ആഗ്രഹങ്ങള്‍ക്ക് പ്രായം തടസമേയല്ല! ലോകപ്രശസ്ത ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിംങ് ബഹിരാകാശത്ത് പോകാനൊരുങ്ങുന്നു; പരിശീലന വീഡിയോ കാണാം

920x920സ്വപ്‌നങ്ങള്‍ക്കും ആഗ്രഹങ്ങള്‍ക്കും പ്രായമോ ശാരീരിക അവശതകളോ ഒന്നും ഒരു തടസമേയല്ലെന്ന് തെളിയിച്ചിരിക്കുകയാണ് ശാസ്ത്രലോകത്തെ അത്ഭുത പ്രതിഭ സ്റ്റീഫന്‍ ഹോക്കിങ്. ലോകാവസാനത്തേക്കുറിച്ചും ദൈവീക സാന്നിധ്യത്തെക്കുറിച്ചുമൊക്കെ നിരവധി വിവാദ കണ്ടുപിടുത്തങ്ങളും പ്രസ്താവനകളുമൊക്കെ നടത്തിയിട്ടുള്ളയാളാണ് അദ്ദേഹം. മോട്ടോര്‍ ന്യൂറോണ്‍ എന്ന രോഗത്തിനടിമയാണ് ഹോക്കിംങ് ഇപ്പോള്‍. എങ്കില്‍ പോലും തളരാതെ പിടിച്ചുനിന്ന് ഭൗതിക ശാസ്ത്രലോകത്ത് മികച്ച കണ്ടുപിടുത്തങ്ങള്‍ നടത്തിയ സ്റ്റീഫന്‍ ഹോക്കിംങ്‌സ് ഇതാ ബഹിരാകാശത്തേക്ക് പോകാനൊരുങ്ങുന്നു.

southlive_2017-03_efc64e15-25e8-45f3-b645-3eee922026ff_560237-stephen-hawking-zero-gravity

വെര്‍ജിന്‍ ഗ്യാലക്റ്റിക് സ്‌പേസ്‌ക്രാഫ്റ്റിലാണ് ബ്രിട്ടീഷ് ശാസ്ത്രജ്ഞനായ ഹോക്കിംങ്‌സ് പോകുന്നത്. ബഹിരാകാശ യാത്രക്ക് അവസരം ലഭിച്ചതിനെ ആവേശത്തോടെയാണ് ഈ വൃദ്ധനായ ശാസ്ത്രജ്ഞന്‍ കാണുന്നത്. ആഗ്രഹമുണ്ടായിരുന്നെങ്കിലും എന്നെ സ്‌പേസില്‍ കൊണ്ടുപോകാനുള്ള ധൈര്യം ആരും ഏറ്റെടുക്കുമെന്ന് കരുതിയതല്ല. എന്നാല്‍ വെര്‍ജിന്‍ അതിന് തയാറായി. അവര്‍ സമ്മതമറിയിച്ചപ്പോള്‍ അത്ഭുതമാണ് തോന്നിയത്. ഇതിലും വലിയ സന്തോഷം ഇനി ലഭിക്കാനുമില്ല. അദ്ദേഹം പറഞ്ഞു. സ്റ്റീഫന്‍ ഹോക്കിംങ് സീറോ ഗ്രാവിറ്റിയില്‍ പരിശീലനം നടത്തുന്നതിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്.

 

Related posts