ഓ​ട​ക്കാ​ലി യാ​ക്കോ​ബാ​യ പ​ള്ളി​യി​ൽ  പോ​ലീ​സ് സം​ഘ​മെ​ത്തി; പ്രതിഷേധിച്ച് കുത്തിയിരുന്ന് വൈദികരും വിശ്വാസികളും


പെ​രു​മ്പാ​വൂ​ർ: ഓ​ട​ക്കാ​ലി സെ​ന്‍റ് മേ​രീ​സ് യാ​ക്കോ​ബാ​യ പ​ള്ളി​യി​ൽ കോ​ട​തി ഉ​ത്ത​ര​വ് ന​ട​പ്പാ​ക്കാ​ൻ ഇ​ന്ന് രാ​വി​ലെ പോ​ലീ​സ് എ​ത്തി​യ​ത് സം​ഘ​ർ​ഷ​ത്തി​ന് വ​ഴി​യൊ​രു​ക്കി. രാ​വി​ലെ ആ​റോ​ടെ എ​ത്തി​യ പോ​ലീ​സ് സം​ഘം ഒ​ൻ​പ​തോ​ടെ ഗേ​റ്റ് ത​ക​ർ​ത്ത് അ​ക​ത്ത് ക​ട​ന്നു. എ​ന്നാ​ൽ പ​ള്ളി​യു​ടെ ഭൂ​മു​ഖ​ത്ത് മാ​ത്യു​സ് മാ​ർ അ​ന്തി​മോ​സ് തി​രു​മേ​നി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വൈ​ദി​ക​രും വി​ശ്വ​സി​ക​ളും ചേ​ർ​ന്ന് ത​ട​ഞ്ഞു.

1000 പേ​ർ പ​ള്ളി പ​രി​സ​ര​ത്തും 500 പ​ള്ളി​ക്ക് അ​ക​ത്തും ത​ന്പ​ടി​ച്ചി​ട്ടു​ണ്ട്. ഇ​വ​ർ കു​ത്തി​യി​രു​ന്ന് പ്ര​തി​ഷേ​ധി​ക്കു​ക​യാ​ണ്. പ​ള്ളി​യു​ടെ താ​ക്കോ​ൽ യാ​ക്കോ​ബാ​യ വി​ഭാ​ഗ​ത്തി​ന്‍റെ കൈ​യി​ൽ നി​ന്നും ഓ​ർ​ത്ത​ഡോ​ക്സ് വി​ഭാ​ഗ​ത്തി​ന് ന​ൽ​കാ​നാ​യാ​ണ് പോ​ലീ​സ് എ​ത്തി​യ​ത്.

Related posts