കുതിച്ചുയരുന്ന പെട്രോൾ വിലയിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച ഹർച്ചാൽ പ്രഖ്യാപിച്ചിരിക്കേ ഇ​ന്ധ​ന​വി​ല ഇന്നും കൂടി; പെ​ട്രോ​ളി​ന് 49 പൈ​സ​യും ഡീ​സ​ലി​ന് 55 പൈ​സ​യും വ​ർ​ധി​ച്ചു

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ധ​ന വി​ല വീ​ണ്ടും ഉ​യ​ർ​ന്നു. ഇ​ന്ന് പെ​ട്രോ​ളി​ന് 49 പൈ​സ​യും ഡീ​സ​ലി​ന് 55 പൈ​സ​യു​മാ​ണ് വ​ർ​ധി​ച്ച​ത്. ഇ​തോ​ടെ തി​രു​വ​ന​ന്ത​പു​ര​ത്ത് ഒ​രു ലി​റ്റ​ർ പെ​ട്രോ​ളി​ന് 83.30 രൂ​പ​യും ഡീ​സ​ലി​ന് 77.18 രൂ​പ​യു​മാ​ണ് വി​ല.

കൊ​ച്ചി​യി​ൽ ഒ​രു ലി​റ്റ​ർ പെ​ട്രോ​ളി​ന് 81.85 രൂ​പ​യും ഡീ​സ​ലി​ന് 75.72 രൂ​പ​യു​മാ​ണ് വി​ല. കോ​ഴി​ക്കോ​ട്ട് പെ​ട്രോ​ളി​ന് 82.21 രൂ​പ​യും ഡീ​സ​ലി​ന് 76.07 രൂ​പ​യു​മാ​ണ് വി​ല. കോ​ട്ട​യ​ത്ത് പെ​ട്രോ​ളി​ന് 82.16 രൂ​പ​യും ഡീ​സ​ലി​ന് 76.01 രൂ​പ​യു​മാ​ണ് വി​ല. മും​ബൈ​യി​ൽ ഒ​രു ലി​റ്റ​ർ പെ​ട്രോ​ളി​ന് 87.38 രൂ​പ​യും ഡീ​സ​ലി​ന് 76.50 രൂ​പ​യു​മാ​ണ് വി​ല.

ഈ ​മാ​സം സംസ്ഥാനത്ത് പെ​ട്രോ​ളി​ന് 1.51 രൂ​പ​യും ഡീ​സ​ലി​ന് 1.96 രൂ​പ​യു​മാ​ണ് വ​ർ​ധി​ച്ച​ത്. രാ​ജ്യാ​ന്ത​ര വി​പ​ണി​യി​ൽ എ​ണ്ണ​വി​ല ഉ​യ​രു​ന്ന​തി​നൊ​പ്പം രൂ​പ​യു​ടെ മൂ​ല്യം ഇ​ടി​യു​ന്ന​തു​മാ​ണ് ഇ​ന്ധ​ന വി​ല കൂ​ടാ​ൻ കാ​ര​ണ​മാ​കു​ന്ന​ത്.

അ​തേ​സ​മ​യം പെ​ട്രോ​ൾ, ഡീ​സ​ൽ വി​ല കു​റ​യ്ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് തി​ങ്ക​ളാ​ഴ്ച ഭാ​ര​ത് ബ​ന്ദി​ന് കോ​ണ്‍​ഗ്ര​സ് ആ​ഹ്വാ​നം ചെ​യ്തി​ട്ടു​ണ്ട്. രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നു​വ​രെ​യാ​വും ബ​ന്ദ്. പ്ര​ള​യ​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളെ ബ​ന്ദി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കു​മെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വം അ​റി​യി​ച്ചി​രു​ന്നു.

Related posts