ഭാര്യയുടെ ആദ്യഗർഭവുമായെത്തിയ യുവാവ്  അറിഞ്ഞത് യുവതി നേരത്തേയും ഗർഭിണിയായെന്ന വിവരം; കാരണക്കാരൻ ആരെന്നറിഞ്ഞ് ഞെട്ടി ഭർത്താവ്; ഞെട്ടിക്കുന്ന വിവരം ഇങ്ങനെ…


അ​മ്പ​ല​പ്പു​ഴ: അ​മ്പ​ല​പ്പു​ഴ​യി​ലെ വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ൽ ജോ​ലി​ചെ​യ്തി​രു​ന്ന യു​വ​തി​യു​ടെ പ​രാ​തി​യി​ല്‍ ക​ടയുട​മ​യെ പോ​ക്സോ കേ​സി​ല്‍ അ​റ​സ്റ്റ് ചെ​യ്തു. ക​രൂ​ർ മാ​ളി​യേ​ക്ക​ൽ നൈ​സാമി (44)​നെ​തി​രേയാണ് പോ​ക്സോ കേ​സ് ചു​മ​ത്തി റി​മാ​ൻ​ഡ് ചെ​യ്ത​ത്.

ക​ഴി​ഞ്ഞ അ​ഞ്ചു വ​ർ​ഷ​ത്തി​ലേ​റെ​യാ​യി ഇ​യാ​ളു​ടെ ക​ട​യി​ല്‍  ജോ​ലി ചെ​യ്തു വ​ന്നി​രു​ന്ന പെ​ണ്‍​കു​ട്ടി​യെ പ്രാ​യ​പൂ​ര്‍​ത്തി​യാ​കു​ന്ന​തി​നു മു​മ്പും പീ​ഡി​പ്പി​ച്ചി​രു​ന്നെന്ന യു​വ​തി​യു​ടെ പ​രാ​തി​യി​ലാ​ണ് അ​മ്പ​ല​പ്പു​ഴ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. 

ക​ഴി​ഞ്ഞ മാ​സം  വി​വാ​ഹി​ത​യാ​യ യു​വ​തി ഗ​ർ​ഭി​ണി​യാ​യ​തി​നെത്തുട​ർ​ന്ന് ചി​കി​ത്സ തേ​ടി​യി​രു​ന്നു. തു​ട​ര്‍​ന്നാ​ണ്  വി​വാ​ഹ​ത്തി​നു മു​മ്പേ യു​വ​തി ഗ​ർ​ഭി​ണി​യാ​യി​രു​ന്ന​വെ​ന്ന് ഭ​ർ​തൃവീ​ട്ടു​കാ​ർ അ​റി​യു​ന്ന​ത്.

പെ​ൺ​കു​ട്ടി​ക്ക് 16 വ​യ​സു​ള്ള​പ്പോ​ൾ തു​ട​ങ്ങി​യ പീ​ഡ​ന​മാ​ണ് വി​വാ​ഹ ശേ​ഷം പു​റ​ത്തു​വ​ന്ന​ത്.  എ​തി​ർ​പ്പു പ്ര​ക​ടി​പ്പി​ച്ച​തി​നെത്തുട​ർ​ന്ന് പെ​ൺ​കു​ട്ടി​യെ നൈ​സാം ജോ​ലി​യി​ല്‍​നി​ന്നു പി​രി​ച്ചു​വി​ട്ടി​രു​ന്നു. 

വീ​ണ്ടും  ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ച പെ​ൺ​കു​ട്ടി​യെ നി​ര​ന്ത​രം ശാ​രീ​രി​ക​മാ​യി ഉ​പ​ദ്ര​വി​ക്കു​ക​യും ആ​ല​പ്പു​ഴ​യി​ലെ ലോ​ഡ്ജ് മു​റി​യി​ലെ​ത്തി​ച്ച് മ​ദ്യം ന​ൽ​കി പീ​ഡി​പ്പി​ക്കു​ക​യും സു​ഹൃ​ത്തു​ക്ക​ൾ​ക്ക് പ​ങ്കു​വ​യ്ക്കാ​ൻ ശ്ര​മി​ച്ച​താ​യും   പെ​ൺ​കു​ട്ടി പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു.

പ്രാ​യ​പൂ​ര്‍​ത്തി​യാ​കു​ന്ന​തി​നുമു​മ്പ് ന​ട​ന്ന പീ​ഡ​ന​ത്തെ​ക്കു​റി​ച്ചു​ള്ള പെ​ൺ​കു​ട്ടി​യു​ടെ മൊ​ഴി പ്ര​കാ​ര​മാ​ണ് പ്ര​തി​ക്കെ​തി​രേ പോ​ക്സോ ചു​മ​ത്തി​യ​ത്. 

Related posts

Leave a Comment