പി​സി​ഒ​ഡി ബാധിതരുടെ ഭ​ക്ഷ​ണ​ക്രമം എങ്ങനെ?

പി​സി​ഒ​ഡി ഉ​ള്ളവർ സാ​ധാ​ര​ണ മൂ​ന്നു​നേ​രം ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​തി​ൽ നി​ന്ന് വ്യ​ത്യ​സ്ത​മാ​യി ആ​റ് നേ​ര​മാ​യി ക​ഴി​ച്ചാ​ൽ ശ​രീ​ര​ത്തി​ലു​ള്ള ഇ​ൻ​സു​ലി​ന്‍റെ അ​തി​പ്ര​സ​രം കു​റ​യ്ക്കുന്നതിനു സ​ഹാ​യ​ക​മാ​കും. ഇ​ൻ​സു​ലി​ന്‍റെ അ​തി​പ്ര​സ​രം മൂ​ലം മ​റ്റ് ഹോ​ർ​മോ​ണു​ക​ളി​ൽ ഉ​ണ്ടാ​വു​ന്ന ഏ​റ്റ​ക്കു​റ​ച്ചി​ലു​ക​ൾ ആ​ണ് പ്ര​ധാ​ന​മാ​യും പി​സി​ഒ​ഡി​ക്കു കാ​ര​ണം.

പി​സി​ഒ​ഡി ഉ​ള്ള ഒ​രാ​ൾ പാ​ലി​ക്കേ​ണ്ട ഭ​ക്ഷ​ണ​ക്ര​മം

അ​തി​രാ​വി​ലെ

  • ക​ട്ട​ൻ ചാ​യ / ക​ട്ട​ൻ കാ​പ്പി / ഉ​ലു​വ വെ​ള്ളം / ക​റു​ക​പ്പ​ട്ട ഇ​ട്ട ക​ട്ട​ൻ ചാ​യ എ​ന്നി​വ കു​റ​ഞ്ഞ മ​ധു​ര​ത്തോ​ടെ ക​ഴി​ക്കാം.
  • പ്ര​ഭാ​ത​ഭ​ക്ഷ​ണം – ചെ​റു​പ​യ​ർ, ക​ട​ല, പ​രി​പ്പ് ഇ​വ മു​ള​പ്പി​ച്ചോ അ​ര​ച്ച് ദോ​ശ ഉ​ണ്ടാ​ക്കി​യോ ക​ഴി​ക്കാം.
  • ക​റി​ക​ളി​ൽ പ്ര​ധാ​ന​മാ​യും പ​നീ​ർ കൊ​ണ്ടു​ള്ള ക​റി ന​ല്ലൊ​രു ഓ​പ്ഷ​ൻ ആ​ണ്. അ​തി​ന്‍റെ കൂ​ടെ ത​ന്നെ ഇ​ല​ക്ക​റി​ക​ളും മു​ട്ട​യു​ടെ വെ​ള്ള​യും ഉ​പ​യോ​ഗി​ക്കാം.
  • ഉ​ലു​വ/ ക​റി​വേ​പ്പി​ല/ മു​രി​ങ്ങ​യി​ല എ​ന്നി​വ അ​ര​ച്ച് ഭ​ക്ഷ​ണ​ത്തി​ൽ ചേ​ർ​ത്തു ക​ഴി​ക്കു​ന്ന​ത് നാ​രും ആ​ന്‍റി ഓ​ക്സി​ഡ​ന്‍റു​ക​ളും ശ​രീ​ര​ത്തി​ൽ എ​ത്താ​ൻ സ​ഹാ​യി​ക്കു​ന്നു.
  • സാ​ധാ​ര​ണ വാ​ങ്ങു​ന്ന ഓ​ട്സി​നെ​ക്കാ​ൾ ന​ല്ല​ത് സ്റ്റീ​ൽ ക​ട്ട് ഓ​ട്സ് ആ​ണ്. ഇ​തി​ലും സൂ​ചി ഗോ​ത​മ്പി​ലും ഉ​പ്പു​മാ​വ് ഉ​ണ്ടാ​ക്കാം. ഇ​തി​ൽ 40% ത്തോ​ളം പ​ച്ച​ക്ക​റി​ക​ൾ ഉ​പ​യോ​ഗി​ക്ക​ണം.

11 മ​ണി​ക്ക്

ഒ​രു​പി​ടി ക​പ്പ​ല​ണ്ടി /ബ​ദാം /വാ​ൽ​ന​ട്ട് ക​ഴി​ക്കാം. മോ​ര്/ നാ​ര​ങ്ങാവെ​ള്ളം എ​ന്നി​വ​യും കു​ടി​ക്കാ​വു​ന്ന​താ​ണ്.

ഉ​ച്ച​ഭ​ക്ഷ​ണം

മ​ട്ട​യ​രി​യി​ൽ ഉ​ണ്ടാ​ക്കി​യ ചോ​റ് ക​റി​യു​ടെ അ​തേ അ​ള​വി​ൽ ത​ന്നെ എ​ടു​ക്കു​ക(​ഏ​ക​ദേ​ശം ഒ​രു പി​ടി). അ​ന്ന​ജം പാ​ടെ ഒ​ഴി​വാ​ക്കു​ന്ന​ത് ത​ല​ച്ചോ​റി​ലെ ഹാ​പ്പി ഹോ​ർ​മോ​ണു​ക​ൾ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന​ത് കു​റ​യ്ക്കാ​ൻ കാ​ര​ണ​മാ​കു​ന്നു.

  • ക​റി​ക​ൾ – അ​വി​യ​ൽ നി​ർ​ബ​ന്ധ​മാ​യും ഉ​ണ്ടാ​യി​രി​ക്കേ​ണ്ട​താ​ണ്
    (ഇ​തി​ൽ പ​ര​മാ​വ​ധി പ​ച്ച​ക്ക​റി​ക​ൾ ഉ​പ​യോ​ഗി​ക്കു​ക… ഗ്യാ​സ്ട്ര​ബി​ൾ ഉ​ണ്ടെ​ങ്കി​ൽ പ​ച്ച​ക്കാ​യ ഉ​പ​യോ​ഗി​ക്കു​ന്ന​ത് കു​റ​യ്ക്കു​ക )
  • സാ​മ്പാ​റി​ൽ കി​ഴ​ങ്ങി​നു പ​ക​രം പ​ച്ച​ പ​പ്പാ​യ ഉ​പ​യോ​ഗി​ക്കാം.
  • ഇ​ല​ക്ക​റി​ക​ളി​ൽ പ്ര​ധാ​ന​മാ​യി മു​രി​ങ്ങ​യി​ല ഇ​ൻ​സു​ലി​ന്‍റെ അ​തി​പ്ര​സ​ര​ത്തെ ന​ല്ല ഒ​രു അ​ള​വി​ൽ കു​റ​യ്ക്കു​ന്ന​താ​യി പ​ഠ​ന​ങ്ങ​ളുണ്ട്.
  • തോ​ര​ൻ – ബീ​ൻ​സ്, പാ​വ​യ്ക്ക, കോ​വ​യ്ക്ക എ​ന്നി​വ ഉ​പ​യോ​ഗി​ക്കാം.
  • മോ​ര് /തൈ​ര് നി​ർ​ബ​ന്ധ​മാ​യും ഭ​ക്ഷ​ണ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ന്ന​ത് പ്രോ ​ബ​യോ​ട്ടി​ക്കു​ക​ൾ ല​ഭി​ക്കാ​ൻ കാ​ര​ണ​മാ​കു​ന്നു.
  • നാ​ലു​മ​ണി- ക​ട്ട​ൻ ചാ​യ /കാ​പ്പി / ഗ്രീ​ൻ ടീ / ​മോ​രും വെ​ള്ളം ഇ​വ​യി​ൽ ഏ​തെ​ങ്കി​ലും ഉ​പ​യോ​ഗി​ക്കാം. കൂ​ടെ ന​ട്സും ഉ​പ​യോ​ഗി​ക്കാം

അ​ത്താ​ഴം

പ​ഴ​വ​ർ​ഗങ്ങ​ൾ ക​ഴി​ക്കു​ന്ന​താ​ണ് ഉ​ത്ത​മം.(​നാ​ട്ടി​ൻ​പു​റ​ങ്ങ​ളി​ൽ സു​ല​ഭ​മാ​യ പ​ഴ​വ​ർ​ഗ​ങ്ങ​ളാ​യ പേ​ര​ക്ക, വാ​ഴ​പ്പ​ഴം എന്നിവയും ത​ണ്ണി​മ​ത്ത​ൻ, ഓ​റ​ഞ്ച്, ആ​പ്പി​ൾ തു​ട​ങ്ങി​യവയും ക​ഴി​ക്കാം)

  • ച​ക്ക, മാ​മ്പ​ഴം, സ​പ്പോ​ട്ട എ​ന്നി​വ ഒ​ഴി​വാ​ക്ക​ണം.
  • ഒ​ഴി​വാ​ക്കേ​ണ്ട മ​റ്റു ഭ​ക്ഷ​ണ​ങ്ങ​ൾ
  • കി​ഴ​ങ്ങു​വ​ർ​ഗ​ങ്ങ​ൾ പ​ര​മാ​വ​ധി ഒ​ഴി​വാ​ക്കു​ക, മ​ധു​ര​ക്കി​ഴ​ങ്ങ് ചെ​റി​യ അ​ള​വി​ൽ ക​ഴി​ക്കാം.
  • എ​ണ്ണ​യി​ൽ വ​റു​ത്ത ഭ​ക്ഷ​ണം പ​ര​മാ​വ​ധി ഒ​ഴി​വാ​ക്കു​ക
  • ബേ​ക്ക​റി പ​ല​ഹാ​ര​ങ്ങ​ൾ ഒ​ഴി​വാ​ക്കി വീ​ട്ടി​ൽ ആ​വി​യി​ൽ പു​ഴു​ങ്ങി​യ​ത് ക​ഴി​ക്കാ​ൻ ശ്ര​മി​ക്കു​ക.
  • സോ​ഫ്റ്റ് ഡ്രി​ങ്കു​ക​ളി​ൽ പ​ഞ്ച​സാ​ര​യു​ടെ അ​ള​വ് കൂ​ടു​ത​ലാ​യ​തു​കൊ​ണ്ട് അ​തും ഒ​ഴി​വാ​ക്കു​ക.
  • പാ​ക്ക​റ്റി​ൽ വ​രു​ന്ന ചി​പ്സു​ക​ൾ ഒ​ഴി​വാ​ക്കു​ക. ഇ​തി​ൽ ഉ​പ്പി​ന്‍റെ അ​ള​വ് കൂ​ടു​ത​ലാ​ണ്.
  • വ്യാ​യാ​മ​വും ഉ​റ​ക്ക​വും പ്ര​ധാ​നം… പു​തു​ത​ല​മു​റ​യു​ടെ പ്ര​ധാ​ന പ്ര​ശ്നം വ്യാ​യാ​മ​ക്കു​റ​വും ഉ​റ​ക്ക​ക്കു​റ​വും ആ​ണ്. കു​ട്ടി​ക​ളു​ടെ പ​ഠ​ന​കാ​ല​യ​ള​വി​ൽ രാ​ത്രി ഉ​റ​ക്ക​മി​ള​ച്ചു പ​ഠി​ക്കു​ന്ന ശീ​ല​ക്കാ​രാ​ണ് പ​ല​രും. അ​തു ഹോ​ർ​മോ​ണു​ക​ളു​ടെ സ​ന്തു​ലി​താ​വ​സ്ഥ​യെ ബാ​ധി​ക്കു​ക​യും പി​സി​ഒ​ഡി​യി​ലേ​ക്ക് ന​യി​ക്കു​ക​യും ചെ​യ്യു​ന്നു.

അ​മി​ത​വ​ണ്ണം മൂ​ലം പി​സി​ഒ​ഡി ഉ​ള്ള​വ​ർ കു​റ​ഞ്ഞ​ത് 45 മി​നി​റ്റ് എ​ങ്കി​ലും വ്യാ​യാ​മം ചെ​യ്തി​രി​ക്ക​ണം (ന​ട​ക്കു​ക, ചെ​റു​താ​യി ഓ​ടു​ക, സ്കി​പ്പിം​ഗ് ചെ​യ്യു​ക )

  • കൂ​ടാ​തെ സ്ട്ര​സ് കു​റ​യ്ക്കാ​നാ​യി യോ​ഗ​യും പ​രീ​ക്ഷി​ക്കാ​വു​ന്ന​താ​ണ്..

വി​വ​ര​ങ്ങ​ൾ: ന​ബീ​ൽ മീ​രാ​ൻ
ക്ലി​നി​ക്ക​ൽ ഡ​യ​റ്റീ​ഷ​ൻ& ഡ​യ​ബ​റ്റി​ക്ക് എ​ജ്യു​ക്കേ​റ്റ​ർ.
ഡ​യ​സ്കോ​പ്പ് പോ​ളി ക്ലി​നി​ക്, ബം​ഗ​ളൂ​രു.
ഫോ​ൺ: 8921564266

Related posts

Leave a Comment