പാർക്ക് ചെയ്യുന്ന വണ്ടികളിലെ ബാ​റ്റ​റി മോഷണം;  പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്തയാളടക്കം   മൂന്നുപേർ പോലീസ് പിടിയിൽ

ചാ​ത്ത​ന്നൂ​ർ; പാ​രി​പ്പ​ള്ളി സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്ത് സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ളി​ൽ നി​ന്ന് ബാ​റ്റ​റി മോ​ഷ്ടി​ച്ച് മ​റി​ച്ച് വി​ല്ക്കു​ന്ന മൂ​ന്നം​ഗ സം​ഘ​ത്തെ പാ​രി​പ്പ​ള്ളി പൊ​ലീ​സ് പി​ടി​കൂ​ടി. ചെ​മ്മ​രു​തി പ​ന​യ​റ മു​ത്താ​ന സാ​ഫ​ല്യ​ത്തി​ൽ സ​ന്ദീ​പ് (18),ചാ​വ​ർ​കോ​ട് ആ​ശാ​രി മു​ക്കി​ൽ ആ​മ്പാ​ടി​വീ​ട്ടി​ൽ അ​ജി​ൻ(18) എ​ന്നി​വ​രും പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത മ​റ്റൊ​രാ​ളു​മാ​ണ് പി​ടി​യി​ലാ​യ​ത്.

ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി നൈ​റ്റ് പ​ട്രോ​ളിം​ഗ് സം​ഘ​മാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്ത് പാ​ർ​ക്ക് ചെ​യ്തി​രു​ന്ന ടി​പ്പ​ർ ലോ​റി​യി​ൽ നി​ന്നാ​ണ് ഇ​വ​ർ ബാ​റ്റ​റി ക​ട​ത്തി​യ​ത്. പ്ര​തി​ക​ളെ പ​ര​വൂ​ർ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു. പാ​രി​പ്പ​ള്ളി സി​ഐ സു​ധീ​ർ, എ​സ്ഐ മാ​രാ​യ വി​നോ​ദ്,ര​തീ​ഷ്,ഷാ​ജി,എ​സ് സി​പി​ഒ ര​മേ​ഷ് എ​ന്നി​വ​രാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

Related posts