ജ​യി​ലു​ക​ളു​ടെ സു​ര​ക്ഷ​യ്ക്ക്  ക​മാ​ൻ​ഡോകൾ; ഫോൺവിളി ഒഴിവാക്കാൻ  മൊബൈൽ ജാമറുകൾ സ്ഥാപിക്കും; നിയമസഭയിൽ മുഖ്യമന്ത്രി പറഞ്ഞതിങ്ങനെ..

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ ജ​യി​ലു​ക​ളു​ടെ സു​ര​ക്ഷ​യ്ക്ക് ക​മാ​ൻ​ഡോ​ക​ളെ നി​യോ​ഗി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നി​യ​മ​സ​ഭ​യി​ൽ പ​റ​ഞ്ഞു. ഐ​ആ​ർ​ബി സ്കോ​ർ​പി​യ​ണ്‍ വി​ഭാ​ഗ​ത്തെ ജ​യി​ലു​ക​ളി​ൽ നി​യോ​ഗി​ക്കും. എ​സ്എ​പി, എ​ആ​ർ എ​ന്നീ വി​ഭാ​ഗ​ങ്ങ​ളെ പ്ര​ധാ​ന ക​വാ​ട​ങ്ങ​ളി​ലെ സു​ര​ക്ഷ​യി​ൽ നി​ന്നൊ​ഴി​വാ​ക്കും. പ​ക​രം ഐ​ആ​ർ​ബി ക​മാ​ൻ​ഡോ വി​ഭാ​ഗ​ത്തെ വി​ന്യ​സി​ക്കും.

ജ​യി​ലു​ക​ളി​ൽ ന​ട​ക്കാ​ൻ പാ​ടി​ല്ലാ​ത്ത സം​ഭ​വ​ങ്ങ​ളാ​ണ് ന​ട​ക്കു​ന്ന​ത്. മൊ​ബൈ​ൽ ഫോ​ണ്‍ ഉ​പ​യോ​ഗം ത​ട​യാ​ൻ ജാ​മ​റു​ക​ൾ ജ​യി​ലു​ക​ളി​ൽ സ്ഥാ​പി​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി. പ്ര​തി​പ​ക്ഷ​ത്തെ കെ.​സി.​ജോ​സ​ഫി​ന്‍റെ സ​ബ്മി​ഷ​ന് മ​റു​പ​ടി​യാ​യാ​ണ് മു​ഖ്യ​മ​ന്ത്രി നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്.

Related posts