കു​റ്റം പ​റ​യു​ന്ന​ത് മ​ല​യാ​ളി​യു​ടെ ഡി​എ​ൻ​എ പ്ര​ശ്നം; നമ്പി നാ​രാ​യ​ണ​ന് പ​ത്മ​ഭൂ​ഷ​ണ്‍ നൽകിയതിൽ വിശദീകരണം ചോദിച്ച സെൻകുമാറിന് എട്ടിന്‍റെ മറുപടി നൽകി കണ്ണന്താനം

തി​രു​വ​ന​ന്ത​പു​രം: ഐ​എ​സ്ആ​ർ​ഒ മു​ൻ ശാ​സ്ത്ര​ജ്ഞ​ൻ നമ്പി നാ​രാ​യ​ണ​ന് പ​ത്മ​ഭൂ​ഷ​ണ്‍ ന​ൽ​കി​യ​തി​നെ വി​മ​ർ​ശി​ച്ച മുൻ ഡിജിപി ടി.പി. സെ​ൻ​കു​മാ​റി​നെ​തി​രേ കേ​ന്ദ്ര​മ​ന്ത്രി അ​ൽ​ഫോ​ൻ​സ് ക​ണ്ണ​ന്താ​നം രം​ഗ​ത്ത്. അം​ഗീ​കാ​രം കി​ട്ടു​ന്പോ​ൾ കു​റ്റം പ​റ​യു​ന്ന​ത് മ​ല​യാ​ളി​യു​ടെ ഡി​എ​ൻ​എ പ്ര​ശ്ന​മാ​ണെ​ന്ന് ക​ണ്ണ​ന്താ​നം പ​റ​ഞ്ഞു.

ന​ന്പി നാ​രാ​യ​ണ​ന്‍റെ പു​ര​സ്കാ​ര നേ​ട്ടം ആ​ഘോ​ഷി​ക്കു​ക​യാ​ണ് വേ​ണ്ട​ത്. അ​ദ്ദേ​ഹ​ത്തി​ന്‍റെ പ​ത്മ​ഭൂ​ഷ​ണ്‍ പു​ര​സ്കാ​രം മ​ല​യാ​ളി​ക്ക് കി​ട്ടി​യ അം​ഗീ​കാ​ര​മാ​ണ്. ഇ​ക്കാ​ര്യ​ത്തി​ൽ വി​വാ​ദം സൃ​ഷ്ടി​ക്കാ​തി​രി​ക്കാ​ൻ ശ്ര​മി​ക്ക​ണ​മെ​ന്നും ക​ണ്ണ​ന്താ​നം കൂ​ട്ടി​ച്ചേ​ർ​ത്തു.

സെ​ൻ​കു​മാ​റി​ന് അ​ഭി​പ്രാ​യം പ​റ​യാ​ൻ അ​വ​കാ​ശം ഉ​ണ്ട്. അ​ദ്ദേ​ഹം ബി​ജെ​പി അം​ഗ​മ​ല്ലെ​ന്നും ക​ണ്ണ​ന്താ​നം പ​റ​ഞ്ഞു. 1994-ല്‍ ​സ്വ​യം വി​ര​മി​ച്ച ന​മ്പി നാ​രാ​യ​ണ​ന് പു​ര​സ്കാ​ര​ത്തി​നു​ള്ള എ​ന്ത് സം​ഭാ​വ​ന​യാ​ണ് ന​ൽ​കി​യ​ത്. അ​വാ​ർ​ഡ് ന​ൽ​കി​യ​വ​ർ ഇ​ത് വി​ശ​ദീ​ക​രി​ക്ക​ണ​മെ​ന്നു​മാ​ണ് സെ​ൻ​കു​മാ​ർ പ​റ​ഞ്ഞി​രു​ന്ന​ത്.

Related posts