ക​ശു​വ​ണ്ടിത്തൊ​ഴി​ലാ​ളി​ക​ളു​ടെ ബോ​ണ​സ് കാ​ര്യ​ത്തി​ൽ നി​ഷേ​ധ​നി​ല​പാ​ടു സ്വീ​ക​രി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്ക​ണം

കൊല്ലം: ക​ശു​വ​ണ്ടിത്തൊ​ഴി​ലാ​ളി​ക​ളു​ടെ ബോ​ണ​സ് വ്യ​വ​സ്ഥ​ക​ൾ 2016 മു​ത​ൽ അ​ട്ടി​മ​റി​ക്കു​ക​യാ​ണ്. 2017-ൽ ​ന​ല്കി​വ​ന്നി​രു​ന്ന ഇ​രു​പ​ത്തി​ര​ണ്ട ര ​ശ​ത​മാ​നം അ​ര​കു​റ​ച്ചു ഇ​രി​പ​ത്തി​ര​ണ്ട ാക്കാ​നും ട്രേ​ഡു യൂ​ണി​യ​നു​ക​ളു​ടെ സ​ഹ​ക​ര​ണം ഉ​ണ്ടായി​രു​ന്നു.

എ​ന്നാ​ൽ ​ക​ഴി​ഞ്ഞ​വ​ർ​ഷം വ്യ​വ​സാ​യി​ക​ളു​ടെ പി​ടി​വാ​ശി​മൂ​ലം തീ​രു​മാ​നം ഉ​ണ്ട ായി​ല്ല. ഈ ​വ​ർ​ഷ​ത്തെ ബോ​ണ​സ് നി​ശ്ച​യി​ക്കാ​ൻ കൂ​ടി​യ യോ​ഗ​ത്തി​ൽ വ്യ​വ​സാ​യി​ക​ൾ മു​ൻ​കാ​ല​ങ്ങ​ളി​ൽ നി​ശ്ച​യി​ച്ച ബോ​ണ​സു തു​ക കു​റ​യ്ക്ക​ണ​മെ​ന്ന​ാവശ്യപ്പെട്ടിരിക്കുകയാണ്. 2019 വ​ർ​ഷം ക​ശു​വ​ണ്ട ി വ്യ​വ​സാ​യ​ത്തി​ന്‍റെ സു​വ​ർ​ണ്ണ​കാ​ല​മാ​ണെ​ന്ന് വ്യ​വ​സാ​യി​ക​ൾ​ത​ന്നെ പ​ര​സ്യ​മാ​യി സ​മ്മ​തി​ച്ചി​ട്ടു​ള്ള​താ​ണ്.

തോ​ട്ട​ണ്ട ിയു​ടെ വി​ല പ​കു​തി​യ്ക്കു​താ​ഴെ​യാ​യി തോ​ട്ട​ണ്ട ി സു​ല​ഭ​മാ​യി ല​ഭി​ക്കു​ക​യും ചെ​യ്യു​ന്നു. പ​രി​പ്പി​ന്‍റെ വി​ല കു​റ​ഞ്ഞി​ട്ടു​മി​ല്ല. കൂ​ടാ​തെ ഫാ​ക്ട​റി ന​ട​ത്തു​ന്ന​വ​ർ കൂ​ലി​യി​ൽ പ​കു​തി കു​റ​ച്ചും ക്ഷാ​മ​ബ​ത്ത ന​ൽ​കാ​തെ​യും ഇ​ത്ത​ര​ത്തി​ൽ കു​റ​വു വ​രു​ത്തി​യു​മാ​ണ് ന​ട​ത്തു​ന്ന​ത്. ആ​ക​യാ​ൽ ഇ​ത്ത​വ​ണ വ്യ​വ​സാ​യി​ക​ളു​ടെ ബോ​ണ​സ് കാ​ര്യ​ത്തി​ലെ നി​ഷേ​ധാ​ത്മ​ക​മാ​യ നി​ല​പാ​ട് വ​ഞ്ച​ന​യാ​ണെന്നും അസീസ് പറഞ്ഞു.

Related posts