കുറ്റവാളികളെ വീട്ടുതടങ്കലില്‍ ഇടാന്‍ പുതിയ സാങ്കേതിക വിദ്യയുമായി യുഎഇ; ജിപിഎസ് ബ്രേസ്‌ലെറ്റ് പ്രവര്‍ത്തിക്കുന്നത് ഇങ്ങനെ…

റാസല്‍ഖൈമ: കുറ്റവാളികള്‍ക്ക് വീട്ടുതടങ്കലില്‍ ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കാവുന്ന പുതിയ പദ്ധതിയ്ക്ക് റാസര്‍ഖൈമയില്‍ ഔദ്യോഗികമായി തുടക്കം കുറിച്ചു. യു.എ.ഇ. ജുഡീഷ്യല്‍ വിഭാഗം ഏപ്രില്‍ മുതല്‍ കുറ്റവാളികളെ ഇലക്ട്രോണിക് സാങ്കേതികത വഴി നിരീക്ഷിക്കുന്ന സംവിധാനം പരീക്ഷണാത്മകമായി ആരംഭിച്ചതായി നേരത്തേ ആഭ്യന്തരമന്ത്രാലയം അറിയിച്ചിരുന്നു. ഇത് റാസല്‍ഖൈമ ഔദ്യോഗികമായി നടപ്പാക്കിയെന്ന് പ്രഖ്യാപനത്തോടെ ഈ സംവിധാനം പ്രവര്‍ത്തിക്കുന്ന രീതി വിശദീകരിക്കുന്ന വീഡിയോയും മന്ത്രാലയം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

വീട്ടുതടങ്കലിലുള്ള കുറ്റവാളികളെ നിരീക്ഷിക്കാന്‍ രണ്ട് ഉപകരണങ്ങളാണ് വികസിപ്പിച്ചിരിക്കുന്നത്. ഒന്ന് കുറ്റവാളിയുടെ ദേഹത്ത് ഘടിപ്പിക്കുന്ന ജി.പി.എസ്. വഴി ട്രാക്ക്‌ചെയ്യാന്‍ കഴിയുന്ന ജി.പി.എസ്. ബ്രേസ്ലെറ്റ് എന്ന ഉപകരണം. കൃത്യമായി കുറ്റവാളിയുടെ ചലനങ്ങള്‍ അറിയാന്‍ ഇത് സഹായിക്കും. രണ്ടാമത് ഒരു പ്രത്യേക പ്രദേശം മുഴുവന്‍ നിരീക്ഷിക്കാന്‍ കഴിയുന്ന ഉപകരണം. സ്വകാര്യത ഉറപ്പാക്കാന്‍ യു.എ.ഇ.യില്‍ തന്നെയാണ് ഇവ രണ്ടും വികസിപ്പിച്ചിരിക്കുന്നത്. ഏത് വിഭാഗത്തിലുള്ള കുറ്റവാളികള്‍ക്കാണ് ഈ ശിക്ഷാരീതി നടപ്പാക്കുകയെന്ന് വ്യക്തമായിട്ടില്ല.

Related posts