പാര്‍വതിക്ക് കുറിക്കു കൊള്ളുന്ന മറുപടിയുമായി സന്തോഷ് പണ്ഡിറ്റ്, ആരും സിനിമ പിടിക്കുന്നത് നാടു നന്നാക്കാനോ സമൂഹത്തെ ഉദ്ദരിക്കാനോ അല്ല, പണ്ഡിറ്റ് വീണ്ടും താരമാകുന്നത് ഇങ്ങനെ

കസബ ചിത്രത്തെപ്പറ്റി നടി പാര്‍വതി നടത്തിയ പരാമര്‍ശങ്ങള്‍ വലിയ വിവാദമായിരുന്നു. ഞാന്‍ അടുത്തിറങ്ങിയ ഒരു ചിത്രം കണ്ടു. അതൊരു ഹിറ്റായിരുന്നുവെന്ന് ഞാന്‍ പറയുന്നില്ല. ആ ചിത്രം കസബയാണ്. എനിക്കത് നിര്‍ഭാഗ്യവശാല്‍ കാണേണ്ടിവന്ന ചിത്രമാണ്. ആ സിനിമയുടെ അണിറയില്‍ പ്രവത്തിച്ച എല്ലാ സാങ്കേതിക പ്രവര്‍ത്തകരോടുമുള്ള ബഹുമാനം മനസ്സില്‍ വച്ചു തന്നെ പറയട്ടെ. അതെന്നെ വല്ലാതെ നിരാശപ്പെടുത്തി. അതുല്ല്യമായ ഒരുപാട് സിനിമകള്‍ ചെയ്ത, തന്റെ പ്രതിഭ തെളിയിച്ച ഒരു മഹാനടന്‍ ഒരു സീനില്‍ സ്ത്രീകളോട് അപകീര്‍ത്തികരമായ ഡയലോഗുകള്‍ പറയുന്നത് സങ്കടകരമാണ്- എന്നായിരുന്നു പാര്‍വതി പറഞ്ഞത്.

പാര്‍വതിക്കെതിരേ സൂപ്പര്‍ താരത്തിന്റെ ആരാധകര്‍ പാര്‍വതിക്കെതിരേ തെറിവിളിയുമായി രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ സന്തോഷ് പണ്ഡിറ്റ് പാര്‍വതിയുടെ വാദത്തിനു മറുപടിയുമായി എത്തിയത്. പണ്ഡിറ്റ് പറയുന്നതിങ്ങനെ- ഒരു നടനോ നടിയോ സംവിധായകന്റെ കൈയ്യിലെ വെറും ഒരു ഉപകരണം മാത്രമാണെന്നും അവരുടെ കീഴില്‍ അഭിനയിക്കുമ്പോള്‍ നമ്മുടെ കഥാപാത്രം എന്തൊക്കെ പറയുമെന്ന കാര്യത്തില്‍ നിയന്ത്രണം വെക്കാന്‍ കഴിയില്ലെന്നും സന്തോഷ് പണ്ഡിറ്റ് പറയുന്നു.

ഇവിടെ റിലീസാകുന്ന ഭൂരിഭാഗം സിനിമകളിലേയും സ്‌ക്രിപ്റ്റ്, ഡയറക്ടര്‍, പ്രൊഡ്യൂസര്‍ എല്ലാം ആണുങ്ങളാകും. അപ്പോള്‍ അവര്‍ ഒരു സ്ത്രീയെ എങ്ങനെ കാണുവാന്‍ ആഗ്രഹിക്കുന്നുവോ അതു പോലെയാകും സ്ത്രീകളെ ചിത്രീകരിക്കുകയെന്ന് സന്തോഷ് പണ്ഡിറ്റ് പറയുന്നു. മുടക്കു തിരിച്ചു പിടിക്കുക, നന്നായ് ബിസിനസ്സു ചെയ്യുക എന്നത് മാത്രമാണ് അവാര്‍ഡ് സിനിമാ ചെയ്യുന്നവരുടേയും, കൊമേഷ്യല്‍ ഫിലിം ചെയ്യുന്നവരുടെയും ഏക ലക്ഷ്യം. അല്ലാതെ നാടു നന്നാക്കാനോ, സമൂഹത്തെ ഉദ്ദരിക്കാനോ അല്ല-സന്തോഷ് പണ്ഡിറ്റ് വ്യക്തമാക്കുന്നു.

Related posts