ചാത്തന്നൂരിൽ പ​ഴ​കി​യ മ​ത്സ്യ​വും ഭ​ക്ഷ​ണ​വും പി​ടി​ച്ചെ​ടു​ത്തു; ഭ​ക്ഷ്യ സു​ര​ക്ഷാ വ​കു​പ്പ്  ഹോ​ട്ട​ൽ പൂ​ട്ടി​ച്ചു

ചാ​ത്ത​ന്നൂ​ർ: ഭ​ക്ഷ്യ സു​ര​ക്ഷാ വ​കു​പ്പ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ വൃ​ത്തി​ഹീ​ന​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​വ​ർ​ത്തി​ച്ചു വ​ന്ന ഹോ​ട്ട​ൽ പൂ​ട്ടി​ച്ചു.​ദേ​ശീ​യ​പാ​ത​യി​ൽ പാ​രി​പ്പ​ള്ളി പെ​ട്രോ​ൾ പ​മ്പി​ന് സ​മീ​പം പ്ര​വ​ർ​ത്തി​ക്കു​ന്ന ഹോ​ട്ട​ലി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പ​ഴ​കി​യ മാം​സ​വും ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ളും പി​ടി​കൂ​ടി.

ഭ​ക്ഷ്യ സു​ര​ക്ഷാ വ​കു​പ്പി​ന്റെ നേ​തൃ​ത്വ​ത്തി​ൽ പാ​രി​പ്പ​ള്ളി, ക​ല്ലു​വാ​തു​ക്ക​ൽ, ചാ​ത്ത​ന്നൂ​ർ മാ​ർ​ക്ക​റ്റു​ക​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഫോ​ർ​മാ​ലി​ൻ ക​ല​ർ​ന്ന ചെ​ങ്ക​ല​വ​മ​ത്സ്യം പി​ടി​കൂ​ടി. ക​ല്ലു​വാ​തു​ക്ക​ൽ മാ​ർ​ക്ക​റ്റി​ൽ നി​ന്നും 25 കി​ലോ​യി​ല​ധി​കം മ​ത്സ്യം പി​ടി​കൂ​ടി ന​ശി​പ്പി​ച്ചു.​

കൂ​ടാ​തെ ക​രി​മീ​ൻ ,വാ​ള എ​ന്നി​വ പി​ടി​കൂ​ടി പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചു. മ​ത്സ്യ​ത്തി​ൽ മ​ണ്ണു വി​ത​റി വി​ല്പ​ന ന​ട​ത്തു​ന്ന​ത് ക​ർ​ശ​ന​മാ​യി വി​ല​ക്കി. ജി​ല്ല​യി​ൽ മ​ത്സ്യ​ത്തി​ൽ ഫോ​ർ മ​ലി​നും അ​മോ​ണി​യ​വും വ്യാ​പ​ക​മാ​യി ഉ​പ​യോ​ഗി​ക്കു​ന്നു എ​ന്ന പ​രാ​തി​യെ തു​ട​ർ​ന്നാ​യി​രു​ന്നു പ​രി​ശോ​ധ​ന .മ​ത്സ്യ​വ്യാ​പാ​രി​ക​ൾ​ക്കും ഹോ​ട്ട​ലി​നു​മെ​തി​രെ നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ഭ​ക്ഷ്യ സു​ര​ക്ഷാ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ വ്യ​ക്ത​മാ​ക്കി.

Related posts