ചെ​ളി​ക്കു​ണ്ടി​ൽ ദാ​രി​ദ്ര്യ​വും രോ​ഗ​വു​മാ​യി അ​ഞ്ചു ജീ​വി​ത​ങ്ങ​ൾ ;  എഴുപതുകാരിയായ വയോധിക മീൻപിടിച്ചു വീറ്റുകിട്ടുന്ന പണമാണ് ഇവരുടെ ഏക വരുമാനം

വൈ​പ്പി​ൻ: നാ​ല​ര സെ​ന്‍റ് ചെ​ളി​ക്കു​ണ്ടി​ൽ ത​ല​ചാ​യ്കാ​ൻ ന​ല്ലൊ​രു വീ​ടു​പോ​ലു​മി​ല്ലാ​തെ കൂ​ലി​പ്പ​ണി​ക്കാ​ര​നാ​യ കു​ഴു​പ്പി​ള്ളി​ത്ത​റ വീ​ട്ടി​ൽ മു​രു​ക​നും കു​ടും​ബ​വും ക​ഴി​യാ​ൻ തു​ട​ങ്ങി​യി​ട്ട് മൂ​ന്ന് പ​തി​റ്റാ​ണ്ട് പി​ന്നി​ടു​ന്നു. ഇ​തി​നി​ടെ ത​ല​യി​ൽ കാ​ൻ​സ​ർ ബാ​ധി​ച്ച മു​രു​ക​ന് പ​ണി​ക്കു പോ​കാ​ൻ പ​റ്റാ​തെ​യു​മാ​യി. ഭാ​ര്യ​യാ​ക​ട്ടെ മാ​ന​സി​ക അ​സ്വ​സ്ഥ്യ​ത്തി​നു ചി​കി​ത്സ​യി​ലാ​ണ്.

ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ദ്യാ​ർ​ഥി​ക​ളാ​യ ര​ണ്ട് ആ​ണ്‍ മ​ക്ക​ളി​ൽ ഒ​രാ​ളാ​ക​ട്ടെ ജ​ന്മ​നാ ബ​ധി​ര​നും മൂ​ക​നു​മാ​ണ്. എ​ള​ങ്കു​ന്ന​പ്പു​ഴ പ​ഞ്ചാ​യ​ത്തി​ൽ 23 -ാം വാ​ർ​ഡി​ൽ വ​ള​പ്പ് ആ​ർ​എ​ൻ​ബി ചി​റ​യി​ലാ​ണ് പ​ട്ടി​ക​ജാ​തി​ക്കാ​രാ​യ ഈ ​ദ​രി​ദ്ര കു​ടും​ബ​ത്തി​ന്‍റെ താ​മ​സം.

എ​ഴു​പ​തു​കാ​രി​യാ​യ മു​രു​ക​ന്‍റെ അ​മ്മ​യാ​ണ് കു​ടും​ബ​ത്തി​ന്‍റെ വ​രു​മാ​ന മാ​ർ​ഗം. ത​ണ്ണീ​ർ ത​ട​ങ്ങ​ളി​ലും തോ​ടു​ക​ളി​ലും പ​ര​ന്പ​രാ​ഗ​ത രീ​തി​യി​ൽ കൈ​ക​ൾ ഉ​പ​യോ​ഗി​ച്ച് മ​ത്സ്യം പി​ടി​ച്ച് മാ​ർ​ക്ക​റ്റി​ൽ കൊ​ണ്ടു​പോ​യി വി​റ്റ് കി​ട്ടു​ന്ന പൈ​സ​കൊ​ണ്ടാ​ണ് ഈ ​വ​ലി​യ കു​ടും​ബം ഉ​പ​ജീ​വ​നം ന​ട​ത്തു​ന്ന​ത്.

കൂ​ടാ​തെ മു​രു​ക​ന്‍റെ രോ​ഗ​ത്തി​നു​ള്ള മ​രു​ന്നി​നും ഈ ​അ​മ്മ​യു​ടെ തു​ച്ഛ​മാ​യ വ​രു​മാ​ന​ത്തി​ൽ നി​ന്നും മാ​റ്റി​വെ​ക്ക​ണം. മ​ത്സ്യം ല​ഭി​ക്കാ​തെ വെ​റും​ക​യ്യോ​ടെ ഈ ​വ​യോ​ധി​ക മ​ട​ങ്ങു​ന്ന ദി​ന​ങ്ങ​ളി​ൽ ഈ ​കു​ടി​ലി​ൽ തീ ​പു​ക​യാ​റി​ല്ല. പ​ല​പ്പോ​ഴും മു​രു​ക​ന്‍റെ മ​രു​ന്നും മു​ട​ങ്ങും.

രോ​ഗ​വും ദാ​രി​ദ്യ്ര​വും കൊ​ണ്ട് വ​ല​യു​ന്ന ഈ ​കു​ടും​ബ​ത്തി​നു സ​ഹാ​യ​ഹ​സ്തം നീ​ട്ടാ​ൻ ഒ​രാ​ളു​മി​ല്ല. നാ​ളി​തു​വ​രെ പ​ട്ട​യം കി​ട്ടാ​തി​രു​ന്ന നാ​ല​ര​സെ​ന്‍റ് ഭൂ​മി​ക്ക് ആ​റു​മാ​സം മു​ന്പ് സ​ർ​ക്കാ​ർ പ​ട്ട​യം ന​ൽ​കി​യെ​ങ്കി​ലും വീ​ടെ​ന്ന സ്വ​പ്നം പൂ​വ​ണി​യാ​ൻ ഇ​നി പ​ഞ്ചാ​യ​ത്ത് ക​നി​യ​ണം.

Related posts