പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പ്ര​ലോ​ഭി​പ്പി​ച്ച് പീ​ഡ​നം; വിവാഹിതനായ  പ്ര​തി  പോലീസ് പിടിയിൽ

മൂ​വാ​റ്റു​പു​ഴ: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പ്ര​ലോ​ഭി​പ്പി​ച്ച് ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച കേ​സി​ലെ പ്ര​തി​യെ മൂ​വാ​റ്റു​പു​ഴ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. ആ​നി​ക്കാ​ട് പൂ​ത​ക്കു​ഴി ത​ല​പ്പി​ള്ളി അ​മ​ൽ​രാ​ജി (28)നെ​യാ​ണ് ക​ർ​ണാ​ട​ക​യി​ലെ ബെ​ല്ലാ​രി​യി​ൽ​നി​ന്നു പി​ടി​കൂ​ടി​യ​ത്.

ഡി​വൈ​എ​സ്പി കെ. ​അ​നി​ൽ​കു​മാ​റി​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ സി​ഐ എം.​എ. മു​ഹ​മ്മ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ​സം​ഘം മൊ​ബൈ​ൽ ട​വ​ർ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്. ആ​നി​ക്കാ​ട് ഭാ​ഗ​ത്തു​ള്ള പെ​ണ്‍​കു​ട്ടിയെ ക​ഴി​ഞ്ഞ 26നാണ് ​ത​ട്ടി​ക്കൊ​ണ്ടു​പോ​യത്.

വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ താ​മ​സി​ച്ച് ബെ​ല്ലാ​രി​യി​ലു​ള്ള വ​ന​പ്ര​ദേ​ശ​ത്ത് വാ​ട​ക​വീ​ട്ടി​ൽ പെ​ണ്‍​കു​ട്ടി​യു​മൊ​ത്ത് ഒ​ളി​വി​ൽ ക​ഴി​ഞ്ഞു​വ​രു​ന്പോ​ഴാണ് ​പ്ര​തി പി​ടി​യി​ലാ​യ​ത്. മൂ​വാ​റ്റു​പു​ഴ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഹ​രി​ജ​ന പീ​ഡ​നം ഉ​ൾ​പ്പെ​ടെ​യു​ള്ള മ​റ്റു നി​ര​വ​ധി കേ​സു​ക​ളി​ലും ഇ​യാ​ൾ പ്ര​തി​യാ​ണ്. ഓ​ട്ടോ ഡ്രൈ​വ​റാ​യ ഇ​യാ​ൾ​ക്ക് ഭാ​ര്യ​യും കു​ട്ടി​യു​മു​ണ്ട്. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

Related posts