ഞങ്ങൾക്ക് പഠിക്കേണ്ടേ..! മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് സ്റ്റാ​​ഫ് ന​​ഴ്സ് ഹോ​​സ്റ്റ​​ലി​​ൽ വൈ​​ദ്യു​​തി ഉ​​പ​​യോ​​ഗ​​ത്തി​​നു നിയന്ത്രണം; 10ന് ശേഷം വൈദ്യുതി ഉപയോഗി ച്ചാൽ 10 രൂപ അധികം നൽകേണ്ടി വരുന്നതായി വിദ്യാർഥികൾ

nurseഗാ​​ന്ധി​​ന​​ഗ​​ർ: മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് സ്റ്റാ​​ഫ് ന​​ഴ്സ് ഹോ​​സ്റ്റ​​ലി​​ൽ താ​​മ​​സി​​ക്കു​​ന്ന വി​​ദ്യാ​​ർ​​ഥി​​നി​​ക​​ൾ വൈ​​ദ്യു​​തി ഉ​​പ​​യോ​​ഗി​​ക്കു​​ന്ന​​തി​​ന്‍റെ പേ​​രി​​ൽ ബു​​ദ്ധി​​മു​​ട്ടു​​ക​​ൾ നേ​​രി​​ടു​​ന്ന​​താ​​യി പ​​രാ​​തി. നാ​​ലാം വ​​ർ​​ഷ ബി​​ഫാം വി​​ദ്യാ​​ർ​​ഥി​​നി​​ക​​ളാ​​ണു ബു​​ദ്ധി​​മു​​ട്ടു​​ന്ന​​ത്.

ബി​​ഫാം വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്കു സ്വ​​ന്ത​​മാ​​യി ഹോസ്റ്റ​​ൽ ഇ​​ല്ലാ​​ത്ത​​തി​​നാ​​ൽ പെ​​ണ്‍​കു​​ട്ടി​​ക​​ൾ സ്റ്റാ​​ഫ് ന​​ഴ്സി​​ന്‍റെ ഹോ​​സ്റ്റ​​ലി​​ലും ആ​​ണ്‍​കു​​ട്ടി​​ക​​ൾ എം​​ബി​​ബി​​എ​​സ് വി​​ദ്യാ​​ർ​​ഥി​​ക​​ളു​​ടെ ഹോ​​സ്റ്റ​​ലി​​ലു​​മാ​​ണു താ​​മ​​സി​​ക്കു​​ന്ന​​ത്. നാ​​ലാം വ​​ർ​​ഷ വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്കു 20–ാംതീ​​യ​​തി​​യാ​​ണു പ​​രീ​​ക്ഷ ആ​​രം​​ഭി​​ക്കു​​ന്ന​​ത്.

അ​​തി​​നാ​​ൽ രാ​​ത്രി​​കാ​​ല​​ങ്ങ​​ളി​​ൽ വി​​ദ്യാ​​ർ​​ഥി​​ക​​ൾ ഏ​​റെ നേ​​ര​​മി​​രു​​ന്ന് പ​​ഠി​​ക്കാ​​റു​​ണ്ട്. ഇ​​ങ്ങ​​നെ പ​​ഠി​​ക്കാ​​ൻ വൈ​​ദ്യു​​തി ഉ​​പ​​യോ​​ഗി​​ക്കു​​ന്ന​​തി​​നാ​​ണു ഹോ​​സ്റ്റ​​ൽ അ​​ധി​​കൃ​​ത​​ർ സ​​മ്മ​​തി​​ക്കാ​​ത്ത​​ത്. ഹോ​​സ്റ്റ​​ലി​​ൽ നി​​ന്നും പ​​ഠി​​ക്കാ​​ൻ ക​​ഴി​​യാ​​ത്ത സാ​​ഹ​​ച​​ര്യ​​മു​​ണ്ടാ​​യ​​തോ​​ടെ നി​​ര​​വ​​ധി വി​​ദ്യാ​​ർ​​ഥി​​നി​​ക​​ൾ ഹോ​​സ്റ്റ​​ലി​​ൽ താ​​മ​​സം മാ​​റ്റി​​ക്ക​​ഴി​​ഞ്ഞു.

ഇ​​പ്പോ​​ൾ ഒ​​രു വി​​ദ്യാ​​ർ​​ഥി ഒ​​രു​​മാ​​സം വെ​​ള്ളം, വൈ​​ദ്യു​​തി എ​​ന്നി​​വ​​യ്ക്കാ​​യി 150 രൂ​​പ​​യാ​​ണു ന​​ല്കു​​ന്ന​​ത്. ക​​ഴി​​ഞ്ഞ മാ​​സം നാ​​ലാം വ​​ർ​​ഷ വി​​ദ്യാ​​ർ​​ഥി​​ക​​ളി​​ൽ​​നി​​ന്നും ഹോ​​സ്റ്റ​​ൽ അ​​ധി​​കൃ​​ത​​ർ 160 രൂ​​പ​​വ​​രെ അ​​ധി​​ക ചാ​​ർ​​ജാ​​യി ഈ​​ടാ​​ക്കി​​യെ​​ന്നും പ​​രാ​​തി​​യു​​ണ്ട്.

രാ​​ത്രി 10നു​​ശേ​​ഷം ലൈ​​റ്റ് ഉ​​പ​​യോ​​ഗി​​ച്ചാ​​ൽ വീ​​ണ്ടും 10 രൂ​​പ​​കൂ​​ടി അ​​ഡീ​​ഷ​​ണ​​ലാ​​യി ന​​ല്ക​​ണ​​മെ​​ന്നാ​​ണു നി​​ർ​​ദേ​​ശം. പ​​രീ​​ക്ഷ സ​​മ​​യ​​ത്ത് വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്കു പ​​ഠി​​ക്കാ​​നു​​ള്ള അ​​വ​​സ​​രം നി​​ഷേ​​ധി​​ക്കു​​ന്ന അ​​ധി​​കൃ​​ത​​രു​​ടെ ന​​ട​​പ​​ടി​​ക്കെ​​തി​​രെ അ​​ധി​​കൃ​​ത​​ർ​​ക്കു പ​​രാ​​തി ന​​ല്കാ​​ൻ ഒ​​രു​​ങ്ങു​​ക​​യാ​​ണു ര​​ക്ഷി​​താ​​ക്ക​​ൾ.

Related posts