തിരുവനന്തപുരം: പാലക്കാട് സിപിഎം – ബിജെപി ഡീലുണ്ടെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാൽ ആരോപിച്ചു. ശബരിമലയില്‍ നിന്നു സ്വര്‍ണം കട്ടവരെ സംരക്ഷിക്കുകയും ന്യായികരിക്കുകയുമാണ് മുഖ്യമന്ത്രിയെന്ന് അദ്ദേഹം പറഞ്ഞു.
ഈ തെരഞ്ഞെടുപ്പ് യുഡിഎഫിന്റേതാണ്. യുഡിഎഫിനെ അധികാരത്തിലേറ്റാന്‍ ജനങ്ങള്‍ തീരുമാനിച്ചു കഴിഞ്ഞുവെന്നും കെ.സി. വേണുഗോപാല്‍ അഭിപ്രായപ്പെട്ടു.
യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ സീറ്റ് കിട്ടാത്തവരെ പരിഗണിക്കും. അവര്‍ക്ക് അര്‍ഹമായ സ്ഥാനം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
