എ​നി​ക്കും പെ​ൺ​മ​ക്ക​ളു​ണ്ട്; പോ​ക്സോ കേ​സ് പ്ര​തി​ക്ക് സ​ഹ​ത​ട​വു​കാ​ര​ന്‍റെ മ‌‌​ർ​ദ​നം; അ​ടി​യേ​റ്റ് ത​ങ്ക​പ്പ​ന്‍റെ പ​ല്ല് കൊ​ഴി​ഞ്ഞു​പോ​യി; ഒ​ര​ച്ഛ​നെ​ന്ന നി​ല​യി​ലു​ള്ള രോ​ഷം കൊ​ണ്ട് ചെ​യ്ത​തെ​ന്ന് ത​മ്പി

ജി​ല്ലാ ജ​യി​ലി​ൽ

ആല​പ്പു​ഴ: ജി​ല്ലാ ജ​യി​ലി​ൽ പോ​ക്സോ കേ​സ് പ്ര​തി​ക്ക് സ​ഹ​ത​ട​വു​കാ​രന്‍റെ മ‌‌​ർ​ദനം. സം​ഭ​വ​ത്തി​ൽ അ​ടി​പി​ടി​ക്കേ​സി​ലെ പ്ര​തി​യാ​യ റോ​ണി​ക്കെ​തി​രേ (40) സൗ​ത്ത് പോ​ലീ​സ് കേ​സെ​ടു​ത്തു. പോ​ക്സോ കേ​സ് പ്ര​തി ത​ങ്ക​പ്പ​നാ​ണ് (85) മ​ർ​ദന​മേ​റ്റ​ത്. പു​തു​വ​ത്സ​ര​ദി​ന​ത്തി​ലാ​യി​രു​ന്നു സം​ഭ​വം. ഇ​രു​വ​രും ക​ഴി​ഞ്ഞ 31നാ​ണ് ജി​ല്ലാ ജ​യി​ലി​ലെ​ത്തി​യ​ത്.

ത​ങ്ക​പ്പ​ൻ പോ​ക്സോ കേ​സി​ലെ പ്ര​തി​യാ​ണെ​ന്ന് റോ​ണി​ക്ക് അ​റി​യി​ല്ലാ​യി​രു​ന്നു. ഇ​ത​റി​ഞ്ഞ​തോ​ടെ ത​നി​ക്കും പെ​ൺ​മ​ക്ക​ളു​ണ്ടെ​ന്ന് പ​റ​ഞ്ഞു​കൊ​ണ്ട് മ​ർ​ദിക്കു​ക​യാ​യി​രു​ന്നു. ബ​ഹ​ളം കേ​ട്ടെ​ത്തി​യ ജ​യി​ൽ ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് ഇ​രു​വ​രെ​യും പി​ടി​ച്ചു​മാ​റ്റി​യ​ത്. ഒ​ര​ച്ഛ​നെ​ന്ന നി​ല​യി​ലു​ള്ള രോ​ഷം കൊ​ണ്ട് മ​ർ​ദി​ച്ച​താ​ണെ​ന്നാ​യി​രു​ന്നു പ്ര​തി പോ​ലീ​സി​നോ​ടു പ​റ​ഞ്ഞ​ത്.

സം​ഭ​വ​ത്തി​ൽ ത​ങ്ക​പ്പ​ന്‍റെ പ​ല്ലുകൊ​ഴി​ഞ്ഞു. ക​ഴി​ഞ്ഞ 29നും ​ജി​ല്ലാ ജ​യി​ലി​ൽ ത​ട​വു​കാ​ര​നെ സ​ഹ​ത​ട​വു​കാ​ര​ൻ മ​ർ​ദിച്ചി​രു​ന്നു. ജി​ല്ലാ ജ​യി​ലി​ലെ ത​ട​വു​കാ​ര​നാ​യ ത​മ്പി​ക്കു​ട്ട​നാ​ണ് (53) മ​ർ​ദന​മേ​റ്റ​ത്.

ജ​യി​ലി​ൽ മൂ​ത്ര​മൊ​ഴി​ച്ചു​വെ​ന്ന വി​രോ​ധ​ത്തി​ലാ​ണ് സ​ഹ​ത​ട​വു​കാ​ര​നാ​യ മ​ണി​ക​ണ്ഠ​ൻ ത​മ്പി​ക്കു​ട്ട​നെ മ​ർ​ദിച്ച​ത്. ത​ന്‍റെ ദേ​ഹം വൃ​ത്തി​യാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ബാ​ത്ത്റൂ​മി​ൽ എ​ത്തി​ക്കു​ക​യും ത​ല​യ്ക്ക് കൈ​കൊ​ണ്ടും പ്ലാ​സ്റ്റി​ക്ക് ബ​ക്ക​റ്റു​പ​യോ​ഗി​ച്ചും മ​ർദിക്കു​ക​യാ​യി​രു​ന്നു. ഈ ​സം​ഭ​വ​ത്തി​ലും സൗ​ത്ത് പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

Related posts

Leave a Comment