തിരുവനന്തപുരം: ഉമ്മന്‍ചാണ്ടിയുടെ ഫ്ലക്സ് ബോര്‍ഡ് കീറിയത് മര്യാദകേടാണെന്ന് കോണ്‍ഗ്രസ് നേതാവ് രാജ് മോഹന്‍ ഉണ്ണിത്താന്. തെരഞ്ഞെടുപ്പിനു മുന്‍പ് ഉമ്മന്‍ചാണ്ടിയുടെ ശവകുടീരത്തില്‍ പോയി അനുഗ്രഹം തേടി വിജയിച്ച ഒരു എംഎല്‍എയും കോണ്‍ഗ്രസ് നേതാവും ഇക്കാര്യത്തില്‍ മൗനം പാലിക്കുന്നതിനെ അദ്ദേഹം വിമര്‍ശിച്ചു.
ജാഥ നടത്തുന്നതില്‍ തെറ്റില്ല. എന്നാല്‍ നേതാക്കളുടെ ഫോട്ടോയുള്ള ഫ്ലക്സ് ബോര്‍ഡുകള്‍ കീറുന്നത് ശരിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി. കോണ്‍ഗ്രസുകാര്‍ സംഘടനാ മര്യാദപാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.
