യാത്രക്കാരെ വച്ചുള്ള പരീക്ഷണം;  കെ​എ​സ്ആ​ർ​ടി സി ​യു​ടെ 15 വ​ർ​ഷം കാ​ലാ​വ​ധി കഴിഞ്ഞ ബ​സു​ക​ളും നിരത്തിലേക്ക്…

പ്ര​ദീ​പ് ചാ​ത്ത​ന്നൂ​ർ
ചാ​ത്ത​ന്നൂ​ർ: കെ​എ​സ്ആ​ർ​ടി സി ​യു​ടെ 15 വ​ർ​ഷം കാ​ലാ​വ​ധി ക​ഴി​ഞ്ഞ ബ​സു​ക​ളും സ​ർ​വീ​സ് ന​ട​ത്താ​ൻ ഗ​താ​ഗ​ത വ​കു​പ്പി​ന്‍റെ അ​നു​മ​തി. കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ വി​ല​ക്ക് മ​റി​ക​ട​ന്നാ​ണ് കാ​ലാ​വ​ധി ക​ഴി​ഞ്ഞ ബ​സു​ക​ളു​ടെ ര​ജി​സ്ട്രേ​ഷ​ൻ നീ​ട്ടി ന​ല്കി​യ​ത്.

അ​തി​നാ​ൽ ര​ജി​സ്ട്രേ​ഷ​ൻ നീ​ട്ടി ന​ല്കി​യ​ത് പ​രി​വാ​ഹ​ൻ സോ​ഫ്റ്റ് വെ​യ​റി​ൽ ഉ​ൾ​പ്പെ​ടു​ത്താ​ൻ ക​ഴി​യി​ല്ല. അ​തി​നാ​ൽ ഈ ​ബ​സു​ക​ളു​ടെ വി​വ​ര​ങ്ങ​ൾ സൂ​ക്ഷി​ക്കാ​ൻ സോ​ഫ്റ്റ് വെ​യ​ർ ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യി​ല്ല.

15 വ​ർ​ഷം കാ​ലാ​വ​ധി ക​ഴി​ഞ്ഞ 240 ഓ​ളം വാ​ഹ​ന​ങ്ങ​ൾ​ക്കാ​ണ് ര​ജി​സ്ട്രേ​ഷ​ൻ കാ​ലാ​വ​ധി 2024 സെ​പ്റ്റം​ബ​ർ 30 വ​രെ നീ​ട്ടി കൊ​ടു​ത്തു​കൊ​ണ്ട് ഗ​താ​ഗ​ത ക​മ്മീ​ഷ​ണ​ർ എ​സ്. ശ്രീ​ജി​ത് ക​ഴി​ഞ്ഞ ദി​വ​സം ഉ​ത്ത​ര​വി​റ​ക്കി​യ​ത്.

സ​ർ​വീ​സ് ന​ട​ത്താ​ൻ ക​ഴി​യു​ന്ന 150 ഓ​ളം ബ​സു​ക​ൾ​ക്ക് പു​റ​മേ കെ​എ​സ് ആ​ർ ടി ​സി യു​ടെ വ​ർ​ക്ക് ഷോ​പ്പ് വാ​നു​ക​ൾ, ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ ഉ​പ​യോ​ഗി​ക്കു​ന്ന​ജീ​പ്പു​ക​ൾ, എ​ട്ട് ടാ​ങ്ക​റു​ക​ൾ, ഡ​ബി​ൾ ഡ​ക്ക​ർ എ​ന്നി​വ​യ്ക്കും ഈ ​ആ​നു​കൂ​ല്യം ല​ഭി​ക്കും.

15 വ​ർ​ഷ​ത്തി​ല​ധി​കം പ​ഴ​ക്ക​മു​ള്ള സ​ർ​ക്കാ​ർ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള വാ​ഹ​ന​ങ്ങ​ൾ ഏ​പ്രി​ൽ മു​ത​ൽ പൊ​ളി​ക്ക​ണ​മെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​ട്ടി​രു​ന്നു.

ഇ​തി​നെ മ​റി​ക​ട​ന്നാ​ണ് കെ ​എ​സ് ആ​ർ ടി ​സി യ്ക്ക് ​ആ​നു​കൂ​ല്യം ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. പ​രി​വാ​ഹ​ൻ സോ​ഫ്റ്റ് വെ​യ​റി​ൽ ഉ​ൾ​പ്പെ​ടു​ത്താ​ൻ ക​ഴി​യി​ല്ലെ​ങ്കി​ലും അ​ടു​ത്ത സെ​പ്തം​ബ​ർ​വ​രെ കാ​ലാ​വ​ധി ഉ​ള്ള​താ​യി മോ​ട്ടോ​ർ വാ​ഹ​ന ഉ​ദ്യോ​ഗ​സ്ഥ​ർ പ​രി​ഗ​ണി​ക്ക​ണ​മെ​ന്നാ​ണ് ഉ​ത്ത​ര​വ്.

Related posts

Leave a Comment