പാനമ കനാലിൽ ജലനിരപ്പ് താഴ്ന്നു; 200 കപ്പലുകൾ കുടുങ്ങി

പാ​​​ന​​​മ​​​ സി​​​റ്റി: പാ​​​ന​​​മ ക​​​നാ​​​ലി​​​ൽ ജ​​​ല​​​നി​​​ര​​​പ്പ് താ​​​ഴ്ന്ന​​​തു മൂ​​​ലം ഇ​​​രു​​​നൂറി​​​ല​​​ധി​​​കം ച​​​ര​​​ക്കുക​​​പ്പ​​​ലു​​​ക​​​ൾ ഇ​​​രു​​​ഭാ​​​ഗ​​​ത്തു​​​മാ​​​യി കു​​​ടു​​​ങ്ങി​​​യ​​​താ​​​യി റി​​​പ്പോ​​​ർ​​​ട്ട്. കാ​​​ലാ​​​വ​​​സ്ഥാ​​​ വ്യ​​​തി​​​യാ​​​നം മൂ​​​ല​​​മു​​​ള്ള വ​​​ര​​​ൾ​​​ച്ച​​​യാ​​​ണു ക​​​നാ​​​ലി​​​ൽ ജ​​​ല​​​നി​​​ര​​​പ്പു താ​​​ഴാ​​​ൻ കാ​​​ര​​​ണം.

വ​​​ട​​​ക്ക്, തെ​​​ക്ക് അ​​​മേ​​​രി​​​ക്ക​​​ൻ ഭൂ​​​ഖ​​​ണ്ഡ​​​ങ്ങ​​​ൾ​​​ക്കി​​​ട​​​യി​​​ലൂ​​​ടെ പ​​​സ​​​ഫി​​​ക്, അ​​​റ്റ്‌​​​ലാ​​​ന്‍റി​​​ക് സ​​​മു​​​ദ്ര​​​ങ്ങ​​​ളെ ബ​​​ന്ധി​​​പ്പി​​​ക്കു​​​ന്ന പാ​​​ന​​​മ ക​​​നാ​​​ലി​​​ലെ പ്ര​​​തി​​​സ​​​ന്ധി ആ​​​ഗോ​​​ള ച​​​ര​​​ക്കു​​നീ​​​ക്ക​​​ത്തി​​​ൽ വ​​​ലി​​​യ പ്ര​​​തി​​​ബന്ധം സൃ​​​ഷ്ടി​​​ക്കു​​​മെ​​​ന്നാ​​​ണു ക​​​രു​​​തു​​​ന്ന​​​ത്.

ചി​​​ല ക​​​പ്പ​​​ലു​​​ക​​​ൾ മൂ​​​ന്നാ​​​ഴ്ച​​​യോ​​​ള​​​മാ​​​യി കാ​​​ത്തു​​​കി​​​ട​​​ക്കു​​​ന്ന​​​താ​​​യി റി​​​പ്പോ​​​ർ​​​ട്ടി​​​ൽ പ​​​റ​​​യു​​​ന്നു. ആ​​​ഴം കു​​​റ​​​ഞ്ഞ​​​തി​​​നാ​​​ൽ ക​​​പ്പ​​​ലു​​​ക​​​ളി​​​ൽ ക​​​യ​​​റ്റാ​​​വു​​​ന്ന ച​​​ര​​​ക്കും പ​​​രി​​​മി​​​ത​​​പ്പെ​​​ടു​​​ത്തേ​​​ണ്ടി​​​വ​​​രു​​​ന്നു. ക​​​നാ​​​ലി​​​ലേ​​​ക്കു ജ​​​ലം എ​​​ത്തി​​​ക്കു​​​ന്ന ത​​​ടാ​​​ക​​​ങ്ങ​​​ളി​​​ലെ ജ​​​ല​​​നി​​​ര​​​പ്പ് മ​​​ഴക്കുറവു മൂലം താഴ്ന്ന നിലയിലാണ്.

കു​​​റ​​​ച്ചു​​​നാ​​​ളാ​​​യി പാ​​​ന​​​മ വ​​​ര​​​ൾ​​​ച്ച നേ​​​രി​​​ടു​​​ക​​​യാ​​​ണ്. ഒ​​​ക്ടോ​​​ബ​​​ർ​​​വ​​​രെ ക​​​നാ​​​ലി​​​ലെ ജ​​​ല​​​നി​​​ര​​​പ്പ് താ​​​ഴ്ന്നു ത​​​ന്നെ തു​​​ട​​​രും. പാ​​​ന​​​മ അ​​​ധി​​​കൃ​​​ത​​​രു​​​ടെ ചി​​​ല ന​​​ട​​​പ​​​ടി​​​ക​​​ളും ച​​​ര​​​ക്കു​​​നീ​​​ക്കം പ്ര​​​തി​​​സ​​​ന്ധി​​​യി​​​ലാ​​​ക്കു​​​ന്ന​​​താ​​​യി പ​​​റ​​​യു​​​ന്നു​​​ണ്ട്.

Related posts

Leave a Comment