മ​ണ്ണി​ലും വെ​ള്ള​ത്തി​ലും അ​ലി​ഞ്ഞു​ചേ​രു​ന്ന  പ്ലാ​സ്റ്റി​ക് ബ​ദ​ൽ ഉ​ത്പന്ന​ങ്ങ​ളു​മാ​യി ബ​യോ​മാ​ർ​ട്ട്

കൊ​ച്ചി: ഒ​റ്റ​ത്ത​വ​ണ ഉ​പ​യോ​ഗ പ്ലാ​സ്റ്റി​ക് വ​സ്തു​ക്ക​ൾ നി​രോ​ധി​ച്ചു​ള്ള സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് ജ​നു​വ​രി​യി​ൽ പ്രാ​ബ​ല്യ​ത്തി​ൽ വ​രാ​നി​രി​ക്കെ മ​ണ്ണി​ലും വെ​ള്ള​ത്തി​ലും അ​ലി​ഞ്ഞു​ചേ​രു​ന്ന പ്ലാ​സ്റ്റി​ക് ബ​ദ​ൽ ഉ​ത്പ​ന്ന​ങ്ങ​ളു​മാ​യി ബ​യോ​മാ​ർ​ട്ട് രം​ഗ​ത്ത്. പ്ര​കൃ​തി​ദ​ത്ത അ​സം​സ്കൃ​ത വ​സ്തു​ക്ക​ൾ​ക്കൊ​ണ്ടു നി​ർ​മി​ച്ച ഉ​ത്പ​ന്ന​ങ്ങ​ൾ ആ​റു മു​ത​ൽ ഒ​രു വ​ർ​ഷ​ത്തി​നു​ള്ളി​ൽ മ​ണ്ണി​ൽ അ​ലി​ഞ്ഞ് ഇ​ല്ലാ​കു​മെ​ന്നാ​ണു ക​ന്പ​നി​യു​ടെ അ​വ​കാ​ശ വാ​ദം.

നാ​ലു വ​ർ​ഷ​ത്തി​നു​ള്ളി​ൽ കൊ​ച്ചി​യി​ലെ പ്ലാ​സ്റ്റി​ക് ഉ​പ​യോ​ഗം 90 ശ​ത​മാ​ന​മെ​ങ്കി​ലും കു​റ​യ്ക്കാ​നാ​ണ് ക​ന്പ​നി ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് ബ​യോ​മാ​ർ​ട്ട് സ്ഥാ​പ​ക​ൻ കെ. ​ര​വി​കൃ​ഷ്ണ​ൻ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.പ്ലാ​സ്റ്റി​ക് ക​വ​റു​ക​ളെ​ന്ന് തോ​ന്നി​ക്കു​ന്ന മ​ഴ​യി​ലും വെ​യി​ലി​ലും ഉ​പ​യോ​ഗി​ക്കാ​വു​ന്ന ബ​യോ ക​സാ​വാ ബാ​ഗു​ക​ൾ, ഭ​ക്ഷ​ണം വി​ള​ന്പു​ന്ന ചെ​റു​തും വ​ലു​തു​മാ​യ പാ​ത്ര​ങ്ങ​ൾ, ഗ്ലാ​സു​ക​ൾ, സ്ട്രോ, ​സു​താ​ര്യ​മാ​യ ക​പ്പു​ക​ൾ തു​ട​ങ്ങി പ്ലാ​സ്റ്റി​ക് ഉ​ത്ന്ന​ങ്ങ​ളെ​ന്ന് തോ​ന്നി​ക്കു​ന്ന​താ​യ പ്ര​കൃ​തി​ദ​ത്ത ഉ​ത്പ​ന്ന​ങ്ങ​ളാ​ണ് ക​ന്പ​നി പു​റ​ത്തി​റ​ക്കി​യി​രി​ക്കു​ന്ന​ത്.

മ​ര​ച്ചീ​നി​യു​ട​ടെ സ്റ്റാ​ർ​ച്ചും വെ​ജി​റ്റ​ബി​ൾ ഓ​യി​ലും ചേ​ർ​ത്താ​ണ് ബ​യോ ക​സാ​വാ ബാ​ഗു​ക​ൾ നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. ഏ​ത​വ​സ​ര​ത്തി​ലും ഉ​പ​യോ​ഗി​ക്കാ​വു​ന്ന ബ​യോ​ക്ലി​യ​ർ പി​എ​ൽ​എ ക​പ്പു​ക​ൾ നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത് കോ​ണ്‍ സ്റ്റാ​ർ​ച്ചി​ൽ നി​ന്നാ​ണ്. സാ​ധാ​ര​ണ പ്ലാ​സ്റ്റി​ക് പോ​ലെ തോ​ന്നി​പ്പി​ക്കു​ന്ന ഫോ​ർ​ക്, സ്പൂ​ണ്‍, ക​ത്തി തു​ട​ങ്ങി​യ​വ നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത് ക​രി​ന്പി​ന്‍റെ സ്റ്റാ​ർ​ച്ച് ഉ​പ​യോ​ഗി​ച്ചാ​ണ്.

ബെ​റ്റ​ർ കൊ​ച്ചി റെ​സ്പോ​ണ്‍​സ് ഗ്രൂ​പ്പി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ബ​യോ​മാ​ർ​ട്ട് ഉ​ത്പ​ന്ന​ങ്ങ​ൾ വി​പ​ണി​യി​ലെ​ത്തി​ക്കു​ന്ന​ത്. ബെ​റ്റ​ർ കൊ​ച്ചി പ്ര​സി​ഡ​ന്‍റ് എ​സ്. ഗോ​പ​കു​മാ​ർ, ന​വാ​സ്, ബീ​ന വി​ശ്വ​നാ​ഥ​ൻ, ജെ.​പി. പ്രേം​ലാ​ൽ, കി​ഷോ​ർ രം​ഗ​നാ​ഥ്, രാ​മ​ച​ന്ദ്ര​ൻ നാ​യ​ർ തു​ട​ങ്ങി​യ​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു. പ്ലാ​സ്റ്റി​ക് വി​മു​ക്ത കൊ​ച്ചി​യു​ടെ ലോ​ഗോ പ്ര​കാ​ശ​ന​വും ച​ട​ങ്ങി​ൽ ന​ട​ന്നു.

Related posts