കൊ​ള​വ​ല്ലൂ​ർ ക്വാ​റി സ​മ​രം കൂ​ടു​ത​ൽ സം​ഘ​ർ​ഷ​ത്തി​ലേ​ക്ക് ; ക്വാറി നടത്താനുള്ള ഹൈ​ക്കോ​ട​തി നി​ർ​ദ്ദേ​ശം ന​ട​പ്പി​ലാ​ക്കു​മെ​ന്ന നി​ല​പാ​ടിൽ പോ​ലീ​സ്; ക്വാറിയിലേക്ക് വന്ന വാഹനങ്ങൾ തടഞ്ഞ് സമരക്കാർ; ആറുപേരെ അകത്താക്കി പോലീസ്…

ത​ല​ശേ​രി: പൊ​യി​ലൂ​രി​ൽ ക്വാ​റി​ക്കെ​തി​രെ നാ​ട്ടു​കാ​ർ ന​ട​ത്തു​ന്ന സ​മ​രം കൂ​ടു​ത​ൽ സം​ഘ​ർ​ഷ​ത്തി​ലേ​ക്ക് നീ​ങ്ങു​ന്നു. കൊ​ള​വ​ല്ലൂ​ർ ക​ല്ലു​വ​ള​പ്പി​ൽ ക്വാ​റി​യി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന ഹി​റ്റാ​ച്ചി മ​ണ്ണു​മാ​ന്തി യ​ന്ത്രം ക​ത്തി​ച്ചു. ഇ​ന്ന് പു​ല​ർ​ച്ചെ​യാ​ണ് സം​ഭ​വം.

കൊ​ള​വ​ല്ലൂ​ർ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വ​ഷ​ണം ന​ട​ത്തി. പൊ​യി​ലൂ​ർ വെ​ങ്ങ​ത്തോ​ടി​ൽ പു​തു​താ​യി ആ​രം​ഭി​ച്ച ക്വാ​റി​ക്കെ​തി​രെ ന​ട​ക്കു​ന്ന സ​മ​ര​ത്തി​ന്‍റെ തു​ട​ർ​ച്ച​യാ​ണ് മ​ണ്ണു മാ​ന്തി യ​ന്ത്രം ക​ത്തി​ക്ക​ലെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് പോ​ലീ​സ്.

വെ​ങ്ങ​ത്തോ​ടി​ലെ ക്വാ​റി​ക്കെ​തി​രെ നാ​ട്ടു​കാ​ർ ക​ഴി​ഞ്ഞ മാ​സം 18 മു​ത​ൽ ന​ട​ത്തി വ​രു​ന്ന സ​മ​രം ഇ​ന്ന​ലെ വീ​ണ്ടും സം​ഘ​ർ​ഷ​ത്തി​ൽ ക​ലാ​ശി​ച്ചി​രു​ന്നു.

സ​മ​രം പ​തി​ന​ഞ്ചാം ദി​വ​സ​ത്തി​ലേ​ക്ക് ക​ട​ന്ന ഇ​ന്ന​ലെ ഹി​റ്റാ​ച്ചി ഉ​ൾ​പ്പ​ടെ​യു​ള്ള വാ​ഹ​ന​ങ്ങ​ളു​മാ​യി ക്വാ​റി​യി​ലേ​ക്ക് ക​ട​ക്കാ​നു​ള്ള നീ​ക്കം സ​മ​ര​ക്കാ​ർ റോ​ഡി​ൽ കു​ത്തി​യി​രു​ന്ന് ത​ട​ഞ്ഞു.

മാ​ർ​ഗ​ത​ട​സം സൃ​ഷ്ടി​ച്ച സ​മ​ര​ക്കാ​രെ പോ​ലീ​സ് ബ​ലം പ്ര​യോ​ഗി​ച്ച് നീ​ക്കാ​ൻ ശ്ര​മി​ച്ച​തോ​ടെ സ്ഥ​ല​ത്ത് സം​ഘ​ർ​ഷാ​വ​സ്ഥ ഉ​ട​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ ആ​റ് പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത് ജ​യി​ല​ച്ചു.

സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ നൂ​റു പേ​ർ​ക്കെ​തി​രെ കേ​സെ​ടു​ക്കു​ക​യും ചെ​യ്തു. പോ​ലീ​സ് ന​ട​പ​ടി​ക്കി​ടെ ക്വാ​റി സ​മ​രം റി​പ്പോ​ർ​ട്ടു ചെ​യ്യാ​നെ​ത്തി​യ ഓ​ൺ​ലൈ​ൻ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക സു​ക​ന്യ ഉ​ൾ​പ്പ​ടെ 5 പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു.​

ക്വാ​റി ന​ട​ത്താ​ൻ ഉ​ട​മ ഹൈ​ക്കോ​ട​തി​യി​ൽ നി​ന്ന് അ​നു​മ​തി​പ​ത്രം വാ​ങ്ങി​യി​രു​ന്നു. ഹൈ​ക്കോ​ട​തി നി​ർ​ദ്ദേ​ശം ന​ട​പ്പി​ലാ​ക്കു​മെ​ന്ന നി​ല​പാ​ടി​ലാ​യി​രു​ന്നു പോ​ലീ​സ്.

Related posts

Leave a Comment