പ​രി​വാ​ഹ​ന്‍ ഫ്രോ​ഡ് ത​ട്ടി​പ്പ്; മൂ​ന്നു ദി​വ​സ​ത്തി​നു​ള്ളി​ല്‍ ത​ട്ടി​യെ​ടു​ത്ത​ത് 17 ല​ക്ഷം രൂ​പ

കൊ​ച്ചി: മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പി​ന്‍റെ “പ​രി​വാ​ഹ​ന്‍’ സം​വി​ധാ​ന​ത്തി​ന്‍റെ മ​റ​വി​ല്‍ വീ​ണ്ടും പു​തി​യ രീ​തി​യി​ല്‍ ഓ​ണ്‍​ലൈ​ന്‍ ത​ട്ടി​പ്പ്. പ​രി​വാ​ഹ​ന്‍ ഫ്രോ​ഡ് ത​ട്ടി​പ്പി​ന്‍റെ മ​റ​വി​ല്‍ സം​സ്ഥാ​ന​ത്ത് ക​ഴി​ഞ്ഞ നാ​ലു ദി​വ​സ​ത്തി​നു​ള്ളി​ല്‍ ത​ട്ടി​യെ​ടു​ത്ത​ത് 17 ല​ക്ഷം രൂ​പ​യാ​ണ്. ഡി​സം​ബ​ര്‍ 15 മു​ത​ല്‍ 18 വ​രെ​യു​ള്ള തീ​യ​തി​ക​ളി​ലാ​ണ് ഇ​ത്ര​യും തു​ക ന​ഷ്ട​മാ​യ​ത്.

സം​സ്ഥാ​ന​ത്ത് ഇ​ക്കാ​ല​യ​ള​വി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത് 28 പ​രി​വാ​ഹ​ന്‍ ഫ്രോ​ഡ് ത​ട്ടി​പ്പു​കേ​സു​ക​ളാ​ണ്. മു​മ്പ് ത​ട്ടി​പ്പ് സം​ഘം വാ​ട്‌​സ്ആ​പ്പ് മെ​സേ​ജ് ആ​ണ് അ​യ​ച്ചി​രു​ന്ന​തെ​ങ്കി​ല്‍ പു​തി​യ ത​ട്ടി​പ്പ് രീ​തി​യി​ല്‍ എ​സ്എം​എ​സു​ക​ളാ​ണ് വാ​ഹ​ന ഉ​ട​മ​ക​ള്‍​ക്കും ഡ്രൈ​വ​ര്‍​മാ​ര്‍​ക്കും അ​യ​ക്കു​ന്ന​ത്.

വാ​ഹ​ന​ത്തി​ന് പി​ഴ ല​ഭി​ച്ചി​ട്ടു​ള്ള​താ​യ എ​സ്എം​എ​സ് അ​യ​ച്ചു കി​ട്ടു​ന്ന​തി​ലൂ​ടെ​യാ​ണ് ത​ട്ടി​പ്പി​ന്‍റെ ആ​രം​ഭം. എ​സ്എം​എ​സി​ല്‍ ഉ​ള്ള ലി​ങ്കി​ല്‍ ക്ലി​ക്ക് ചെ​യ്യു​മ്പോ​ള്‍ ക്രെ​ഡി​റ്റ് കാ​ര്‍​ഡി​ലൂ​ടെ മാ​ത്രം പ​ണ​മ​ട​ക്കു​ന്ന​തി​ലു​ള്ള സൈ​റ്റി​ല്‍ പ്ര​വേ​ശി​ക്കും. തു​ട​ര്‍​ന്ന് കാ​ര്‍​ഡ് ന​മ്പ​ര്‍, സി​വി​വി തു​ട​ങ്ങി​യ​വ എ​ന്‍റ​ര്‍ ചെ​യ്ത് ക​ഴി​ഞ്ഞാ​ല്‍ കാ​ര്‍​ഡി​ലെ ബാ​ല​ന്‍​സ് ക്രെ​ഡി​റ്റ് തു​ക മു​ഴു​വ​ന്‍ ന​ഷ്ട​പ്പെ​ടു​ന്നു. ഇ​താ​ണ് ത​ട്ടി​പ്പി​ന്‍റെ രീ​തി.

പൊ​തു​ജ​ന​ങ്ങ​ള്‍ യാ​തൊ​രു കാ​ര​ണ​വ​ശാ​ലും ഇ​ത്ത​രം സ​ന്ദേ​ശ​ങ്ങ​ളി​ലൂ​ടെ പ​ണം അ​ട​യ്ക്കാ​ന്‍ ശ്ര​മി​ക്കു​ക​യോ ത​ങ്ങ​ളു​ടെ കാ​ര്‍​ഡ് വി​വ​ര​ങ്ങ​ള്‍ കൈ​മാ​റു​ക​യോ ചെ​യ്യ​രു​തെ​ന്ന് സൈ​ബ​ര്‍ പോ​ലീ​സ് മു​ന്ന​റി​യി​പ്പ് ന​ല്‍​കി. ഇ​ത്ത​രം ഓ​ണ്‍​ലൈ​ന്‍ സാ​മ്പ​ത്തി​ക കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടാ​ല്‍ ഉ​ട​ന്‍ ത​ന്നെ 1930 എ​ന്ന സൗ​ജ​ന്യ ന​മ്പ​റി​ല്‍ ബ​ന്ധ​പ്പെ​ട്ടോ, https://cybercrime.gov.in എ​ന്ന വെ​ബ്‌​സൈ​റ്റ് മു​ഖേ​ന​യോ സൈ​ബ​ര്‍ പോ​ലീ​സി​നെ വി​വ​രം അ​റി​യി​ക്ക​ണം.

  • സീ​മ മോ​ഹ​ന്‍​ലാ​ല്‍

Related posts

Leave a Comment