എണ്ണവില ഉയരുന്നു: ഓഹരിവിപണികൾ ഇടിഞ്ഞു

മും​ബൈ: ക്രൂ​ഡ് ഓ​യി​ൽ വി​ല​യി​ലു​ണ്ടാ​യ കു​തി​ച്ചു​ചാ​ട്ടം ഏ​ഷ്യ​യി​ലെ മൂ​ന്നാ​മ​ത്തെ വ​ലി​യ സ​ന്പ​ദ്്‌​വ്യ​വ​സ്ഥ​യാ​യ ഇ​ന്ത്യ​യു​ടെ വ​ള​ർ​ച്ച​യെ​യും പ​ണ​പ്പെ​രു​പ്പ​ത്തെ​യും ബാ​ധി​ക്കു​മെ​ന്ന ആ​ശ​ങ്ക ശ​ക്ത​മാ​യ​തോ​ടെ, ഇ​ന്ത്യ​ൻ ഓ​ഹ​രി വി​പ​ണി ഇ​ന്ന​ലെ ഒ​രു മാ​സ​ത്തി​നി​ട​യി​ലെ ഏ​റ്റ​വും വ​ലി​യ ത​ക​ർ​ച്ച നേ​രി​ട്ടു. ഇ​തോ​ടെ വി​പ​ണി ഏ​ക​ദേ​ശം ഒ​രു വ​ർ​ഷ​ത്തി​നി​ട​യി​ലെ ഏ​റ്റ​വും താ​ഴ്ന്ന നി​ല​യി​ലാ​ണ് ക്ലോ​സ് ചെ​യ്ത​ത്. ലോ​ക​ത്തി​ലെ​ത​ന്നെ ഏ​റ്റ​വും വ​ലി​യ എ​ണ്ണ ഇ​റ​ക്കു​മ​തി രാ​ജ്യ​ങ്ങ​ളി​ൽ ഒ​ന്നാ​ണ് ഇ​ന്ത്യ.

ലോ​ക​ത്തി​ലെ മൂ​ന്നാ​മ​ത്തെ വ​ലി​യ എ​ണ്ണ ഇ​റ​ക്കു​മ​തി രാ​ജ്യ​മാ​യ ഇ​ന്ത്യ​യെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ക്രൂ​ഡ് ഓ​യി​ൽ വി​ല വ​ർ​ധി​ക്കു​ന്ന​ത് വ​ലി​യൊ​രു വെ​ല്ലു​വി​ളി​യാ​ണ്. ഇ​ത് പ​ണ​പ്പെ​രു​പ്പം ഉ​യ​രാ​ൻ കാ​ര​ണ​മാ​കു​മെ​ന്നു മാ​ത്ര​മ​ല്ല, യു​എ​സ് ഡോ​ള​റി​നെ​തി​രേ റി​ക്കാ​ർ​ഡ് താ​ഴ്ച​യി​ലേ​ക്ക് കൂ​പ്പു​കു​ത്തി​യ രൂ​പ​യു​ടെ മൂ​ല്യ​ത്തി​ന്മേ​ലു​ള്ള സ​മ്മ​ർ​ദം വ​ർ​ധി​പ്പി​ക്കു​ക​യും ചെ​യ്യും.

യു​എ​സ്- ഇ​സ്ര​യേ​ൽ സ​ഖ്യ​ത്തി​ന്‍റെ ഇ​റാ​നെ​തി​രേ​യു​ള്ള യു​ദ്ധം പ​ത്താം ദി​വ​സ​ത്തേ​ക്കു ക​ട​ന്നി​രി​ക്കു​ക​യാ​ണ്. ഇ​തോ​ടെ എ​ണ്ണ​വി​ല കു​തി​ച്ചു​യ​ർ​ന്നു. 2022ലെ ​റ​ഷ്യ-​യു​ക്രെ​യ്ൻ യു​ദ്ധ​ത്തി​നു ശേ​ഷം ആ​ദ്യ​മാ​യി എ​ണ്ണ വി​ല ബാ​ര​ലി​ന് 100 ഡോ​ള​ർ ക​ട​ന്നു. പ​ശ്ചി​മേ​ഷ്യ​യി​ൽ യു​ദ്ധ​ത്തെ​ത്തു​ട​ർ​ന്ന് ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ലൂ​ടെ​യു​ള്ള ക​പ്പ​ൽ ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ട​തും മ​ധ്യേ​ഷ്യ​യി​ലെ പ്ര​ധാ​ന എ​ണ്ണ ഉ​ത്പാ​ദ​ക രാ​ജ്യ​ങ്ങ​ൾ വി​ത​ര​ണം വെ​ട്ടി​ക്കു​റ​ച്ച​തു​മാ​ണ് വി​ല വ​ർ​ധ​ന​യ്ക്കു കാ​ര​ണ​മാ​കു​ന്ന​ത്.

ഓ​ഹ​രി​വി​പ​ണി​ക​ൾ കൂ​പ്പു​കു​ത്തി
ഇ​ന്ത്യ​യു​ടെ ഓ​ഹ​രി സൂ​ചി​ക​ക​ളാ​യ നി​ഫ്റ്റി 50, സെ​ൻ​സെ​ക്സ് എ​ന്നി​വ​യ്ക്ക് വ​ലി​യ ത​ക​ർ​ച്ച​യാ​ണ് ഇ​ന്ന​ലെ​യു​ണ്ടാ​യ​ത്. നി​ഫ്റ്റി 1.73 ശ​ത​മാ​നം ഇ​ടി​ഞ്ഞ് 24,028.05 എ​ന്ന 10 മാ​സ​ത്തെ ഏ​റ്റ​വും താ​ഴ്ന്ന നി​ര​ക്കി​ൽ ക്ലോ​സ് ചെ​യ്തു. വി​പ​ണി​യി​ലെ ചാ​ഞ്ചാ​ട്ടം 21 മാ​സ​ത്തെ ഏ​റ്റ​വും ഉ​യ​ർ​ന്ന നി​ല​യി​ലെ​ത്തു​ക​യും ചെ​യ്തു. ബി​എ​സ്ഇ സെ​ൻ​സെ​ക്സ് 1.71 ശ​ത​മാ​നം താ​ഴ്ന്ന് 77,566.16 എ​ന്ന 11 മാ​സ​ത്തെ ഏ​റ്റ​വും താ​ഴ്ന്ന നി​ല​യി​ലെ​ത്തി. പ​ശ്ചി​മേ​ഷ്യ​യി​ലെ യു​ദ്ധം തു​ട​ങ്ങി​യ​തി​നു​ശേ​ഷം പ്ര​ധാ​ന സൂ​ചി​ക​ക​ൾ ഏ​ക​ദേ​ശം 4.6 ശ​ത​മാ​നം ഇ​ടി​ഞ്ഞു.

എ​ണ്ണ​വി​ല​യി​ലു​ണ്ടാ​യ കു​തി​ച്ചു​ചാ​ട്ടം ആ​ഗോ​ള​ത​ല​ത്തി​ൽ പ​ണ​പ്പെ​രു​പ്പ​ത്തി​ന് കാ​ര​ണ​മാ​കു​മെ​ന്നും അ​ത് പ​ലി​ശ​നി​ര​ക്ക് വ​ർ​ധി​പ്പി​ക്കാ​ൻ ഇ​ട​യാ​ക്കു​മെ​ന്നു​മു​ള്ള ആ​ശ​ങ്ക​യെ​ത്തു​ട​ർ​ന്ന് മ​റ്റ് ഏ​ഷ്യ​ൻ ഓ​ഹ​രി വി​പ​ണി​ക​ളി​ലും വാ​ൾ​സ്ട്രീ​റ്റ് ഫ്യൂ​ച്ചേ​ഴ്സി​ലും ഇ​ടി​വു​ണ്ടാ​യി.

വി​പ​ണി​യി​ൽ ആ​കെ ത​ക​ർ​ച്ച
പ്ര​ധാ​ന​പ്പെ​ട്ട 16 മേ​ഖ​ല​ക​ളി​ൽ 15 എ​ണ്ണ​ത്തി​ലും ഇ​ടി​വു​ണ്ടാ​യി. സ്മോ​ൾ​കാ​പ്, മി​ഡ്കാ​പ് സൂ​ചി​ക​ക​ൾ യ​ഥാ​ക്ര​മം 2.22%, 1.97% എ​ന്നി​ങ്ങ​നെ ന​ഷ്ടം രേ​ഖ​പ്പെ​ടു​ത്തി.

ബി​എ​സ്ഇ ലി​സ്റ്റ് ചെ​യ്ത മൊ​ത്തം ക​ന്പ​നി​ക​ളു​ടെ വി​പ​ണി മൂ​ല​ധ​നം മു​ൻ സെ​ഷ​നി​ലെ 450 ല​ക്ഷം കോ​ടി രൂ​പ​യി​ൽ​നി​ന്ന് 441 ല​ക്ഷം കോ​ടി രൂ​പ​യാ​യി കു​റ​ഞ്ഞു. ഒ​രൊ​റ്റ ട്രേ​ഡിം​ഗ് സെ​ഷ​നി​ൽ നി​ക്ഷേ​പ​ക​ർ​ക്ക് ഒ​ന്പ​ത് ല​ക്ഷം കോ​ടി രൂ​പ​യു​ടെ ന​ഷ്ട​മു​ണ്ടാ​യി.

രൂ​പ​യു​ടെ മൂ​ല്യ​ത്ത​ക​ർ​ച്ച
ഡോ​ള​റി​നെ​തി​രേ രൂ​പ​യു​ടെ മൂ​ല്യം ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും താ​ഴ്ന്ന നി​ര​ക്കി​ലെ​ത്തി. ഇ​ന്ന​ലെ 53 പൈ​സ​യു​ടെ ന​ഷ്ട​ത്തി​ൽ 92.35ലേ​ക്കു കൂ​പ്പു​കു​ത്തി​യാ​ണ് വി​പ​ണി ക്ലോ​സ് ചെ​യ്ത​ത്. പ​ശ്ചി​മേ​ഷ്യ​യി​ൽ യു​ദ്ധം തു​ട​രു​ന്ന​തി​നാ​ൽ അ​സം​സ്കൃ​ത എ​ണ്ണ വി​ല ഉ​യ​ർ​ന്ന​തി​നെ​ത്തു​ട​ർ​ന്ന് ഡോ​ള​റി​നു​ള്ള ആ​വ​ശ്യ​ക​ത വ​ർ​ധി​ച്ച​താ​ണ് രൂ​പ​യു​ടെ ഇ​ടി​വി​നു കാ​ര​ണ​മാ​യ​ത്.

വി​ദേ​ശ നി​ക്ഷേ​പ​ക​രു​ടെ ഇ​ന്ത്യ​ൻ വി​പ​ണി​യി​ൽ​നി​ന്നു​ള്ള പി​ന്മാ​റ്റ​വും രൂ​പ​യ്ക്കു തി​രി​ച്ച​ടി​യാ​കു​ന്നു. എ​ക്സ്ചേ​ഞ്ച് ക​ണ​ക്കു​ക​ൾ പ്ര​കാ​രം ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യ്ക്കി​ടെ വി​ദേ​ശ നി​ക്ഷേ​പ​ക​ർ ഇ​ന്ത്യ​ൻ വി​പ​ണി​യി​ൽ നി​ന്ന് 21000 കോ​ടി രൂ​പ​യു​ടെ നി​ക്ഷേ​പ​മാ​ണ് പി​ൻ​വ​ലി​ച്ച​ത്.

Related posts

Leave a Comment