അച്ചൻകോവിൽ ഭാഗങ്ങളിൽ പഞ്ഞികായ് വിളവെടുപ്പ് തുടങ്ങി; കിലോയ്ക്ക് 200 രൂപ വില

പ​ത്ത​നാ​പു​രം : പ​ഞ്ഞി​കാ​യ്ക​ളു​ടെ വി​ള​വെ​ടു​പ്പു​കാ​ലംതുടങ്ങി .അ​ച്ച​ന്‍​കോ​വി​ല്‍ – മേ​ക്ക​ര ഭാ​ഗ​ങ്ങ​ളി​ലാണ് പ​ഞ്ഞി​കാ​യ് കൃഷി വൻതോതിലുള്ളത്. ആ​ര്യ​ങ്കാ​വ്,പ​മ്പി​ളി, മേ​ക്ക​ര,അ​ച്ച​ന്‍​കോ​വി​ല്‍,കോ​ട്ട​വാ​സ​ല്‍ എ​ന്ന​വി​ട​ങ്ങ​ളി​ലാ​ണ് പ​ഞ്ഞി (ഇ​ല​വ്) മ​ര​ങ്ങ​ള്‍ കാ​യ്ച്ചു തു​ട​ങ്ങി​യ​ത്.​

ഇ​ല​ക​ള്‍ കൊ​ഴി​ച്ച് കാ​യ്ക​ള്‍ പ​ഞ്ഞി ഉ​തി​ര്‍​ത്ത് നി​ല്‍​ക്കു​ന്ന​ത് കാ​ഴ്ച​ക്കാ​ര്‍​ക്കും ദൃ​ശ്യ​വി​രു​ന്നാ​ണ്.​ഇ​വി​ടെ അ​യി​ര​ത്തി​യ​ഞ്ഞൂ​റി​ല​ധി​കം ഏ​ക്ക​ര്‍ സ്ഥ​ല​ത്താ​ണ് പ​ഞ്ഞി കാ​യ് പൂ​ര്‍​ണ്ണ​മാ​യും കൃ​ഷി ചെ​യ്യു​ന്ന​ത്.​വേ​ന​ല്‍ ശ​ക്ത​മാ​യ​തോ​ടെ കാ​യ് ഉ​ണ​ങ്ങി പ​ഞ്ഞി പു​റ​ത്തു​വ​ന്ന നി​ല​യി​ലാ​ണ്. കാ​യ് ഉ​ണ​ങ്ങി നി​ല്‍​ക്കു​ന്ന​തി​നാ​ല്‍ പ​റി​ച്ചെ​ടു​ക്കാ​ന്‍ എ​ളു​പ്പ​മാ​ണ്. ത​മി​ഴ്‌​നാ​ട്ടി​ല്‍ നി​ന്നു​ള്ള പ്ര​മു​ഖ പ​ഞ്ഞി വ്യാ​പാ​രി​ക​ളാ​ണ് ഇ​വി​ടെ നി​ന്നും പ​ഞ്ഞി വാ​ങ്ങു​ന്ന​ത്.​

ഇ​വി​ടു​ത്തെ ക​ര്‍​ഷ​ക​ര്‍​ക്ക് ശേ​ഖ​രി​ക്കു​ന്ന പ​ഞ്ഞി​ക്കാ​യ ഒ​ന്നി​ന് ഒ​രു രൂ​പ മു​ത​ല്‍ 2 രൂ​പ വ​രെ കൊ​ടു​ത്താ​ണ് കാ​യ് പ​ഞ്ഞി വ്യാ​പാ​രി​ക​ള്‍ വാ​ങ്ങി​ക്കു​ന്ന​ത്.തോ​ട് പൊ​ട്ടി​ച്ച​താ​ണെ​ങ്കി​ല്‍ ഒ​രു കി​ലോ​യ്ക്ക് ഇ​രു​ന്നൂ​റ് മു​ത​ലാ​ണ് വി​ല.​ചി​ല മൊ​ത്ത വ്യാ​പാ​രി​ക​ള്‍ ക​ര്‍​ഷ​ക​രി​ല്‍ നി​ന്നും ര​ണ്ടും മൂ​ന്നും വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് മു​മ്പ് ഇ​ല​വ് മ​രം പാ​ട്ട​ത്തി​നെ​ടു​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.​

രാ​ജ​പാ​ള​യം, തൂ​ത്തു​ക്കു​ടി,ശ​ങ്ക​ര​ന്‍​കോ​വി​ല്‍ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കാ​ണ് പ​ഞ്ഞി​ക​ള്‍ കൊ​ണ്ടു​പോ​കു​ന്ന​ത്.​മെ​ത്ത,ത​ല​യി​ണ എ​ന്നി​വ​യ്ക്കാ​യി​ട്ടാ​ണ് കൂ​ടു​ത​ലും പ​ഞ്ഞി​ക​ള്‍ ക​യ​റ്റി അ​യ​ക്കു​ന്ന​ത്.മേ​ക്ക​ര​യി​വെ പ​ഞ്ഞി​കാ​യ്ക​ള്‍​ക്ക് ഡി​മാ​ന്റാ​ണ്. പ്ര​തി വ​ര്‍​ഷം​ഒ​രു ഇ​ല​വ് മ​ര​ത്തി​ല്‍ നി​ന്നും ര​ണ്ടാ​യി​രം മു​ത​ല്‍ നാ​ലാ​യി​രം വ​രെ കാ​യ് ല​ഭി​ക്കു​മെ​ന്നും ക​ര്‍​ഷ​ക​ര്‍ പ​റ​യു​ന്നു.​ഒ​രു പ​ഞ്ഞി​ച്ചെ​ടി നാ​ലാം വ​ര്‍​ഷം മു​ത​ല്‍ കാ​യ്ച്ചു തു​ട​ങ്ങും.

മു​പ്പ​ത് വ​ര്‍​ഷം വ​രെ ഒ​രു മ​രം കാ​യ്ഫ​ലം ന​ല്‍​കു​മെ​ന്നും ഇ​വ​ര്‍ പ​റ​യു​ന്നു.​പ​ഞ്ഞി ശേ​ഖ​രി​ച്ച ശേ​ഷം ഉ​ണ​ങ്ങി​യ പു​റം​തോ​ട് ഇ​വ​ര്‍ ക​ച്ച​വ​ടം ചെ​യ്യാ​റു​ണ്ട്.​മേ​ക്ക​ര​യി​ല്‍ നി​ന്നും കോ​ട്ട​വാ​സ​ലി​ലേ​ക്കു​ള്ള ഹെ​യ​ര്‍​പി​ന്‍ വ​ള​വു​ക​ള്‍​ക്കി​രു​വ​ശ​വും ഏ​ക്ക​റു​ക​ണ​ക്കി​ന് സ്ഥ​ല​ത്ത് പ​ഞ്ഞി​ക്കാ​യ് പാ​ക​മാ​യി നി​ല്‍​ക്കു​ന്നു​ണ്ട്.

Related posts