പാലാ ഭരണം; രണ്ടിടത്തുനിന്നും വിളി വന്നുകൊണ്ടിരിക്കുന്നു; ആ​ലോ​ചി​ച്ച് തീ​രു​മാ​നി​ക്കുമെന്ന് ബി​നു പു​ളി​ക്ക​ക്ക​ണ്ടം

പാ​​ലാ: പാ​​ലാ ന​​ഗ​​ര​​സ​​ഭ​​യി​​ല്‍ ആ​​രു ഭ​​ര​​ണം ന​​ട​​ത്ത​​ണം എ​​ന്ന​​തി​​ല്‍ താ​​നും കു​​ടും​​ബാം​​ഗ​​ങ്ങ​​ളും വി​​ജ​​യി​​ച്ച വാ​​ര്‍​ഡു​​ക​​ളി​​ലെ ജ​​ന​​ങ്ങ​​ളു​​മാ​​യി ആ​​ലോ​​ചി​​ച്ച് തീ​​രു​​മാ​​ന​​മെ​​ടു​​ക്കു​​മെ​​ന്ന് സ്വ​​ത​​ന്ത്ര​​ന്‍ ബി​​നു പു​​ളി​​ക്ക​​ക്ക​​ണ്ടം പ​​റ​​ഞ്ഞു.

ഭൂ​​രി​​ഭാ​​ഗം വോ​​ട്ട​​ര്‍​മാ​​രു​​ടെ​​യും അ​​ഭി​​പ്രാ​​യം മാ​​നി​​ച്ച് ഏ​​ത് മു​​ന്ന​​ണി​​ക്കൊ​​പ്പ​​മെ​​ന്ന് തീ​​രു​​മാ​​നി​​ക്കും. ഇ​​രു മു​​ന്ന​​ണി​​ക​​ളു​​ടെ​​യും സം​​സ്ഥാ​​ന നേ​​താ​​ക്ക​​ള്‍ വി​​ളി​​ച്ചി​​ട്ടു​​ണ്ട്. ച​​ര്‍​ച്ച​​ക​​ള്‍ ന​​ട​​ന്നി​​ട്ടി​​ല്ല. സ​​ത്യ​​പ്ര​​തി​​ജ്ഞ ക​​ഴി​​ഞ്ഞേ തീ​​രു​​മാ​​ന​​മെ​​ടു​​ക്കൂ. ബി​​നു പു​​ളി​​ക്ക​​ക്ക​​ണ്ടം, മ​​ക​​ള്‍ ദി​​യ ബി​​നു, ബി​​നു​​വി​​ന്‍റെ സ​​ഹോ​​ദ​​ര​​ന്‍ ബി​​ജു പു​​ളി​​ക്ക​​ക്ക​​ണ്ടം എ​​ന്നി​​വ​​രാ​​ണ് സ്വ​​ത​​ന്ത്ര​​രാ​​യി വി​​ജ​​യി​​ച്ച​​ത്.

ഇ​​വ​​ര്‍ മ​​ത്സ​​രി​​ച്ച വാ​​ര്‍​ഡു​​ക​​ളി​​ല്‍ യു​​ഡി​​എ​​ഫ് സ്ഥാ​​നാ​​ര്‍​ഥി​​ക​​ളെ നി​​ര്‍​ത്താ​​തെ പ​​ര​​സ്യ പി​​ന്തു​​ണ ന​​ല്‍​കി​​യി​​രു​​ന്നു. ക​​ഴി​​ഞ്ഞ ത​​വ​​ണ സി​​പി​​എം പാ​​ര്‍​ട്ടി ചി​​ഹ്ന​​ത്തി​​ല്‍ മ​​ത്സ​​രി​​ച്ചു വി​​ജ​​യി​​ച്ച ബി​​നു​​വി​​ന് ചെ​​യ​​ര്‍​മാ​​ന്‍ സ്ഥാ​​നം ന​​ല്‍​കു​​ന്ന​​തി​​ൽ കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ്-​​എം അം​​ഗ​​ങ്ങ​​ള്‍ വി​​യോ​​ജി​​പ്പ് പ്ര​​ക​​ടി​​പ്പി​​ച്ചി​​രു​​ന്നു. അ​​ന്നു​​മു​​ത​​ല്‍ ക​​റു​​ത്ത വേ​​ഷ​​ത്തി​​ലാ​​ണ് ബി​​നു ന​​ഗ​​ര​​സ​​ഭാ കൗ​​ണ്‍​സി​​ല്‍ ഹാ​​ളി​​ല്‍ എ​​ത്തി​​യി​​രു​​ന്ന​​ത്. തു​​ട​​ര്‍​ന്ന് സി​​പി​​എം സ്വ​​ത​​ന്ത്ര​​യാ​​ണ് ചെ​​യ​​ര്‍​പേ​​ഴ്സ​​നാ​​യ​​ത്.

ചെ​​യ​​ര്‍​മാ​​ന്‍ സ്ഥാ​​നം ന​​ഷ്ട​​പ്പെ​​ട്ട​​തോ​​ടെ ജോ​​സ് കെ. ​​മാ​​ണി​​യെ വി​​മ​​ര്‍​ശി​​ച്ച് ബി​​നു രം​​ഗ​​ത്തെ​​ത്തു​​ക​​യും തു​​ട​​ര്‍​ന്ന് കേ​​ര​​ള കോ​​ണ്‍​ഗ്ര​​സി​​ന്‍റെ പ​​രാ​​തി​​യെ​​ത്തു​​ട​​ര്‍​ന്ന് സി​​പി​​എ​​മ്മി​​ല്‍​നി​​ന്നും ബി​​നു പു​​റ​​ത്താ​​ക്ക​​പ്പെ​​ടു​​ക​​യും ചെ​​യ്തു. സ്വ​​ത​​ന്ത്ര​​യാ​​യി മ​​ത്സ​​രി​​ച്ച് വി​​ജ​​യി​​ച്ച കോ​​ണ്‍​ഗ്ര​​സ് റി​​ബ​​ല്‍ മാ​​യാ രാ​​ഹു​​ലി​​ന്‍റെ നി​​ല​​പാ​​ടും നി​​ര്‍​ണാ​​യ​​ക​​മാ​​കും.

Related posts

Leave a Comment