ന്യൂഡൽഹി: രണ്ടു ദിവസത്തെ കേരള സന്ദർശനത്തിനായി ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ നാളെയെത്തും. സ്ഥാനമേറ്റെടുത്തശേഷമുള്ള ഉപരാഷ്ട്രപതിയുടെ ആദ്യ കേരള സന്ദർശനമാണിത്.
നാളെ കൊല്ലം ഫാത്തിമമാതാ നാഷണൽ കോളജ് വജ്രജൂബിലി ആഘോഷങ്ങളിൽ ഉപരാഷ്ട്രപതി മുഖ്യാതിഥിയായിരിക്കും. തുടർന്ന് കൊല്ലത്ത് രാജ്യത്തെ എല്ലാ കയർ കയറ്റുമതി അസോസിയേഷനുകളും ഉൾപ്പെട്ട ഫെഡറേഷൻ ഓഫ് ഇന്ത്യൻ കയർ എക്സ്പോർട്ടേഴ്സ് അസോസിയേഷൻസ് അംഗങ്ങളുമായി സംവദിക്കും.
ചൊവ്വാഴ്ച കേന്ദ്രസർക്കാരിന്റെ ശാസ്ത്ര-സാങ്കേതിക വകുപ്പിനു കീഴിലുള്ള തിരുവനന്തപുരത്തെ ശ്രീ ചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജി ഉപരാഷ്ട്രപതി സന്ദർശിക്കും.

