കാമുകന്‍റെ ഇംഗിതത്തിന് വഴങ്ങിയില്ല; പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കും  ബ​ന്ധു​വി​നും മർദനം;  പെൺകുട്ടിയുടെ പരാതിയിൽ  യുവാവിനെതിരേ കേസ്

ചെ​റാ​യി: പ​തി​നേ​ഴു​കാ​രി​യേ​യും ബ​ന്ധു​വി​നേ​യും മ​ർ​ദി​ച്ച കേ​സി​ൽ യു​വാ​വി​നെ​തി​രേ കേ​സ്. പെ​ൺ​കു​ട്ടി​യു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പോ​ലീ​സ്24 കാ​ര​നെ​തി​രേ കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം എ​ട​വ​ന​ക്കാ​ട് മാ​യാ ബ​സാ​റി​ലാ​ണ് സം​ഭ​വം. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് പോ​ലീ​സ് പ​റ​യു​ന്ന​തി​ങ്ങ​നെ:

എ​ട​വ​ന​ക്കാ​ട് ഭാ​ഗ​ത്ത് താ​മ​സി​ക്കു​ന്ന പെ​ൺ​കു​ട്ടി​യും യു​വാ​വും ത​മ്മി​ൽ പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു. ഇ​തി​നി​ടെ ഇം​ഗി​ത​ത്തി​നു വ​ഴ​ങ്ങാ​തെ വ​ന്ന​പ്പോ​ൾ യു​വാ​വ് ബാ​ലി​ക​യു​ടെ അ​ശ്ലീ​ല ചി​ത്ര​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ പ്ര​ച​രി​പ്പി​ക്കു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​ത്രേ.

ഇ​ത് സം​ബ​ന്ധി​ച്ച ത​ർ​ക്ക​മാ​ണ് യു​വാ​വ് വീ​ട്ടി​ൽ ക​യ​റി ബാ​ലി​ക​യേ​യും പി​ടി​ച്ച് മാ​റ്റാ​ൻ ചെ​ന്ന വ​യോ​ധി​ക​യാ​യ ര​ക്ഷി​താ​വി​നെ​യും മ​ർ​ദി​ച്ച​തി​ന് കാ​ണ​മാ​യ​തെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. മ​ർ​ദി​ച്ച​ശേ​ഷം 24 കാ​ര​നാ​യ യു​വാ​വ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​ച്ചു. പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ പെ​ൺ​കു​ട്ടി​യു​ടെ മൊ​ഴി പ്ര​കാ​രം പോ​ലീ​സ് യു​വാ​വി​നെ​തി​രേ പീ​ഡ​ന​ത്തി​നും മ​ർ​ദ​ന​ത്തി​നും കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

Related posts