രാജി പിന്‍വലിക്കാനൊരുങ്ങി പനീര്‍ ശെല്‍വം; തമിഴ്‌നാട് തെരഞ്ഞെടുപ്പിലേക്ക് ?

paneer22ചെന്നൈ: പ്രക്ഷുബ്ദമായ തമിഴ്‌നാട് രാഷ്ട്രീയത്തെ പിടിച്ചു കുലുക്കുകയാണ് മുന്‍ മുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വവും നിയുക്ത മുഖ്യമന്ത്രി ശശികലയും തമ്മില്‍ നടക്കുന്ന പോര്. ശശികലയെ മുഖ്യമന്ത്രിയാക്കുന്നതിനെതിരേ പനീര്‍ശെല്‍വം  രംഗത്തെത്തിയതോടെയാണ് സ്ഥിതിഗതികള്‍ കൂടുതല്‍ രൂക്ഷമായത്. ഇതേത്തുടര്‍ന്ന് തമിഴ്‌നാട്ടില്‍ തെരഞ്ഞടുപ്പിന് കളമൊരുങ്ങുകയാണെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചന.

ജനസമ്മതിയുള്ളവരാണ് നേതൃസ്ഥാനത്ത് എത്തേണ്ടതെന്ന വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞ പനീര്‍ സെല്‍വം തന്നെ മുഖ്യമന്ത്രിസ്ഥാനത്തു നിന്നും നിര്‍ബന്ധിച്ച് രാജി വയ്പ്പിച്ചതാണെന്നും വെളിപ്പെടുത്തി. മുഖ്യമന്ത്രിയാക്കി തന്നെ അപഹാസ്യനാക്കി. പാര്‍ട്ടിയെ പിളര്‍ത്തലല്ല തന്റെ ഉദ്ദേശ്യമെന്നും. എഐഡിഎംകെയുടെ ഒത്തൊരുമയ്ക്കായി  പ്രവര്‍ത്തിക്കുമെന്നും അനുകൂല സാഹചര്യമാണെങ്കില്‍ രാജി പിന്‍വലിക്കുമെന്നും പനീര്‍ശെല്‍വം വ്യക്തമാക്കി. ജയലളിതയുടെ മരണത്തില്‍ ജുഡീഷല്‍ അന്വേഷണം പ്രഖ്യാപിക്കണമെന്നും പനീര്‍ശെല്‍വം പറഞ്ഞു.

Related posts