മൊബൈല്‍ ഫോണ്‍ വാങ്ങി പൂട്ടിവച്ചു; വഴക്കിട്ട് വീട് വിട്ടിറങ്ങിയ പതിനൊന്നുകാ​​​രി നെടുമ്പാശേരി വിമാനത്താവളത്തിൽ; പിന്നെ നടന്നത് ഇങ്ങനെ…

നെ​​​ടു​​​മ്പാ​​​ശേ​​​രി : മൊ​​​ബൈ​​​ൽ ഫോ​​​ൺ വാ​​ങ്ങി പൂ​​ട്ടി​​വ​​ച്ച​​തി​​ന്, വ​​​ഴ​​​ക്കി​​​ട്ട് വീ​​​ട് വി​​​ട്ടി​​​റ​​​ങ്ങി​​​യ പെ​​​ൺ​​​കു​​​ട്ടി നെ​​ടു​​ന്പാ​​ശേ​​രി അ​​​ന്താ​​​രാ​​​ഷ്ട്ര വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ലെ​​​ത്തി.

വി​​​ദേ​​​ശ​​​ത്തു​​​ള്ള കൂ​​​ട്ടു​​​കാ​​​രി​​​യു​​​ടെ അ​​​മ്മ​​​യു​​​ടെ അ​​​ടു​​​ത്തേ​​​ക്കു പോ​​​ക​​​ണ​​​മെ​​​ന്നാ​​​ണ് പതിനൊന്നുകാ​​​രി സു​​​ര​​​ക്ഷാ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രോ​​​ട് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട​​​ത്.

പാ​​​സ്പോ​​​ർ​​​ട്ട് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട​​​പ്പോ​​​ൾ ഇ​​​ല്ലെ​​​ന്നാ​​​യി​​​രു​​​ന്നു മ​​​റു​​​പ​​​ടി. സു​​​ര​​​ക്ഷാ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ലെ പോ​​​ലീ​​സ് എ​​​യ്ഡ് പോ​​​സ്റ്റി​​​ൽ വി​​​വ​​​ര​​​മ​​​റി​​​യി​​​ച്ചു.

പോ​​ലീ​​​സി​​​നോ​​​ടും കു​​​ട്ടി ത​​​ന്‍റെ ആ​​​വ​​​ശ്യം ആ​​​വ​​​ർ​​​ത്തി​​​ച്ചു. മാ​​​ള സ്വ​​​ദേ​​​ശി​​​നി​​യാ​​​യ കു​​​ട്ടി വീ​​​ട്ടി​​​ൽ നി​​​ന്നു പി​​​ണ​​​ങ്ങി ഇ​​​റ​​​ങ്ങി​​​യ​​​താ​​​ണെ​​​ന്ന് അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ൽ വ്യ​​​ക്ത​​​മാ​​​യി.

മാ​​​ള​​​യി​​​ൽ നി​​​ന്നു സ്വ​​​കാ​​​ര്യ ബ​​​സി​​​ൽ ക​​​യ​​​റി അ​​​ത്താ​​​ണി​​​യി​​​ൽ വ​​​ന്നി​​​റ​​​ങ്ങി​​​യ ശേ​​​ഷം അ​​​വി​​​ടെ നി​​​ന്ന് ഓ​​​ട്ടോ​​​റി​​​ക്ഷ​​​യി​​​ലാ​​​ണ് വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ എ​​​ത്തി​​​യ​​​ത്.

Related posts

Leave a Comment