നാ​ടു​ക​ട​ത്തു​മെ​ന്ന് യു​എ​സ്; 30 ഇ​ന്ത്യ​ൻ ട്ര​ക്ക് ഡ്രൈ​വ​ർ​മാ​ർ ഉ​ൾ​പ്പെ​ടെ 52 അ​ന​ധി​കൃ​ത കു​ടി​യേ​റ്റ​ക്കാ​ർ പി​ടി​യി​ൽ

വാ​ഷിം​ഗ്ട​ൺ ഡി​സി: യു​എ​സി​ൽ അ​ന​ധി​കൃ​ത​മാ​യി താ​മ​സി​ച്ച് വാ​ണി​ജ്യ വാ​ഹ​ന​ങ്ങ​ൾ ഓ​ടി​ച്ചി​രു​ന്ന 30 ഇ​ന്ത്യ​ക്കാ​ർ ഉ​ൾ​പ്പെ​ടെ 52 പേ​രെ അ​റ​സ്റ്റ് ചെ​യ്തു.അ​രി​സോ​ണ​യി​ലെ യൂ​മ സെ​ക്ട​റി​ൽ മേ​യ് 11 മു​ത​ൽ 15 വ​രെ ബോ​ർ​ഡ​ർ പ​ട്രോ​ൾ വി​ഭാ​ഗം ന​ട​ത്തി​യ ശ​ക്ത​മാ​യ പ​രി​ശോ​ധ​ന​യി​ലാ​ണ് അ​നി​കൃ​ത കു​ടി​യേ​റ്റ​ക്കാ​ർ പി​ടി​യി​ലാ​യ​ത്. അ​റ​സ്റ്റി​ലാ​യ എ​ല്ലാ​വ​രെ​യും ഉ​ട​ൻ നാ​ടു​ക​ട​ത്തു​മെ​ന്ന് യു​എ​സ് ക​സ്റ്റം​സ് ആ​ൻ​ഡ് ബോ​ർ​ഡ​ർ പ്രൊ​ട്ട​ക്ഷ​ൻ വാ​ർ​ത്താ​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.”ഓ​പ്പ​റേ​ഷ​ൻ ചെ​ക്ക്മേ​റ്റ്’ എ​ന്നു പേ​രി​ട്ടി​രി​ക്കു​ന്ന പ്ര​ത്യേ​ക സു​ര​ക്ഷാ കാ​മ്പെ​യ്ന്‍റെ ഭാ​ഗ​മാ​യാ​യി​രു​ന്നു പ​രി​ശോ​ധ​ന. അ​റ​സ്റ്റി​ലാ​യ 52 പേ​രി​ൽ 36 പേ​രും ട്ര​ക്കു​ക​ൾ ഓ​ടി​ച്ചി​രു​ന്ന​വ​രാ​ണ്.

ഇ​തി​ൽ 30 പേ​ർ ഇ​ന്ത്യ​ക്കാ​രാ​ണെ​ന്നും അ​വ​ശേ​ഷി​ക്കു​ന്ന ആ​റു​പേ​ർ മെ​ക്സി​ക്കോ, എ​ൽ സാ​ൽ​വ​ദോ​ർ, റ​ഷ്യ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​രാ​ണെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.പി​ടി​ക്ക​പ്പെ​ടു​മ്പോ​ൾ ട്ര​ക്ക് ഓ​ടി​ച്ചി​രു​ന്ന മൂ​ന്നു പേ​ർ​ക്ക് ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ് പോ​ലു​മു​ണ്ടാ​യി​രു​ന്നി​ല്ല. എ​ന്നാ​ൽ സു​ര​ക്ഷാ കാ​ര​ണ​ങ്ങ​ളാ​ൽ അ​റ​സ്റ്റി​ലാ​യ​വ​രു​ടെ പേ​രു​വി​വ​ര​ങ്ങ​ൾ അ​ധി​കൃ​ത​ർ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.

അ​മേ​രി​ക്ക​യി​ൽ കൃ​ത്യ​മാ​യ രേ​ഖ​ക​ളി​ല്ലാ​തെ താ​മ​സി​ച്ച് വാ​ണി​ജ്യ മോ​ട്ടോ​ർ വാ​ഹ​ന​ങ്ങ​ൾ ഓ​ടി​ക്കു​ന്ന​വ​രെ ക​ണ്ടെ​ത്താ​നാ​യി ക​സ്റ്റം​സ് വി​ഭാ​ഗം ന​ട​പ്പി​ലാ​ക്കു​ന്ന ക​ർ​ശ​ന​മാ​യ പ​രി​ശോ​ധ​ന​യാ​ണ് ഓ​പ്പ​റേ​ഷ​ൻ ചെ​ക്ക്മേ​റ്റ്.അ​ന​ധി​കൃ​ത ഡ്രൈ​വ​ർ​മാ​ർ റോ​ഡു​ക​ളി​ലും പൊ​തു​സ​മൂ​ഹ​ത്തി​ലും സൃ​ഷ്ടി​ക്കു​ന്ന സു​ര​ക്ഷാ ഭീ​ഷ​ണി​ക​ൾ ഒ​ഴി​വാ​ക്കു​ക​യാ​ണു ല​ക്ഷ്യം.

അ​ന​ധി​കൃ​ത​മാ​യി രാ​ജ്യ​ത്ത് തു​ട​രു​ന്ന ഇ​ന്ത്യ​ൻ ട്ര​ക്ക് ഡ്രൈ​വ​ർ​മാ​ർ മു​ൻ​പ് വ​രു​ത്തി​വ​ച്ച വ​ലി​യ റോ​ഡ​പ​ക​ട​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ കൂ​ടി​യാ​ണ് ഇ​പ്പോ​ഴ​ത്തെ ക​ടു​ത്ത ന​ട​പ​ടി.അ​ന​ധി​കൃ​ത കു​ടി​യേ​റ്റ​ക്കാ​ർ​ക്ക് കൊ​മേ​ഴ്സ്യ​ൽ ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സു​ക​ൾ ന​ൽ​കു​ന്ന​തു ത​ട​യാ​ൻ പ്ര​സി​ഡ​ന്‍റ് ട്രം​പ് അ​ടു​ത്തി​ടെ ദ​ലൈ​ല നി​യ​മം പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.വി​ദേ​ശ പൗ​ര​ന്മാ​ർ​ക്ക് ലൈ​സ​ൻ​സ് ന​ൽ​കു​ന്ന​തി​നു ക​ർ​ശ​ന മാ​ന​ദ​ണ്ഡ​ങ്ങ​ൾ വേ​ണ​മെ​ന്ന ആ​വ​ശ്യം അ​മേ​രി​ക്ക​യി​ൽ ഇ​പ്പോ​ൾ ശ​ക്ത​മാ​ണ്.

Related posts

Leave a Comment