സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​ത്തി​നി​ടെ പോ​ലീ​സ് നാ​യ യു​വ​തി​യെ ക​ടി​ച്ചു ! ഇ​ടു​ക്കി​യി​ല്‍ ന​ട​ന്ന സം​ഭ​വം ഇ​ങ്ങ​നെ…

ഇ​ടു​ക്കി ജി​ല്ലാ​ത​ല സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ യു​വ​തി​യ്ക്ക് പോ​ലീ​സ് ഡോ​ഗ് സ്‌​ക്വാ​ഡി​ലെ നാ​യ​യു​ടെ ക​ടി​യേ​റ്റു.

വാ​ഴ​ത്തോ​പ്പ് വ​ട​ക്കേ​ട​ത്ത് ഷാ​ന്റി ടൈ​റ്റ​സി​നാ​ണ് ക​ടി​യേ​റ്റ​ത്. ഇ​ടു​ക്കി മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​ല്‍ പ്രാ​ഥ​മി​ക ചി​കി​ത്സ ന​ല്‍​കി​യ ശേ​ഷം യു​വ​തി​യെ വീ​ട്ടി​ലേ​യ്ക്ക​യ​ച്ചു.

സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ അ​വ​സാ​ന പ​രി​പാ​ടി​യാ​യി ഡോ​ഗ് സ്‌​ക്വാ​ഡി​ന്റെ പ്ര​ത്യേ​ക ഷോ ​ഉ​ണ്ടാ​യി​രു​ന്നു.​ഷോ​യ്ക്കി​ടെ അ​സ്വ​സ്ഥ​നാ​യ നാ​യ്ക്ക​ളി​ലൊ​ന്നി​നെ പ​രി​ശീ​ല​ക​ര്‍ പു​റ​ത്തേ​ക്ക് മാ​റ്റി.

പു​റ​ത്തേ​ക്ക് പോ​കു​ന്ന​തി​നി​ടെ യു​വ​തി​യു​ടെ അ​രി​കി​ല്‍ എ​ത്തി​യ​പ്പോ​ള്‍ നാ​യ കൈ​യി​ല്‍ ക​ടി​ക്കു​ക​യാ​യി​രു​ന്നു. ബെ​ല്‍​ജി​യം മ​നി​ലോ​യി​സ് വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട നാ​യ​യാ​ണ് യു​വ​തി​യെ ക​ടി​ച്ച​ത്.

Related posts

Leave a Comment