രാ​ഷ്ട്രീ​യ സം​ഘ​ർ​ഷ​ങ്ങ​ൾ;പൊ​തുസ്ഥ​ല​ത്തെ കൊ​ടിതോ​ര​ണ​ങ്ങ​ളും സ്തൂ​പ​ങ്ങ​ളും നീ​ക്കം ചെ​യ്തു


കു​ന്നം​കു​ളം: രാ​ഷ്ട്രീ​യ സം​ഘ​ർ​ഷ​ങ്ങ​ൾ ഒ​ഴി​വാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി കു​ന്നം​കു​ളം പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ സ്ഥാ​പി​ച്ചി​ട്ടു​ള്ള വി​വി​ധ രാ​ഷ്ട്രീ​യ ക​ക്ഷി​ക​ളു​ടെ കൊ​ടി​തോ​ര​ണ​ങ്ങ​ളും സ്തൂ​പ​ങ്ങ​ളും പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നീ​ക്കം ചെ​യ്തു.

തൃ​ശൂ​ർ സി​റ്റി പോ​ലീ​സ് ക​മ്മി​ഷ​ണ​ർ ആ​ദി​ത്യ​യു​ടെ നി​ർ​ദേ​ശ​ത്തി​ൽ കു​ന്നം​കു​ളം അ​സി​സ്റ്റ​ന്‍റ് പോ​ലീ​സ് ക​മ്മി​ഷ​ണ​ർ ടി.​എ​സ്.​സി​നോ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മാ​ണ് ഇ​വ​യെ​ല്ലാം നീ​ക്കം ചെ​യ്ത​ത്.

ക​ട​വ​ല്ലൂ​ർ പ​ഞ്ചാ​യ​ത്തി​ന്‍റെ വി​വി​ധ​യി​ട​ങ്ങ​ളി​ൽ ആ​ദ്യ​ഘ​ട്ട​മാ​യി വി​വി​ധ​യി​ട​ങ്ങ​ളി​ലെ കൊ​ടി​ക​ൾ നീ​ക്കം ചെ​യ്തു. അം​ഗീ​കൃ​ത രാ​ഷ്ട്രീ​യ ക​ക്ഷി​ക​ൾ​ക്ക് കൊ​ടി തോ​ര​ണ​ങ്ങ​ൾ സ്വ​മേ​ധ​യാ നീ​ക്കം ചെ​യ്യു​ന്ന​തി​നു​ള്ള നി​ർ​ദേ​ശം നേ​ര​ത്തേ ന​ൽ​കി​യി​രു​ന്നു.

ആ​യ​തി​നു​ള്ള സ​മ​യ​പ​രി​ധി ക​ഴി​ഞ്ഞ​തി​നു ശേ​ഷ​മാ​ണു ന​ട​പ​ടി​യി​ലേ​ക്ക് ക​ട​ന്ന​ത്. കു​ന്നം​കു​ളം സി.​ഐ. സു​രേ​ഷ്, എ​സ് ഐ​മാ​രാ​യ ജോ​യ്, ജോ​ർ​ജ് സി​പി​ഒ​മാ​രാ​യ ഹം​ദ്, അ​ഭി​ലാ​ഷ്, അ​നൂ​പ്, സ​ന്ദീ​പ്, വി​ജി​ത്, വി​നീ​ത്, ലി​മേ​ഷ്, ഇ​ക്ബാ​ൽ എ​ന്നി​വ​ർ ചേ​ർ​ന്ന് സ്തൂ​പ​ങ്ങ​ളും മ​റ്റും നീ​ക്കം ചെ​യ്ത​ത്.

വ​രും ദി​വ​സ​ങ്ങ​ളി​ൽ ക​ട​ങ്ങോ​ട്, കാ​ട്ട​കാ​ന്പാ​ൽ, പോ​ർ​ക്കു​ളം, ചൊ​വ​ന്നു​ർ, ചൂ​ണ്ട​ൽ എ​ന്നീ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ​യും കു​ന്നം​കു​ളം മു​നി​സി​പ്പാ​ലി​റ്റി​യി​ലെ​യും വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലെ കൊ​ടി​തോ​ര​ണ​ങ്ങ​ൾ നീ​ക്കം ചെ​യ്യു​മെ​ന്ന് സി​ഐ അ​റി​യി​ച്ചു.

Related posts

Leave a Comment