നോട്ട് എവിടെയിരിക്കുന്നുവെന്നറിയാം, നോട്ടുകള്‍ ഉപഗ്രഹവുമായി ബന്ധിപ്പിച്ചിരിക്കുന്നു, പറയുന്നത് മറ്റാരുമല്ല എന്‍. ഗോപാലകൃഷ്ണന്‍ തന്നെ

note 22000 രൂപ നോട്ടില്‍ നാനോടെക്‌നോളജി ഉണ്ടെന്ന് ഡോ. എന്‍. ഗോപാലകൃഷ്ണന്‍. ഇന്ത്യന്‍ ഇന്‍സ്റ്റിട്ടൂട്ട്് ഓഫ് സയന്റിഫിക് ഹെറിറ്റേജ് എന്ന ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഡയറക്ടറായ ഡോ. എന്‍. ഗോപാലകൃഷ്ണന്‍ പുതിയ അവകാശവാദവുമായി രംഗത്ത്. പുതിയ 2000 രൂപ നോട്ടില്‍ നാനോ ടെക്‌നോളജി ഉപയോഗിച്ചുള്ള  സംവിധാനങ്ങള്‍ ഉണ്ടെന്നാണ് ഗോപാലകൃഷ്്ണന്‍ അവകാശപ്പെടുന്നത്. പുറത്തുനിന്ന് ഊര്‍ജ്ജം ആവശ്യമില്ലാത്ത സിഗ്നല്‍ റിഫഌക്ടറായാണ് ഈ സംവിധാനം ഉപയോഗപ്പെടുത്തുന്നതെന്നുമാണ് അദേഹം പറയുന്നത്. നോട്ട് എവിടെയിരിക്കുന്നു, നോട്ടിന്റെ സീരിയല്‍ നമ്പര്‍ എത്ര, എത്ര നോട്ടുകള്‍ ഉണ്ട് തുടങ്ങിയ വിവരങ്ങള്‍ ഉപഗ്രഹവുമായി ബന്ധപ്പെട്ട് അറിയിക്കുന്ന സംവിധാനമാണിത്.

എന്നാല്‍ നോട്ടുകളില്‍ ചിപ്പ് പിടിപ്പിച്ചിട്ടില്ല എന്ന് അദേഹം ആവര്‍ത്തിച്ചുപറയുന്നുണ്ട്. നാനോ ടെക്‌നോളജിക്കായി ഉപയോഗിച്ചിരിക്കുന്ന മെറ്റീരിയല്‍ ഏതാണെന്ന് സര്‍ക്കാര്‍ പുറത്തുവിട്ടിട്ടില്ല എന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു. കുറേയേറെ നാളുകളായി നോട്ട് ഉപയോഗിക്കാതെ ഒരിടത്ത് സൂക്ഷിച്ചാല്‍ ഉടന്‍ അത് ആദായ നികുതി വകുപ്പിന് വിവരം നല്‍കുമെന്നും അതുപോലെ തന്നെ വീടും അലമാരയും മറ്റും കുത്തിപ്പൊളിക്കാതെ തന്നെ പണം ഇരിക്കുന്ന സ്ഥലം കണ്ടെത്താനാകുമെന്നും വീഡിയോയിലൂടെ ഗോപാലകൃഷ്ണന്‍ വിശദമാക്കുന്നു.

പുതിയ നോട്ടുകളെ സംബന്ധിച്ചുള്ള വ്യാജ പ്രചാരണങ്ങള്‍ റിസര്‍വ് ബാങ്ക് നിഷേധിച്ചതിനു ശേഷമാണ് വീണ്ടും ആധികാരിക വിവരങ്ങള്‍ എന്ന അവകാശവാദത്തോടെ ഗോപാലകൃഷ്ണന്‍ വീഡിയോ പോസ്റ്റ് ചെയ്തത്. ഏതായാലും സാധാണ സംഭവിക്കാറുള്ളതുപോലെ തന്നെ പുതിയ വാദങ്ങള്‍ അടങ്ങിയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

Related posts