കാറ്ററിംഗ് യൂണിറ്റുകാർ ആശങ്കയിൽ; ഇറച്ചിക്കോഴി വില കൂടി, ഒപ്പം കോവിഡ് നിയന്ത്രണവും


കോ​ട്ട​യം: ഇ​റ​ച്ചി​ക്കോ​ഴി വി​ല കു​ത്ത​നെ ഉ​യ​ർ​ന്ന​തും കോവിഡിന്‍റെ രണ്ടാം തരംഗവും കാ​റ്റ​റിം​ഗ് രംഗത്തു പ്രവർത്തി ക്കുന്നവർക്ക് ആശങ്ക സമ്മാനിക്കുന്നു.

ഈ​സ്റ്റ​റി​നു ശേ​ഷം ക​ല്യാ​ണ സീ​സ​ണാ​യ​തോ​ടെ നി​ര​വ​ധി ഓ​ർ​ഡ​റു​ക​ളാ​ണ് കാ​റ്റ​റിം​ഗ് യൂ​ണി​റ്റു​ക​ൾ മു​ൻ​കൂ​റാ​യി ഏ​റ്റെ​ടു​ത്തി​രു​ന്ന​ത്.

പെ​ട്ട​ന്നു​ള്ള കോ​ഴി​യി​റ​ച്ചി​യു​ടെ വി​ല വ​ർ​ധ​ന​വ് അ​പ്ര​തീ​ക്ഷിത തി​രി​ച്ച​ടി​യാ​ണ് ഈ ​മേ​ഖ​ല​യ്ക്കു ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ഇതോടൊപ്പം കോവിഡ് നിയന്ത്രണവും പുതുതായി വന്നതോടെ ഇനിയെന്തു ചെയ്യുമെന്ന നിലപാടിലാണ് കാറ്ററിംഗ് യൂണിറ്റുകാർ.

വിവാഹത്തിന് സദ്യ പാടില്ലെന്നും പാഴ്സലുകൾ ആവാമെ ന്നുമാണ് പുതിയ കോവിഡ് മാനദണ്ഡം.ഈ​സ്റ്റ​റി​നു ശേ​ഷം 50 രൂ​പ​യാ​ണ് കോ​ഴി​യി​റ​ച്ചി​യി​ലു​ണ്ടാ​യ വി​ല വ​ർ​ധ​ന​വ്.

റംസാൻ നോന്പും എത്തിയതോടെ ഇറച്ചിക്കോഴികൾക്ക് ഡിമാൻഡ് കൂടിയിട്ടുണ്ട്. കോഴിയുടെ ലഭ്യതക്കുറവും വില വർധിക്കാൻ ഇടയാക്കിയിട്ടുണ്ട്.

Related posts

Leave a Comment