കൊവിഡ് 19; കൊ​ച്ചി അ​ന്താ​രാ​ഷ്‌ട്ര വി​മാ​ന​ത്താ​വ​ള​ത്തിൽ​ ഗ​ള്‍​ഫി​ല്‍​നി​ന്ന് എ​ഴു​ന്നൂ​റോ​ളം പേ​ര്‍​ കൂ​ടി നാ​ട്ടി​ലെ​ത്തുന്നു


നെ​ടു​മ്പാ​ശേ​രി(​കൊ​ച്ചി): ഗ​ള്‍​ഫ് രാ​ജ്യ​ങ്ങ​ളി​ല്‍​നി​ന്ന് എ​ഴു​ന്നൂ​റോ​ളം മ​ല​യാ​ളി​ക​ള്‍​കൂ​ടി ഇ​ന്നു കൊ​ച്ചി അ​ന്താ​രാ​ഷ്‌ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തും. ദു​ബാ​യി, അ​ബു​ദാ​ബി, ബ​ഹ്റി​ന്‍, കു​വൈ​റ്റ് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ കു​ടു​ങ്ങി​യ പ്രാ​സി​ക​ളെ​യാ​ണു കൊ​ണ്ടു​വ​രു​ന്ന​ത്.

എ​യ​ര്‍ ഇ​ന്ത്യ എ​ക്‌​സ്പ്ര​സി​ന്‍റെ വി​മാ​ന​ങ്ങ​ളാ​ണ് ഇ​തി​നാ​യി ക്ര​മീ​ക​രി​ച്ചി​ട്ടു​ള്ള​ത്. പ​ന്ത്ര​ണ്ടോ​ളം ആ​ഭ്യ​ന്ത​ര സ​ര്‍​വീ​സു​ക​ളും ഇ​ന്ന് ഉ​ണ്ടാ​യി​രി​ക്കും. നൈ​ജീ​രി​യ, ദു​ബാ​യ് എ​ന്നി​വി​ട​ങ്ങ​ളി​ല്‍​നി​ന്ന് ഇ​ന്ന​ലെ ര​ണ്ട് വി​മാ​ന​ങ്ങ​ളി​ലാ​യി 496 പ്ര​വാ​സി​ക​ളെ നാ​ട്ടി​ലെ​ത്തി​ച്ചി​രു​ന്നു.

നൈ​ജീ​രി​യ​യി​ലെ ലാ​ഗോ​സി​ല്‍​നി​ന്ന് 312 പ്ര​വാ​സി​ക​ളു​മാ​യി എ​യ​ര്‍ പീ​സ് വി​മാ​ന​മാ​ണ് കൊ​ച്ചി​യി​ലെ​ത്തി​യ​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം 3.30 ന് ​എ​ത്തി​യ വി​മാ​ന​ത്തി​ല്‍ 197 മ​ല​യാ​ളി​ക​ളാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്.

വ​ന്ദേ ഭാ​ര​ത് മി​ഷ​ന്‍റെ ഭാ​ഗ​മാ​യി ദു​ബാ​യി​ല്‍​നി​ന്നും 184 യാ​ത്രി​ക​രു​മാ​യി ഇ​ന്ന​ലെ വൈ​കി​ട്ട് 5.30 നാ​ണ് എ​യ​ര്‍ ഇ​ന്ത്യ എ​ക്‌​സ്പ്ര​സ് വി​മാ​നം എ​ത്തി​യ​ത്. ആ​ഭ്യ​ന്ത​ര മേ​ഖ​ല​യി​ല്‍ 11 ആ​ഗ​മ​ന​വും 12 പു​റ​പ്പെ​ട​ലും ഉ​ള്‍​പ്പെ​ടെ 23 സ​ര്‍​വീ​സു​ക​ള്‍ ഇ​ന്ന​ലെ ന​ട​ത്തി.

918 ആ​ഭ്യ​ന്ത​ര യാ​ത്ര​ക്കാ​ര്‍ എ​ത്തു​ക​യും 543 പേ​ര്‍ പു​റ​പ്പെ​ടു​ക​യും ചെ​യ്തു. വ​രും ദി​വ​സ​ങ്ങ​ളി​ല്‍ കൂ​ടു​ത​ല്‍ ചാ​ര്‍​ട്ടേ​ര്‍​ഡ് വി​മാ​ന​ങ്ങ​ള്‍ പ്ര​വാ​സി​ക​ളു​മാ​യി നെ​ടു​മ്പാ​ശേ​രി​യി​ലെ​ത്തും.

Related posts

Leave a Comment