മ​രി​ക്കു​ന്ന​തി​ന് തൊ​ട്ടു​മു​ൻ​പും പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യി; സ്വ​കാ​ര്യ​ഭാ​ഗ​ത്തു ഗു​രു​ത​ര മു​റി​വു​ക​ൾ; മ​ക​ളെ കൊ​ന്നു പി​താ​വ് ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ൽ പു​റ​ത്ത് വ​രു​ന്ന​ത് ഞെ​ട്ടി​ക്കു​ന്ന വി​വ​ര​ങ്ങ​ൾ

കൊ​ച്ചി: മ​ക​ളെ കൊ​ല​പ്പെ​ടു​ത്തി അ​ച്ഛ​ൻ ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ൽ, പെ​ൺ​കു​ട്ടി​യു​ടെ പോ​സ്റ്റു​മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ൽ ഞെ​ട്ടി​പ്പി​ക്കു​ന്ന വി​വ​ര​ങ്ങ​ൾ. പെ​ൺ​കു​ട്ടി ലൈം​ഗി​ക പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യി​രു​ന്നു എ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. ഞെട്ടിക്കുന്ന സംഭവം എ​റ​ണാ​കു​ളം എ​ള​മ​ക്ക​ര​യി​ൽ.

ഒ​രു വ​ർ​ഷ​ത്തോ​ളം പെ​ൺ​കു​ട്ടി പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യി. മ​രി​ക്കു​ന്ന​തി​നു മ​ണി​ക്കൂ​റു​ക​ൾ​ക്ക് മു​മ്പു പോ​ലും പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യെ​ന്നാ​ണ് പോ​സ്റ്റു​മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ലു​ള്ള​ത്.

ക​ഴി​ഞ്ഞ മാ​സം 16ന് ​ആ​ണ് അ​ച്ഛ​നെ​യും മ​ക​ളെ​യും വീ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. അ​മ്മ ജോ​ലി ക​ഴി​ഞ്ഞ് വീ​ട്ടി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ് കു​ട്ടി​യെ​യും അ​ച്ഛ​നെ​യും മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. വി​ഷം ന​ൽ​കി കു​ട്ടി​യെ കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം പി​താ​വ് തൂ​ങ്ങി മ​രി​ച്ചെ​ന്നാ​ണ് കേ​സ്.

പെ​ൺ​കു​ട്ടി​യു​ടെ ര​ഹ​സ്യ ഭാ​ഗ​ങ്ങ​ളി​ലെ​ല്ലാം ഗു​രു​ത​ര​മാ​യ മു​റി​വു​ക​ൾ ക​ണ്ടെ​ത്തി​യി​രു​ന്നു. പി​താ​വ് ല​ഹ​രി​ക്ക് അ​ടി​മ​യാ​യി​രു​ന്നെ​ന്നും സൂ​ച​ന​ക​ളു​ണ്ട്. പോ​ണേ​ക്ക​ര​യി​ലെ വാ​ട​ക വീ​ട്ടി​ലാ​യി​രു​ന്നു ഇ​വ​രു​ടെ താ​മ​സം. മ​ക​ൾ പീ​ഡി​ക്ക​പ്പെ​ട്ട​തി​നെ​ക്കു​റി​ച്ച് അ​റി​യി​ല്ലെ​ന്നാ​ണ് അ​മ്മ​യു​ടെ മൊ​ഴി.

Related posts

Leave a Comment