ആർത്തവവിരാമത്തിനു മുന്നേ വ്യായാമം ചെയ്തുതുടങ്ങാം

ആ​ര്‍​ത്ത​വ​വി​രാ​മ ഘ​ട്ട​ത്തി​ല്‍ ശ​രീ​ര​ത്തി​ലെ ഈ​സ്ട്ര​ജ​ന്‍ ഹോ​ര്‍​മോ​ണി​ന്‍റെ അ​ള​വ് കു​റ​യു​ന്ന​ത് നി​ര​വ​ധി ആ​രോ​ഗ്യ പ്ര​ശ്‌​ന​ങ്ങ​ള്‍​ക്ക് വ​ഴി​യൊ​രു​ക്കു​ന്നു.

ഹൃ​ദ്രോ​ഗം(Cardio Vascular Disease – CVD)
ആ​ര്‍​ത്ത​വ​വി​രാ​മ ഘ​ട്ട​ത്തി​ല്‍ ഉ​ണ്ടാ​കു​ന്ന ഹോ​ര്‍​മോ​ണ്‍ വ്യ​തി​യാ​നം മൂ​ലം ദ​ഹ​ന​പ്ര​ക്രി​യ മ​ന്ദ​ഗ​തി​യി​ല്‍ ആ​കു​ക​യും വ​യ​റി​ലെ കൊ​ഴു​പ്പി​ന്‍റെ അ​ള​വ് കൂ​ടു​ക​യും മാം​സ​പേ​ശി​ക​ളു​ടെ അ​ള​വ് കു​റ​യു​ക​യും ചെ​യ്യു​ന്നു.

ദി​വ​സ​വും എ​യ്‌​റോ​ബി​ക് വ്യാ​യാ​മം ചെ​യ്യു​ന്ന​ത് ഹൃ​ദ​യ​ത്തി​ന്‍റെ​യും ശ്വാ​സ​കോ​ശ​ത്തി​ന്‍റെ​യും പ്ര​വ​ര്‍​ത്ത​ന​ക്ഷ​മ​ത വ​ര്‍​ധി​പ്പി​ക്കു​ന്നു. കൃ​ത്യ​മാ​യ വ്യാ​യാ​മ​ത്തി​നൊ​പ്പം ക്ര​മേ​ണ വ്യാ​യാ​മം ചെ​യ്യു​ന്ന സ​മ​യം വ​ര്‍​ധി​പ്പി​ക്കു​ന്ന​ത് ര​ക്ത​സ​മ്മ​ര്‍​ദം കു​റ​യ്ക്കാ​ന്‍ സ​ഹാ​യി​ക്കു​ക​യും ഹൃ​ദ്രോ​ഹ സാ​ധ്യ​ത കു​റ​യ്ക്കു​ക​യും ചെ​യ്യു​ന്നു.

ദി​വ​സ​വും വ്യാ​യാ​മം ചെ​യ്യു​ന്ന​തി​ലൂ​ടെ ശ​രീ​ര​ത്തി​ലെ HDL (ന​ല്ല കൊ​ള​സ്‌​ട്രോ​ളി​ന്‍റെ അ​ള​വ്) വ​ര്‍​ധി​പ്പി​ക്കു​ക​യും LDL (മോ​ശം കൊ​ള​സ്‌​ട്രോ​ളി​ന്‍റെ അ​ള​വ്) കു​റ​യ്ക്കു​ക​യും ചെ​യ്യു​ന്നു. ആ​ര്‍​ത്ത​വ​വി​രാ​മ​ത്തി​നു മു​മ്പേ വ്യാ​യാ​മം ചെ​യ്തു തു​ട​ങ്ങു​ന്ന​തി​ലൂ​ടെ ര​ക്ത​ക്കു​ഴ​ലി​നെ ബാ​ധി​ക്കു​ന്ന രോ​ഗ​ങ്ങ​ള്‍ തീ​വ്ര​ത​യി​ലേ​ക്ക് എ​ത്തു​ന്ന​ത് മ​ന്ദ​ഗ​തി​യി​ല്‍ ആ​ക്കാ​ന്‍ സ​ഹാ​യി​ക്കു​ന്നു. ഇ​തു കൂ​ടാ​തെ മെ​റ്റ​ബോ​ളി​സം (Metabolism) ന​ല്ല രീ​തി​യി​ലാ​ക്കാ​നും ആ​രോ​ഗ്യ​ക​ര​മാ​യ ശ​രീ​ര​ഭാ​രം നി​ല​നി​ര്‍​ത്താ​നും സ​ഹാ​യി​ക്കു​ന്നു.

ശ​രീ​ര​ത്തി​ന്‍റെ ബാ​ല​ന്‍​സ്
ആ​ര്‍​ത്ത​വ​വി​രാ​മ​ത്തി​നു​ശേ​ഷം ശ​രീ​ര​ത്തി​ലെ ന്യൂ​റോ സെ​ന്‍​സ​റി സി​സ്റ്റ​ത്തി​ന്‍റെ പ്ര​വ​ര്‍​ത്ത​നം മ​ന്ദ​ഗ​തി​യി​ലാ​വു​ക​യും ശ​രീ​ര​ത്തി​ന്‍റെ ബാ​ല​ന്‍​സി​നെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ക​യും ചെ​യ്യു​ന്നു. ഇ​ത്ത​ര​ത്തി​ല്‍ ബാ​ല​ന്‍​സ് ന​ഷ്ട​മാ​കു​മ്പോ​ള്‍ വീ​ഴ്ച​യു​ടെ സാ​ധ്യ​ത വ​ര്‍​ധി​ക്കു​ന്നു. ഈ ​സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്കു​ന്ന​തി​ന് അ​നു​യോ​ജ്യ​മാ​യ പ​രി​ശീ​ല​ന​വും വ്യാ​യാ​മ​വും ഒ​രു ഫി​സി​യോ​തെ​റാ​പ്പി​സ്റ്റി​ന്‍റെ നി​ര്‍​ദേ​ശ​പ്ര​കാ​രം കൃ​ത്യ​മാ​യി ചെ​യ്യേ​ണ്ട​താ​ണ്.
(തു​ട‌​രും)

Related posts

Leave a Comment