പഴയ വൈരാഗ്യം! പിഞ്ച് കു​ഞ്ഞി​നോ​ടും ക്രൂ​ര​ത; യു​പി​യി​ൽ മൂന്നുവയസുകാരിയെ പീ​ഡി​പ്പി​ച്ച് കൊ​ന്ന് വ​യ​ലി​ൽ ത​ള്ളി

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ മൂ​ന്നു വ​യ​സു​ള്ള പി​ഞ്ച് കു​ഞ്ഞി​നെ മാ​നം​ഭ​ഗ​പ്പെ​ടു​ത്തി​യ ശേ​ഷം ക​ഴു​ത്തു​ഞെ​രി​ച്ച് കൊ​ന്ന് വ​യ​ലി​ൽ ത​ള്ളി. യു​പി​യി​ലെ ലാ​ഖിം​പു​ർ ഖേ​രി​യി​ലാ​ണ് സം​ഭ​വം. ജി​ല്ല​യി​ൽ‌ 20 ദി​വ​സ​ത്തി​നി​ടെ സ​മാ​ന​മാ​യ മൂ​ന്നാ​മ​ത്തെ സം​ഭ​വ​മാ​ണി​ത്.

ബു​ധ​നാ​ഴ്ച മു​ത​ൽ കു​ട്ടി​യെ കാ​ണാ​നി​ല്ലാ​യി​രു​ന്നു. കു​ട്ടി​യു​ടെ വീ​ട്ടി​ൽ​നി​ന്നും അ​ര​കി​ലോ​മീ​റ്റ​ർ മാ​റി വ​യ​ലി​ൽ ആ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. പോ​സ്റ്റ്മോ​ർ​ട്ടം പ​രി​ശോ​ധ​ന​യി​ൽ പീ​ഡ​നം ന​ട​ന്ന​താ​യി തെ​ളി​ഞ്ഞി​ട്ടു​ണ്ട്. പ​ഴ​യ വൈ​രാ​ഗ്യ​ത്തി​ന്‍റെ പേ​രി​ൽ കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി കൊ​ല​പ്പെ​ടു​ത്തി​യ​താ​ണെ​ന്നാ​ണ് പി​താ​വ് പ​റ​യു​ന്ന​ത്.

ര​ണ്ടാ​ഴ്ച മു​ൻ​പ് 17 വ​യ​സു​ള്ള പെ​ൺ​കു​ട്ടി​യും പീ​ഡ​ന​ത്തി​നി​ര​യാ​യി കൊ​ല്ല​പ്പെ​ട്ടി​രു​ന്നു. സ്കോ​ള​ർ​ഷി​പ്പി​ന് അ​പേ​ക്ഷി​ക്കാ​ൻ വീ​ട്ടി​ൽ​നി​ന്നും ഇ​റ​ങ്ങി​യ പെ​ൺ​കു​ട്ടി​യെ ഗ്രാ​മ​ത്തി​നു വെ​ളി​യി​ൽ കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

പെ​ൺ​കു​ട്ടി​യെ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ ശേ​ഷം കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. ഗ്രാ​മ​ത്തി​ൽ​നി​ന്നും 200 മീ​റ്റ​ർ മാ​റി പൊ​ട്ട​ക്കി​ണ​റ്റി​ലാ​ണ് പെ​ൺ​കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. മൃ​ത​ദേ​ഹം വി​കൃ​ത​മാ​ക്കി​യ നി​ല​യി​ലാ​യി​രു​ന്നു.

ജി​ല്ല​യി​ൽ 13 വ​യ​സു​ള്ള പെ​ൺ​കു​ട്ടി​യും പീ​ഡ​ന​ത്തി​നി​ര​യാ​യി കൊ​ല്ല​പ്പെ​ട്ടി​രു​ന്നു. വ​യ​ലി​ൽ​പോ​യ പെ​ൺ​കു​ട്ടി പി​ന്നീ​ട് തി​രി​ച്ചു​വ​ന്നി​ല്ല. ക​രി​മ്പ് കൃ​ഷി ചെ​യ്യു​ന്ന വ​യ​ലി​ൽ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി.

Related posts

Leave a Comment