ഓ​ൺ​ലൈ​ൻ ലോ​ണി​ന്‍റെ തി​രി​ച്ച​ട​വ് മു​ട​ങ്ങി; മോ​ർ​ഫ് ചെ​യ്ത ദൃ​ശ്യ​ങ്ങ​ൾ ബ​ന്ധു​ക്ക​ൾ​ക്ക് അ​യ​ച്ച് ന​ൽ​കി ഭീ​ഷ​ണി; ആ​സി​ഡ് കു​ടി​ച്ച് 21 കാ​ര​ൻ ജീ​വ​നൊ​ടുക്കി

തി​രു​വ​ന​ന്ത​പു​രം: ഓ​ൺ​ലൈ​ൻ ലോ​ൺ ആ​പ്പു​ക​ളു​ടെ ഭീ​ഷ​ണി​യെ​ത്തു​ട​ർ​ന്ന് യു​വാ​വ് ജീ​വ​നൊ​ടു​ക്കി. ആ​ര്യ​നാ​ട് പ​റ​ണ്ടോ​ട് ബൗ​ണ്ട​ർ​മു​ക്ക് മ​ഞ്ചാ​ടി​നി​ന്ന​വി​ള ആ​ന​ന്ദ് ഭ​വ​നി​ൽ സു​രേ​ഷ്‌​കു​മാ​റി​ന്‍റെ​യും അ​ഞ്ജ​ന​യു​ടെ​യും മ​ക​ൻ ആ​ന​ന്ദ് (21) ആ​ണ് ആ​സി​ഡ് കു​ടി​ച്ച് ജീ​വ​നൊ​ടു​ക്കി​യ​ത്.

ക​ഴി​ഞ്ഞ അ​ഞ്ച് ദി​വ​സ​മാ​യി തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ൽ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ആ​ന​ന്ദ് ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ ഏ​ഴ​ര​യോ​ടെ​യാ​ണ് മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി​യ​ത്.

ഓ​ൺ​ലൈ​ൻ വ​ഴി എ​ടു​ത്ത ലോ​ണി​ന്‍റെ തി​രി​ച്ച​ട​വ് മു​ട​ങ്ങി​യ​തി​നെ​ത്തു​ട​ർ​ന്ന് ലോ​ൺ മാ​ഫി​യ ആ​ന​ന്ദി​ന്‍റെ ഫോ​ട്ടോ​ക​ൾ അ​ശ്ലീ​ല​മാ​യി മോ​ർ​ഫ് ചെ​യ്ത് ബ​ന്ധു​ക്ക​ൾ​ക്കും സു​ഹൃ​ത്തു​ക്ക​ൾ​ക്കും വാ​ട്‌​സ്ആ​പ്പ് വ​ഴി അ​യ​ച്ചു​കൊ​ടു​ത്തി​രു​ന്നു. ഇ​തി​ലു​ണ്ടാ​യ ക​ടു​ത്ത മ​നോ​വി​ഷ​മ​മാ​ണ് യു​വാ​വി​നെ ആ​ത്മ​ഹ​ത്യ​യി​ലേ​ക്ക് ന​യി​ച്ച​തെ​ന്ന് പ​റ​യു​ന്നു.

മാ​ർ​ച്ച് നാ​ലി​ന് ഉ​ച്ച​യ്ക്ക് ജോ​ലി​സ്ഥ​ല​മാ​യ പു​ളി​മൂ​ടു​ള്ള ട​യ​ർ ക​ട​യി​ൽ വെ​ച്ചാ​ണ് ആ​ന​ന്ദ് ആ​സി​ഡ് ക​ഴി​ച്ച​ത്. ക​ട​യു​ടെ പി​ന്നി​ലെ ഷെ​ഡി​ൽ അ​വ​ശ​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ ആ​ന​ന്ദി​നെ ഉ​ട​ൻ​ത​ന്നെ നെ​ടു​മ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ലും എ​ത്തി​ച്ചെ​ങ്കി​ലും ചി​കി​ത്സ​യ്ക്കി​ടെ മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു.

യു​വ​ത​ല​മു​റ​യെ കു​രു​ക്കു​ന്ന ഓ​ൺ​ലൈ​ൻ ച​തി​ക്കു​ഴി​ക​ൾ​ക്കെ​തി​രെ നാ​ട്ടു​കാ​ർ​ക്കി​ട​യി​ൽ വ​ലി​യ പ്ര​തി​ഷേ​ധം ഉ​യ​രു​ക​യാ​ണ്. ആ​ന​ന്ദി​ന്‍റെ മ​ര​ണ​ത്തി​ന് ഉ​ത്ത​ര​വാ​ദി​ക​ളാ​യ​വ​രെ ക​ണ്ടെ​ത്താ​ൻ സൈ​ബ​ർ സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്.

Related posts

Leave a Comment