108 ആം​ബു​ല​ൻ​സ് വൈ​ദ്യ​സ​ഹാ​യ​മെ​ത്തി​ച്ചു, രാ​ജ​സ്ഥാ​ൻ സ്വ​ദേ​ശി​ക്ക് വീ​ട്ടി​ൽ സു​ഖ​പ്ര​സ​വം; ഗീ​ത​യു​ടെ മൂ​ന്നാ​മ​ത്തെ പ്ര​സ​വം വീ​ട്ടി​ൽ ത​ന്നെ​യാ​യി​രു​ന്നു…

പ​ത്ത​നം​തി​ട്ട: ക​നി​വ് 108 ആം​ബു​ല​ൻ​സി​ന്‍റെ വൈ​ദ്യ​സ​ഹാ​യ​ത്തി​ൽ രാ​ജ​സ്ഥാ​ൻ സ്വ​ദേ​ശി​നി​ക്ക് വീ​ട്ടി​ൽ സു​ഖ പ്ര​സ​വം. രാ​ജ​സ്ഥാ​ൻ സ്വ​ദേ​ശി​യും പൂ​ഴി​ക്കാ​ട് ബ​ഥേ​ൽ ഫാ​മി​ൽ താ​മ​സ​ക്കാ​ര​നു​മാ​യ രാ​ജു ശ​ർ​മ​യു​ടെ ഭാ​ര്യ ഗീ​ത​യാ​ണ് (24) വീ​ട്ടി​ൽ ആ​ണ്‍​കു​ഞ്ഞി​ന് ജ​ന്മം ന​ൽ​കി​യ​ത്.

ബു​ധ​നാ​ഴ്ച ഉ​ച്ച​യ്ക്ക് ഒ​ന്നോ​ടെ​യാ​ണ് സം​ഭ​വം. ഗീ​ത​യ്ക്ക് പ്ര​സ​വ​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ആ​ശ വ​ർ​ക്ക​റാ​യ അ​നി​ത​കു​മാ​രി 108 ആം​ബു​ല​ൻ​സി​ന്‍റെ സേ​വ​നം തേ​ടു​ക​യാ​യി​രു​ന്നു.

ക​ണ്‍​ട്രോ​ൾ റൂ​മി​ൽ നി​ന്ന് ല​ഭി​ച്ച വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഉ​ട​ൻ ത​ന്നെ അ​ത്യാ​ഹി​ത സ​ന്ദേ​ശം പ​ന്ത​ളം കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ 108 ആം​ബു​ല​ൻ​സി​ന് കൈ​മാ​റി. ആം​ബു​ല​ൻ​സ് എ​മ​ർ​ജ​ൻ​സി മെ​ഡി​ക്ക​ൽ ടെ​ക്നീ​ഷ്യ​ൻ അ​ജി​ൻ​ഷ ഫാ​സി​ൽ, പൈ​ല​റ്റ് അ​ജേ​ഷ് കു​മാ​ർ എ​ന്നി​വ​ർ സ്ഥ​ല​ത്തെ​ത്തി.

അ​ജി​ൻ​ഷ​യു​ടെ പ​രി​ശോ​ധ​ന​യി​ൽ ഗീ​ത​യെ ആം​ബു​ല​ൻ​സി​ലേ​ക്ക് മാ​റ്റാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണെ​ന്ന് ക​ണ്ടെ​ത്തി. തു​ട​ർ​ന്ന് വീ​ട്ടി​ൽ ത​ന്നെ പ്ര​സ​വം എ​ടു​ക്കാ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.

അ​ജി​ൻ​ഷ​യു​ടെ വൈ​ദ്യ​സ​ഹാ​യ​ത്തി​ൽ 1.20ന് ​ഗീ​ത കു​ഞ്ഞി​നു ജ​ന്മം ന​ൽ​കി. പ്ര​ഥ​മ ശു​ശ്രൂ​ഷ ന​ൽ​കി​യ ശേ​ഷം ഇ​രു​വ​രെ​യും ഉ​ട​ൻ ത​ന്നെ അ​ടൂ​ർ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

ക​ഴി​ഞ്ഞ ര​ണ്ടു വ​ർ​ഷ​മാ​യി രാ​ജു ശ​ർ​മ​യും കു​ടു​ംബ​വും പൂ​ഴി​ക്കാ​ടാ​ണ് താ​മ​സി​ക്കു​ന്ന​ത്. ഇ​വ​രു​ടെ നാ​ലാ​മ​ത്തെ കു​ട്ടി​യാ​ണ് ഇ​ത്.

ഗീ​ത​യു​ടെ മൂ​ന്നാ​മ​ത്തെ പ്ര​സ​വം വീ​ട്ടി​ൽ ത​ന്നെ​യാ​യി​രു​ന്നു. തു​ട​ർ​ന്ന് അ​ന്നും ക​നി​വ് 108 ആം​ബു​ല​ൻ​സാ​ണ് ഗീ​ത​യ്ക്കും കു​ഞ്ഞി​നും വൈ​ദ്യ സ​ഹാ​യം ഒ​രു​ക്കി​യ​ത്. ‌‌

Related posts

Leave a Comment