പു​ക സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ല്ലേ ? പ​മ്പി​ൽ ഇ​ന്ധ​നം കി​ട്ടി​ല്ല..! ഈ ​മാ​സം 25 മു​ത​ൽ നി​യ​മം ക​ർ​ശ​ന​മാ​ക്കി ഡ​ൽ​ഹി

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ ഈ ​മാ​സം 25 മു​ത​ൽ വാ​ഹ​ന​ങ്ങ​ളി​ൽ ഇ​ന്ധ​നം നി​റ​യ്ക്ക​ണ​മെ​ങ്കി​ൽ പു​ക​പ​രി​ശോ​ധ​ന സ​ർ​ട്ടി​ഫി​ക്ക​റ്റ് കാ​ണി​ക്ക​ണം.

ഒ​ക്ടോ​ബ​ർ 25 മു​ത​ൽ മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ സ​ർ​ട്ടി​ഫി​ക്ക​റ്റ് കാ​ണി​ക്കാ​തെ വാ​ഹ​ന ഉ​ട​മ​ക​ൾ​ക്ക് പെ​ട്രോ​ൾ പ​മ്പു​ക​ളി​ൽ ഇ​ന്ധ​നം ന​ൽ​കി​ല്ലെ​ന്ന് പ​രി​സ്ഥി​തി മ​ന്ത്രി ഗോ​പാ​ൽ‌ റാ​യി അ​റി​യി​ച്ചു.

പ​രി​സ്ഥി​തി, ഗ​താ​ഗ​ത, ട്രാ​ഫി​ക് വ​കു​പ്പ് ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ യോ​ഗ​ത്തി​ലാ​യി​രു​ന്നു തീ​രു​മാ​നം.

ഡ​ൽ​ഹി​യി​ലെ അ​ന്ത​രീ​ക്ഷ മ​ലി​നീ​ക​ര​ണ​ത്തി​ന്‍റെ പ്ര​ധാ​ന​കാ​ര​ണ​ങ്ങ​ളി​ലൊ​ന്ന് വാ​ഹ​ന​ങ്ങ​ളി​ൽ​നി​ന്നും പു​റ​ന്ത​ള്ളു​ന്ന കാ​ർ​ബ​ൺ ആ​ണെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.

മ​ലി​നീ​ക​ര​ണ തോ​ത് കു​റ​യ്ക്കേ​ണ്ട​ത് അ​നി​വാ​ര്യ​മാ​യ​തി​നാ​ൽ ഈ ​മാ​സം 25 മു​ത​ൽ വാ​ഹ​ന​ത്തി​ന്‍റെ പി​യു​സി സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ല്ലാ​തെ പെ​ട്രോ​ൾ പ​മ്പു​ക​ളി​ൽ പെ​ട്രോ​ൾ, ഡീ​സ​ൽ ന​ൽ​കി​ല്ല-

മ​ന്ത്രി വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ഇ​തു സം​ബ​ന്ധി​ച്ച വി​ജ്ഞാ​പ​നം ഉ​ട​ൻ പു​റ​പ്പെ​ടു​വി​ക്കു​മെ​ന്നും ഗോ​പാ​ൽ‌ റാ​യി കൂ​ട്ടി​ച്ചേ​ർ​ത്തു.

പി​യു​സി സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ല്ലാ​തെ വാ​ഹ​ന​മോ​ടി​ച്ചാ​ൽ ഉ​ട​മ​ക​ൾ​ക്ക് മോ​ട്ടോ​ർ വാ​ഹ​ന നി​യ​മ​പ്ര​കാ​രം ആ​റ് മാ​സം വ​രെ ത​ട​വോ 10,000 രൂ​പ വ​രെ പി​ഴ​യോ അ​ല്ലെ​ങ്കി​ൽ ര​ണ്ടും കൂ​ടി​യോ ല​ഭി​ക്കാം.

Related posts

Leave a Comment