റെ​യി​ൽ​വേ റി​സ​ർ​വേ​ഷ​ൻ ടി​ക്ക​റ്റ് ബു​ക്കിം​ഗ് 88 ശ​ത​മാ​ന​വും ഓ​ൺ​ലൈ​ൻ വ​ഴി

പ​ര​വൂ​ർ: ഇ​ന്ത്യ​ൻ റെ​യി​ൽ​വേ​യു​ടെ ടി​ക്ക​റ്റ് ബു​ക്കിം​ഗ് സം​വി​ധാ​നം പൂ​ർ​ണ​മാ​യും ഡി​ജി​റ്റ​ൽ യു​ഗ​ത്തി​ലേ​ക്ക് മാ​റു​ന്നു. രാ​ജ്യ​ത്തെ ആ​കെ റി​സ​ർ​വേ​ഷ​ൻ ടി​ക്ക​റ്റു​ക​ളി​ൽ 88 ശ​ത​മാ​ന​വും ഇ​പ്പോ​ൾ ഓ​ൺ​ലൈ​ൻ ബു​ക്കിം​ഗ് വ​ഴി​യാ​ണ് ന​ട​ക്കു​ന്ന​ത്.

റെ​യി​ൽ​വേ​യു​ടെ പു​തി​യ സം​യോ​ജി​ത മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​നാ​യ “റെ​യി​ൽ വ​ൺ’ ചു​രു​ങ്ങി​യ കാ​ല​യ​ള​വി​നു​ള്ളി​ൽ വ​ൻ വി​ജ​യ​മാ​യ​താ​ണ് ഈ ​മാ​റ്റ​ത്തി​ന് പി​ന്നി​ലെ പ്ര​ധാ​ന ഘ​ട​കം. ഇ​തു​വ​രെ 2.57 കോ​ടി ആ​ളു​ക​ൾ ഈ ​ആ​പ്പ് ഡൗ​ൺ​ലോ​ഡ് ചെ​യ്ത​താ​യും പ്ര​തി​ദി​നം ശ​രാ​ശ​രി 7.64 ല​ക്ഷം ടി​ക്ക​റ്റു​ക​ൾ ഇ​തി​ലൂ​ടെ ബു​ക്ക് ചെ​യ്യ​പ്പെ​ടു​ന്നു​ണ്ടെ​ന്നും റെ​യി​ൽ​വേ മ​ന്ത്രാ​ല​യം അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

റി​സ​ർ​വ് ചെ​യ്ത ടി​ക്ക​റ്റു​ക​ൾ​ക്ക് പു​റ​മെ അ​ൺ​റി​സ​ർ​വ്ഡ് ടി​ക്ക​റ്റു​ക​ളും പ്ലാ​റ്റ്‌​ഫോം ടി​ക്ക​റ്റു​ക​ളും ഒ​രേ പ്ലാ​റ്റ്‌​ഫോ​മി​ൽ നി​ന്ന് ത​ന്നെ ബു​ക്ക് ചെ​യ്യാം എ​ന്ന​താ​ണ് റെ​യി​ൽ വ​ൺ ആ​പ്പി​ന്‍റെ പ്ര​ത്യേ​ക​ത.

ട്രെ​യി​ൻ വി​വ​ര​ങ്ങ​ൾ അ​റി​യു​ന്ന​തി​നും പി​എ​ൻ​ആ​ർ സ്റ്റാ​റ്റ​സ് പ​രി​ശോ​ധി​ക്കു​ന്ന​തി​നും റെ​യി​ൽ മ​ദ​ദി​ൽ പ​രാ​തി​ക​ൾ ന​ൽ​കു​ന്ന​തി​നും ഈ ​ആ​പ്പ് ഉ​പ​യോ​ഗി​ക്കാം. ആ​ൻ​ഡ്രോ​യി​ഡ്, ഐ​ഒ​എ​സ് പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ൽ ല​ഭ്യ​മാ​യ ഈ ​ആ​പ്പി​ൽ അ​ത്യാ​ധു​നി​ക സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഐ​ആ​ർ​സി​ടി​സി വെ​ബ്‌​സൈ​റ്റും ആ​പ്പും വ​ഴി​യു​ള്ള ബു​ക്കിം​ഗും ഇ​തി​ന് പു​റ​മെ സ​ജീ​വ​മാ​യി തു​ട​രു​ന്നു.

ഓ​ൺ​ലൈ​ൻ സം​വി​ധാ​ന​ങ്ങ​ൾ​ക്കൊ​പ്പം സാ​ധാ​ര​ണ​ക്കാ​ർ​ക്ക് ടി​ക്ക​റ്റ് ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​യി വി​വി​ധ ഏ​ജ​ന്‍റു​മാ​രെ​യും റെ​യി​ൽ​വേ നി​യ​മി​ച്ചി​ട്ടു​ണ്ട്. ഹാ​ൾ​ട്ട് ഏ​ജ​ന്‍റു​മാ​ർ, ജ​ൻ സാ​ധാ​ര​ൺ ടി​ക്ക​റ്റ് ബു​ക്കിം​ഗ് സേ​വ​ക​ർ, സ്റ്റേ​ഷ​ൻ ടി​ക്ക​റ്റ് ബു​ക്കിം​ഗ് ഏ​ജ​ന്‍റു​മാ​ർ എ​ന്നി​വ​ർ വ​ഴി​യും ടി​ക്ക​റ്റു​ക​ൾ ല​ഭി​ക്കും. തൊ​ഴി​ലി​ല്ലാ​ത്ത യു​വാ​ക്ക​ൾ​ക്കും മ​റ്റും ഇ​ത്ത​രം ഏ​ജ​ൻ​സി ത​സ്തി​ക​ക​ളി​ലേ​ക്ക് അ​പേ​ക്ഷി​ക്കാ​വു​ന്ന​താ​ണ്.

എ​ന്നാ​ൽ റി​സ​ർ​വേ​ഷ​ൻ ടി​ക്ക​റ്റു​ക​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന യാ​ത്രി ടി​ക്ക​റ്റ് സു​വി​ധാ കേ​ന്ദ്ര​ങ്ങ​ൾ​ക്ക് ഈ ​രം​ഗ​ത്ത് ചു​രു​ങ്ങി​യ​ത് ര​ണ്ട് വ​ർ​ഷ​ത്തെ പ്ര​വൃ​ത്തി​പ​രി​ച​യം നി​ർ​ബ​ന്ധ​മാ​ണ്. ടി​ക്ക​റ്റ് ബു​ക്കിം​ഗ് പൂ​ർ​ണ​മാ​യും ഡി​ജി​റ്റ​ലൈ​സ് ചെ​യ്യു​ന്ന​തി​ലൂ​ടെ സ്റ്റേ​ഷ​നു​ക​ളി​ലെ ടി​ക്ക​റ്റ് കൗ​ണ്ട​റു​ക​ളി​ലെ നീ​ണ്ട ക്യൂ ​ഒ​ഴി​വാ​ക്കാ​ൻ സാ​ധി​ക്കു​മെ​ന്നാ​ണ് റെ​യി​ൽ​വേ​യു​ടെ പ്ര​തീ​ക്ഷ.

  • എ​സ്.​ആ​ർ. സു​ധീ​ർ കു​മാ​ർ

Related posts

Leave a Comment