പൊ​തു​നി​ര​ത്തു​ക​ളി​ൽ രാ​ഷ്ട്രീ​യ ചി​ഹ്ന​ങ്ങ​ളും എ​ഴു​ത്തു​ക​ളും  വേണ്ട; എഴുതിയാൽ, കളക്ടർ നൂറ്  നൽകുന്ന മുന്നറിയിപ്പിങ്ങനെ…

പ​ത്ത​നം​തി​ട്ട: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് പൊ​തു​നി​ര​ത്തു​ക​ളി​ൽ പാ​ർ​ട്ടി ചി​ഹ്ന​ങ്ങ​ൾ വ​ര​യ്ക്കു​ന്ന​ത് ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​റും ജി​ല്ലാ ക​ള​ക്ട​റു​മാ​യ പി. ​ബി. നൂ​ഹ് അ​റി​യി​ച്ചു. ഈ ​നി​ർ​ദേ​ശം പാ​ലി​ക്കാ​ത്ത പ​ക്ഷം ഇ​വ നീ​ക്കം ചെ​യ്ത​ശേ​ഷം ചെ​ല​വ് ബ​ന്ധ​പ്പെ​ട്ട സ്ഥാ​നാ​ർ​ഥി​യു​ടെ ക​ണ​ക്കി​ൽ ഉ​ൾ​പ്പെ​ടു​ത്തും.

ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ റോ​ഡു​ക​ളി​ൽ വ​ര​ച്ച ചി​ഹ്ന​ങ്ങ​ളും എ​ഴു​ത്തു​ക​ളും ഇ​തി​നോ​ട​കം നീ​ക്കി​യി​ട്ടു​ണ്ട്.പോ​സ്റ്റ​റു​ക​ൾ, ബാ​ന​റു​ക​ൾ, ല​ഘു​ലേ​ഖ​ക​ൾ എ​ന്നി​വ​യി​ൽ പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​വ​രു​ടെ പേ​രു​വി​വ​ര​ങ്ങ​ൾ, കോ​പ്പി​ക​ളു​ടെ എ​ണ്ണം, അ​ച്ച​ടി​ശാ​ല​യു​ടെ പേ​ര് എ​ന്നി​വ കൃ​ത്യ​മാ​യി രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്ക​ണം. അ​ല്ലാ​ത്ത​പ​ക്ഷം ബ​ന്ധ​പ്പെ​ട്ട സ്ഥാ​നാ​ർ​ഥി​യു​ടെ ക​ണ​ക്കി​ൽ ഉ​ൾ​പ്പെ​ടു​ത്തു​മെ​ന്നും ക​ള​ക്ട​ർ പ​റ​ഞ്ഞു.

Related posts