ഏ​ഴു​വ​യ​സുകാ​രി​ക്കു രണ്ടുവർഷത്തോളം പീ​ഡ​നം; അറുപത്തെട്ടുകാരൻ അ​റ​സ്റ്റി​ൽ; പീഡന വിവരം മാതാപിതാക്കളെ കുട്ടി അറിയിച്ചിരുന്നതായി കൗൺ‌സിൽ കുട്ടിയുടെ വെളിപ്പെടുത്തൽ

ക​ല്ലൂ​ർ: ഏ​ഴു​വ​യ​സുകാ​രി​യെ ര​ണ്ടു വ​ർ​ഷ​ത്തോ​ള​മാ​യി ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചു​വ​ന്ന അറു പത്തെട്ടുകാ​ര​ൻ അ​റ​സ്റ്റി​ൽ. കാ​വ​ല്ലൂ​ർ ചെ​റു​വാ​ൾ മ​രാ​ശാരി ഗം​ഗാ​ധ​ര​നാ (68)​ണ് അ​റ​സ്റ്റി​ലാ​യ​ത്. സ്കൂ​ളി​ലെ ചൈ​ൽ​ഡ് വെ​ൽ​ഫ​യ​ർ ക​മ്മി​റ്റി​യു​ടെ കൗ​ണ്‍​സി​ലിംഗി​ലൂ​ടെ​യാ​ണു സം​ഭ​വം പു​റ​ത്ത​റി​ഞ്ഞ​ത്.

ഗം​ഗാ​ധ​ര​ൻ ഉ​പ​ദ്ര​വി​ച്ചി​രു​ന്ന​താ​യും സം​ഭ​വം മാ​താ​പി​താ​ക്ക​ളെ അ​റി​യി​ച്ചി​രു​ന്ന​താ​യും കു​ട്ടി കൗ​ണ്‍​സി​ലിംഗിൽ വെ​ളി​പ്പെ​ടു​ത്തി. ക​മ്മി​റ്റി വി​വ​ര​മ​റി​യി​ച്ച​തി​നെത്തു​ട​ർ​ന്ന് പു​തു​ക്കാ​ട് പോ​ലീ​സ് പ്ര​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻഡ് ചെ​യ്തു.

Related posts