ആ​ഘോ​ഷ​ങ്ങ​ളി​ല്ലാ​തെ പി.​ജെ. ജോ​സ​ഫി​ന് 85-ാം പി​റ​ന്നാ​ള്‍; കൃ​ഷി​യി​ൽ ഇ​പ്പോ​ഴും സ​ജീ​വം; ആ​ശം​സ​യു​മാ​യി പ്ര​വ​ർ​ത്ത​ക​ർ

തൊ​ടു​പു​ഴ: ആ​ഘോ​ഷ​ങ്ങ​ളി​ല്ലാ​തെ കേ​ര​ള രാ​ഷ്‌​ട്രീ​യ​ത്തി​ല മു​തി​ര്‍​ന്ന നേ​താ​വ് പി.​ജെ. ജോ​സ​ഫി​ന് 85-ാം പി​റ​ന്നാ​ള്‍. തെ​ര​ഞ്ഞെ​ടു​പ്പു രാ​ഷ്‌​ട്രീ​യ​ത്തി​ല്‍​നി​ന്നു വി​ട്ടു​നി​ന്ന​ശേ​ഷ​മു​ള്ള ആ​ദ്യ പി​റ​ന്നാ​ള്‍ ആ​യി​രു​ന്നെ​ങ്കി​ലും പ്രി​യ നേ​താ​വി​ന് ആ​ശം​സ നേ​രാ​ന്‍ രാ​വി​ലെ മു​ത​ല്‍ പു​റ​പ്പു​ഴ​യി​ലെ പാ​ല​ത്തി​നാ​ല്‍ ത​റ​വാ​ട്ടി​ലേ​ക്കു പ്ര​വ​ര്‍​ത്ത​ക​ര്‍ ഒ​ഴു​കി​യെ​ത്തി. ജ​ന​പ്ര​തി​നി​ധി​ക​ളും സാ​മൂ​ഹി​ക, സാം​സ്‌​കാ​രി​ക രം​ഗ​ത്തെ പ്ര​മു​ഖ​രും പി.​ജെ. ജോ​സ​ഫി​നെ നേ​രി​ല്‍​ക്ക​ണ്ട് പി​റ​ന്നാ​ള്‍ ആ​ശം​സ​ക​ള്‍ നേ​ര്‍​ന്നു.

മ​ന്ത്രി മോ​ന്‍​സ് ജോ​സ​ഫ് വീ​ട്ടി​ലെ​ത്തി അ​ദ്ദേ​ഹ​ത്തി​ന് പി​റ​ന്നാ​ള്‍ മ​ധു​രം ന​ല്‍​കി. പാ​ര്‍​ട്ടി സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ഗ്രേ​സ​മ്മ ജോ​ണും ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പ്ര​ഫ.​എം.​ജെ. ജേ​ക്ക​ബും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു. സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എം. ​മോ​നി​ച്ച​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ 85 റോ​സാ പു​ഷ്പ​ങ്ങ​ള്‍​കൊ​ണ്ട് ത​യാ​റാ​ക്കി​യ പൂ​ച്ചെ​ണ്ട് സ​മ്മാ​നി​ച്ച് ആ​ശം​സ​ക​ള്‍ നേ​ര്‍​ന്നു.

പി.​ജെ. ജോ​സ​ഫി​ന്‍റെ മ​ക​നും ഗ​വ. ചീ​ഫ് വി​പ്പു​മാ​യ അ​പു ജോ​ണ്‍ ജോ​സ​ഫും കു​ടും​ബാം​ഗ​ങ്ങ​ളും ആ​ശം​സ​ക​ള്‍ നേ​രാ​നെ​ത്തി​യ​വ​രെ സ്വീ​ക​രി​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പു രാ​ഷ്‌​ട്രീ​യ​ത്തി​ല്‍​നി​ന്നു വി​ട്ടു​നി​ന്നെ​ങ്കി​ലും പാ​ര്‍​ട്ടി ചെ​യ​ര്‍​മാ​നാ​യ പി.​ജെ. ജോ​സ​ഫ് പൊ​തു​രം​ഗ​ത്തും പി​ന്നെ ജീ​വി​ത​ത്തി​ന്‍റെ​ത​ന്നെ ഭാ​ഗ​മാ​യി കാ​ണു​ന്ന കൃ​ഷി​യി​ലും ക്ഷീ​ര മേ​ഖ​ല​യി​ലും സ​ജീ​വ​മാ​യി തു​ട​രു​ക​യാ​ണ്.

Related posts

Leave a Comment