ഓ​പ്പ​റേ​ഷ​ൻ ഫ്ള​വ​ർ ടെ​യി​ൽ; പോലീസിന്‍റെ വലയിൽ കൂടുങ്ങിയത് നിരവിധി പൂവലൻമാർ

കൊ​ല്ലം: സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​റു​ടെ നി​ർ​ദേശ​പ്ര​കാ​രം കഴിഞ്ഞ ദിവസം രാ​വി​ലെ എട്ടുമു​ത​ൽ വൈ​കു​ന്നേ​രം അഞ്ച് വ​രെ ജി​ല്ല​യി​ലെ മു​ഴു​വ​ൻ പോ​ലീ​സു​ദ്യോ​ഗ​സ്ഥ​രേ​യും പ​ങ്കെ​ടു​പ്പി​ച്ച് നടത്തിയ പരിശോധനയിൽ നിരവധിപേർ പിടിയിലായി.

ജി​ല്ല​യി​ലെ സ്കൂ​ളു​ക​ൾ, കോ​ളേ​ജു​ക​ൾ, ബ​സ് സ്റ്റാ​ന്‍റു​ക​ൾ റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ൾ ഷോ​പ്പിം​ഗ് മാ​ളു​ക​ൾ, പ്ര​ധാ​ന​പ്പെ​ട്ട ജം​ഗ്ഷ​നു​ക​ൾ തു​ട​ങ്ങിയ സ്ഥ​ലങ്ങ​ളി​ലെ പെ​ണ്‍​കു​ട്ടി​ക​ൾ​ക്കെ​തി​രെ​യു​ള്ള കു​റ്റ​കൃ​ത്യ​ങ്ങ​ൾ ത​ട​യു​ന്ന​തി​ലേ​ക്കും, പൂ​വാ​ല​ശ​ല്യം, ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളു​ടെ അ​മി​ത​വേ​ഗ​ത, തു​ട​ങ്ങി​യ​വ​യ്ക്കെ​തി​രെ നി​യ​മ​പ​ര​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​നും വേ​ണ്ടി ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ ഓ​പ്പ​റേ​ഷ​ൻ ഫ്ള​വ​ർ ടെ​യി​ എ​ന്ന പ്ര​ത്യേ​ക കോ​ന്പിം​ഗ് ഓ​പ്പ​റേ​ഷ​നി​ൽ 71 പേ​ർ​ക്കെ​തി​രെ നി​യ​മന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

പ്രത്യേ​ക പ​രി​ശോ​ധ​ന​യി​ൽ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളു​ടെ സ​മീ​പം പെ​ണ്‍​കു​ട്ടി​ക​ൾ​ക്കെ​തി​രെ​യു​ള്ള കു​റ്റ​കൃ​ത്യ​ങ്ങ​ൾ​ക്കെ​തി​രെ ഏഴ് കേ​സു​ക​ൾ വി​വി​ധ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ ര​ജി​സ്റ്റ​ർ ചെ​യ്തു. വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളു​ടെ പ​രി​സ​ര​ത്ത് അ​മി​ത​വേ​ഗ​ത്തി​ലും മ​ദ്യ​പി​ച്ചും വാ​ഹ​നം ഓ​ടി​ച്ച​തി​ന് 59 പേ​ർ​ക്കെ​തി​രേ​യും വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളു​ടെ പ​രി​സ​ര​ത്ത് മ​ദ്യ​പി​ച്ച് ക​ല​ഹം ഉ​ണ്ടാക്കി​യ​തി​നും ക​ലാ​ല​യ​പ​രി​സ​ര​ങ്ങ​ളി​ൽ മ​ദ്യ​പി​ച്ച​തി​നും 10 പേ​ർ​ക്കെ​തി​രേ​യും കേ​സെടു​ത്തു.

വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളു​ടെ പ​രി​സ​ര​ത്ത് വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്തി​യ​തി​ൽ മ​തി​യാ​യ രേ​ഖ​ക​ളി​ല്ലാ​ത്ത 13 വാ​ഹ​ന​ങ്ങ​ൾ ക​ണ്ടെടു​ത്തി​ട്ടു​ള്ള​തും ആ​യ​തി​നെ​തി​രെ കോ​ട​തി​ക​ൾ മു​ഖേ​ന നി​യ​മ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​നമെന്ന് പോലീസ് അറിയിച്ചു.

കൊ​ല്ലം സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​റു​ടെ നി​ർ​ദേശ​പ്ര​കാ​രം സ​ബ് ഡി​വി​ഷ​ണ​ൽ ഓ​ഫീ​സ​ർ​മാ​രാ​യ കൊ​ല്ലം, ചാ​ത്ത​ന്നൂ​ർ, ക​രു​നാ​ഗ​പ്പ​ള്ളി എ​സി​പി മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ല​യി​ലെ മു​ഴു​വ​ൻ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രേ​യും ഉ​ൾ​പ്പെ​ടു​ത്തി ന​ട​ത്തി​യ പ്ര​ത്യേ​ക പ​രി​ശോ​ധ​ന​യി​ലാ​ണ് വി​വി​ധ കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്ത​ത്.

വ​രും​ദി​വ​സ​ങ്ങ​ളി​ൽ ഇ​ത്ത​രം അ​പ്ര​തീ​ക്ഷി​ത പ​രി​ശോ​ധ​ന​ക​ൾ ജി​ല്ല​യി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളു​ടെ പ​രി​സ​ര​ങ്ങ​ളി​ൽ തു​ട​രു​മെ​ന്നും സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ അ​റി​യി​ച്ചു.

Related posts