ബന്ധുവാര് ശാത്രുവാര്…! മാതാപിതാക്കൾ വിട്ടിലില്ലാത്ത സമയത്ത് ബാ​ലി​ക​മാ​രെ നി​ര​ന്ത​രം പീ​ഡി​പ്പി​ച്ച അ​റു​പ​തു​കാ​ര​ൻ അ​റ​സ്റ്റി​ൽ

kkd-peedanam-lചെ​റാ​യി : സ​ഹോ​ദ​രി​മാ​രാ​യ ബാ​ലി​ക​മാ​രെ നിരന്തരം പീഡനത്തിനു വിധേയനാക്കിയ അ​റു​പ​തു​കാ​ര​ൻ  അ​റ​സ്റ്റി​ൽ. അ​യ്യ​ന്പി​ള്ളി വ​ലി​യ​ത​റ സ്വ​ദേ​ശി​യെ​യാ​ണ് പോ​ലീ​സ് ആ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. എ​ട​വ​ന​ക്കാ​ടു​ള്ള ബ​ന്ധു​വി​ന്‍റെ ഒ​ന്പ​തും, 11ഉം ​വ​യ​സു​ള്ള  കു​ട്ടി​ക​ളെ​യാ​ണ് ഇ​യാ​ൾ പീ​ഡി​പ്പി​ച്ച​ത്.

ബാ​ലി​ക​മാ​രു​ടെ അ​ച്ഛ​നും അ​മ്മ​യും വീ​ട്ടി​ൽ ഇ​ല്ലാ​ത്ത സ​മ​യ​ങ്ങ​ളി​ൽ എ​ത്തു​ന്ന പ്ര​തി 2015 മു​ത​ൽ ഇ​വ​രെ പീ​ഡി​പ്പി​ച്ചു വ​രു​ക​യാ​യി​രു​ന്നെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഈ ​അ​ടു​ത്ത് ഒ​ന്പ​തു​കാ​രി​ക്കു ര​ക്ത​സ്രാ​വ​മു​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് എ​റ​ണാ​കു​ളം ജ​ന​റ​ലാ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു.

കാ​ര​ണം മ​ന​സി​ലാ​യ​തോ​ടെ  ഡോ​ക്ട​ർ ചൈ​ൽ​ഡ് ലൈ​നി​ൽ വി​വ​ര​മ​റി​യി​ച്ചു. ഇ​വ​ർ ഞാ​റ​ക്ക​ൽ പോ​ലീ​സി​നെ വി​വ​ര​മ​റി​യി​ക്കു​ക​യും തു​ട​ർ​ന്ന് വീ​ട്ടു​കാ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ പോ​ലീ​സ് ബാ​ലി​ക​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ​പ്പോ​ഴാ​ണ് പീ​ഡ​ന​ത്തി​ന്‍റെ ക​ഥ പു​റ​ത്ത​റി​യു​ന്ന​ത്. തു​ട​ർ​ന്ന് ഇ​ന്ന​ലെ രാ​ത്രി പ്ര​തി​യെ അ​യ്യ​ന്പി​ള്ളി​യി​ലു​ള്ള വീ​ട്ടി​ൽ നി​ന്നും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ക്കു​ക​യാ​യി​രു​ന്നു. ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

Related posts