ഷിനോജ് മുത്താണ്..! ഷി​നോ​ജി​ന്‍റെ സ​ത്യ​സ​ന്ധ​ത​യി​ൽ ഉ​ട​മ​ക്ക് തിരി​ച്ച് കി​ട്ടി​യ​ത് അ​റു​പ​ത് ല​ക്ഷ​ത്തോ​ളം വി​ല​വ​രു​ന്ന സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ള്‍

പ​യ്യ​ന്നൂ​ര്‍: മു​ന്‍ എം​എ​ല്‍​എ കെ.​പി.​കു​ഞ്ഞി​ക്ക​ണ്ണ​ന്‍റെ ഡ്രൈ​വ​ര്‍ കാ​റ​മേ​ല്‍ മു​ച്ചി​ലോ​ട്ടെ പി.​വി. ഷി​നോ​ജ്(29) സ​ത്യ​സ​ന്ധ​ത​യി​ൽ മു​ഹ്സീ​ന​യ​ക്ക് തി​രി​കെ ല​ഭി​ച്ച​ത് അ​റു​പ​ത് ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ.

ഇ​ന്ന​ലെ രാ​ത്രി എ​ട്ടോ​ടെ​യാ​ണ് വീ​ടി​ന് സ​മീ​പ​ത്തെ മു​ച്ചി​ലോ​ട് ക്ഷേ​ത്ര​പ​രി​സ​ര​ത്ത് റോ​ഡി​ല്‍ ഒ​രു ബാ​ഗ് വീ​ണു​കി​ട​ക്കു​ന്ന​താ​യി ഷി​നോ​ജ് ക​ണ്ട​ത്.

ബാ​ഗ് തു​റ​ന്നു​നോ​ക്കി​യ​പ്പോ​ഴാ​ണ് അ​തി​ല്‍ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളാ​യി​രു​ന്നു. ബാ​ഗി​ൽ നി​ന്ന് ല​ഭി​ച്ച ഡോ​ക്ട​റു​ടെ പ​ഴ​യ കു​റി​പ്പ​ടി​യി​ല്‍​നി​ന്നും ല​ഭി​ച്ച ഫോ​ണ്‍ ന​മ്പ​റി​ല്‍ വി​ളി​ച്ചാ​ണ് ഉ​ട​മ​യാ​യ പാ​ല​ത്ത​ര​യി​ലെ മു​ഹ്‌​സി​ന​യെ വി​വ​ര​മ​റി​യി​ച്ച​ത്.

ബ​ന്ധു​വി​ന്‍റെ വീ​ട്ടി​ലെ സ​ല്‍​ക്കാ​രാ​ഘോ​ഷ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ത്ത​ശേ​ഷം ഓ​ട്ടോ ടാ​ക്‌​സി​യി​ലു​ള്ള മ​ട​ക്ക​യാ​ത്ര​യി​ലാ​ണ് ഇ​വ​രു​ടെ ബാ​ഗ് ന​ഷ്ട​മാ​യ​ത്.

മ​ട​ക്ക​യാ​ത്ര​ക്ക് മു​മ്പ് ആ​ഭ​ര​ണ​ങ്ങ​ള്‍ ഊ​രി ബാ​ഗി​ല്‍ വെ​ച്ചി​രു​ന്നു. മു​ഹ്‌​സീ​ന​യു​ടെ മ​ക​ളും കു​ട്ടി​ക​ളു​മാ​ണ് ഓ​ട്ടോ​ടാ​ക്‌​സി​യി​ലു​ണ്ടാ​യി​രു​ന്ന​ത്.

കു​ട്ടി​ക​ള്‍ ക​ളി​ക്കു​ന്ന​തി​നി​ട​യി​ല്‍ ബാ​ഗ് വീ​ണു​പോ​യ​ത് മു​തി​ര്‍​ന്ന​വ​ര്‍ അ​റി​ഞ്ഞു​മി​ല്ല. വീ​ട്ടി​ലെ​ത്തി സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ള​ട​ങ്ങി​യ ബാ​ഗ് എ​വി​ടേ​യോ ന​ഷ്ട​പ്പെ​ട്ട​തി​ന്‍റെ മാ​ന​സി​ക പ്ര​യാ​സ​ത്തി​ല്‍ ക​ഴി​യു​ന്ന​തി​നി​ട​യി​ലാ​ണ് ഷി​നോ​ജി​ന്‍റെ വി​ളി​യെ​ത്തി​യ​ത്.

ന​ഷ്ട​പ്പെ​ട്ടു​വെ​ന്ന് ക​രു​തി​യ സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ള്‍ ക​ണ്ടു​കി​ട്ട​യ​തി​ന്‍റെ ആ​ശ്വാ​സ​ത്തി​ലെ​ത്തി​യ മു​ഹ്‌​സീ​ന​ക്ക് സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ള​ട​ങ്ങി​യ ബാ​ഗ് തി​രി​ച്ചേ​ല്‍​പ്പി​ക്കാ​ന്‍ ക​ഴി​ഞ്ഞ​തി​ന്‍റെ സ​ന്തോ​ഷ​മാ​യി​രു​ന്നു ഷി​നോ​ജി​ന്.​

അ​റു​പ​ത് ല​ക്ഷ​ത്തി​ല​ധി​കം രൂ​പ വി​ല​വ​രു​ന്ന സ്വ​ര്‍​ണ​മാ​ണ് ബാ​ഗി​ലു​ണ്ടാ​യി​രു​ന്ന​തെ​ന്നാ​ണ്് മു​ഹ്‌​സീ​ന ഷി​നോ​ജി​നോ​ട് പ​റ​ഞ്ഞ​ത്. ഷി​നോ​ജി​ന്റെ സ​ത്യ​സ​ന്ധ​ത​യെ നാ​ട്ടു​കാ​രും സു​ഹൃ​ത്തു​ക്ക​ളും അ​ഭി​ന​ന്ദി​ച്ചു.

Related posts

Leave a Comment