ലിറ്റില്‍ മിസ് യൂണിവേഴ്‌സ് മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ 12വയസുകാരി;ഒഡീഷക്കാരിയായ ഈ കൊച്ചു സുന്ദരിയെക്കുറിച്ചറിയാം…

miss600സുസ്മിതാ സെന്നും ലാറാ ദത്തയുമുള്‍പ്പെടെയുള്ള  വിശ്വസുന്ദരിമാരുടെ പാതയിലേക്ക് ചുവടുവയ്ക്കുകയാണ്  ഒഡീഷ സ്വദേശിനിയായ പദ്മാലയ നന്ദ എന്ന കൊച്ചു സുന്ദരി. അമേരിക്കയിലെ ജോര്‍ജിയയില്‍ നടക്കുന്ന ‘ ലിറ്റില്‍ മിസ് യൂണിവേഴ്‌സ്’ മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത് പദ്മാലയയാണ്.

ഫൈനലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അവസാന 16 പേരില്‍ പദ്മാലയയും ഉള്‍പ്പെട്ടതോടെയാണ് ഇന്ത്യയുടെ പ്രതീക്ഷകള്‍ക്ക് ചിറകുവന്നത്. വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്ന് ഇത്തരം ഒരു നേട്ടം കൈവരിക്കുന്ന ആദ്യ വ്യക്തിയാണ് ഈ പന്ത്രണ്ടുകാരി. കട്ടക്കിലെ സ്റ്റുവര്‍ട്ട് സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയാണ് ഈ മിടുക്കി. ലിറ്റില്‍ മിസ് യൂണിവേഴ്‌സിനു പുറമെ ഗ്രീസില്‍ നടക്കുന്ന ലിറ്റില്‍ മിസ് വേള്‍ഡ് മത്സരത്തിലും പദ്മാലയ ഇന്ത്യയെ പ്രതിനിധീകരിക്കും.” വരാന്‍ പോകുന്ന ലിറ്റില്‍ മിസ് യൂണിവേഴ്‌സ്, ലിറ്റില്‍ മിസ് വേള്‍ഡ് ഫൈനലുകളിലാണ് ഇപ്പോള്‍ എന്റെ ശ്രദ്ധ. ഈ മത്സരങ്ങളില്‍ എന്റെ കഴിവിന്റെ പരമാവധി പുറത്തെടുക്കുകയാണ് ലക്ഷ്യം.” പദ്മാലയുടെ ആത്മവിശ്വാസം നിറഞ്ഞ വാക്കുകള്‍.

കോഴിക്കോടു നടന്ന ജൂനിയര്‍ മോഡല്‍ ഇന്റര്‍നാഷണല്‍ മത്സരത്തില്‍ ലിറ്റില്‍ മിസ് കിരീടം ചൂടി പദ്മാലയ ഇന്ത്യയുടെ അഭിമാനമായി. അതേ മത്സരത്തില്‍ തന്നെ ബെസ്റ്റ് ബോള്‍ ഗൗണ്‍( വസ്ത്രം ഡിസൈന്‍ ചെയ്തത് പദ്മാലയ തന്നെയാണ് എന്നതു കൗതുകം), ബെസ്റ്റ് പ്രീ ടീന്‍( ജൂറികള്‍ തിരഞ്ഞെടുത്തത്), ബെസ്റ്റ് പ്രീ ടീന്‍( കാഴ്ചക്കാര്‍ തിരഞ്ഞെടുത്തത്) എന്നീ  അവാര്‍ഡുകളും നേടാന്‍ പദ്മാലയയ്ക്കു കഴിഞ്ഞു.

സുപ്രിം കോടതിയിലെ പ്രശസ്ത അഭിഭാഷകന്‍ പ്രസന്ന കുമാര്‍ നന്ദയും ഡോ. സുഭാസുധ പ്രിയദര്‍ശിനിയുമാണ് പദ്മാലയയുടെ മാതാപിതാക്കള്‍. മോഡലിംഗും ഫാഷന്‍ ഡിസൈനിംഗുമാണ് പദ്മാലയയുടെ ഹോബികള്‍. എന്നാല്‍ ഇപ്പോള്‍ പഠനത്തിനാണ് കൂടുതല്‍ ശ്രദ്ധ കൊടുക്കുന്നത്. തന്റെ വിജയത്തിന്റെ മുഴുവന്‍ ക്രെഡിറ്റും മാതാപിതാക്കള്‍ക്കാണ് പദ്മാലയ നല്‍കുന്നത്.

Related posts